1-09 സ്വഹീഹായ പ്രവാചക ചരിത്രം : വഴി വിളക്ക് ദുറൂസ് _ABDUL RAUF NADWI

صَوْتُ الحَقِّ ..صَدَى العِلْمِ*
*നേരിന്റെ ശബ്ദം – അറിവിന്റെ പ്രതിധ്വനി*

*VAZHI VILAKK* *വഴിവിളക്ക്*
صحيح السيرة النبوية
പ്രവാചക ചരിത്രം -1
അബ്ദുർ റഊഫ് നദ് വി
Abdurauf Nadwi

PRAVAACHAKA CHARITHRAM-1

PART 01  ( നോട്ട് താഴെ)

PART 02

PART 03

PART 04  ( നോട്ട് താഴെ)

PART 05  ( നോട്ട് താഴെ)

PART 06  ( നോട്ട് താഴെ)

PART 07  ( നോട്ട് താഴെ)

PART 08 ( നോട്ട് താഴെ)

PART 09  ( നോട്ട് താഴെ)


PART 01

حيح السيرة النبوية*
*പ്രവാചക ചരിത്രം -1*
ലഘു വിവരണം

➖➖➖➖➖➖➖
*പ്രവാചക ചരിത്രം പഠിക്കേണ്ടതിന്റെ ആവശ്യകത / പ്രയോജനങ്ങൾ:*
…………………………

1->
പ്രവാചകന്റെ ജീവിതത്തിൽ ഉത്തമമായ മാതൃക നമുക്കുണ്ട് എന്ന് ഖുർആൻ പഠിപ്പിക്കുന്നു
( * 1 )

2- >
പ്രവാചക ചരിത്ര പഠനം നമ്മുടെ ഹൃദയത്തിന് സ്ഥൈര്യം നൽകുന്ന ഒന്നാണെന്ന് الله ഉണർത്തുന്നു.
(* 2)

3->
19 പ്രവാചകൻമാരുടെ ചരിത്രം പറഞ്ഞതിന് ശേഷം അവരെ ‘
മാതൃകയാക്കാൻ *الله* പ്രവാചകനെ ഉണർത്തുന്നു.( * 3 )

4->
നബി യിൽ നിന്ന് മാതൃക പൂർണമായി പിൻപറ്റണമെങ്കിൽ ചരിത്രം പഠിച്ചേ മതിയാവൂ.

5 ->
നമ്മുടെ *عمل* കൾ തുലനം ചെയ്യേണ്ടത് പ്രവാചകന്റെ പ്രവർത്തനങ്ങളോടാണ്. അതിന് പ്രവാചക ചരിത്ര പഠനം അത്യാവശ്യമാണ്

6->
ഖുർആൻ ശരിയായി മനസിലാക്കണമെങ്കിൽ ചരിത്ര പഠനം ആവശ്യമാണ്.കാരണം റസൂലിന്റെ സ്വഭാവം, ജീവിതം പൂർണമായും *قرءآن*ആണ്. അത് പോലെ തന്നെ ആയത്തുകളുടെഅവതരണ പശ്ചാത്തലം മനസിലാക്കുന്നതിനും ചരിത്ര പoനം കൂടിയേ തീരൂ

7->
നബി (സ) യെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് സ്നേഹിക്കണമെങ്കിൽ ചരിത്ര പഠനം ആവശ്യമാണ്.

8->
വിശ്വാസം ശക്തിപ്പെടുത്താൻ ചരിത്ര പഠനം സഹായിക്കും ( * 4)

9 ->
ഇസ്ലാമിനെ പൂർണമായി മനസിലാക്കാൻ,ഇസ് ലാമിക നിയമനിർമാണത്തിന്റെ ഘട്ടങ്ങൾ മനസിലാക്കാൻ .

10 ->
പ്രവാചകത്വത്തിന്റെ ദൃഷ്ടാന്തങ്ങളിൽ ഒന്ന് നബിയുടെ ചരിത്രം തന്നെയാണ്.

11->
സൗഭാഗ്യ ജീവിതം തേടുന്നവർക്ക് ഒരു ഉത്തമ വഴികാട്ടിയാണ് പ്രവാചക ജീവിതം.

12->
പ്രവാചകനെതിരായ കുപ്രചരണങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി പറയാൻ കൃത്യമായ ശരിയായ ചരിത്ര വായന ആവശ്യമാണ്.
……………………..
ഈ ക്ലാസിൽ പ്രതിപാദിപ്പിക്കപ്പെട്ട ഒരു സംഭവം:

യമാമക്കാരനായ സുമാ മ ഇസ് ലാം സ്വീകരിച്ചതിന് ശേഷം നബിയോട് വന്ന് പറഞ്ഞു
*والله يا محمد ما كان على وجه الأرض وجه أبغض إليّ من وجهك وقد أصبح وجهك أحبّ الوجوه إليّ*
എനിക്ക് ഭൂമിയിൽ ഏറ്റവും വെറുപ്പുള്ള മുഖം അങ്ങയുടെ ത് ആയിരുന്നു. ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടമുള്ള മുഖം നിങ്ങളുടെ തായിത്തീർന്നു.

……………………………….
റഫറൻസ്
………………………………..

*1 . سورة الأحزاب 21
*2 . سورة الهود 120
*3 . سورة الانعام 90
*4 ٠سورة المؤمنون 69
➖➖➖➖


PART 02

റബ്ബിന്റെ യുക്തിപരമായ തെരെഞ്ഞെടുപ്പും തീരുമാനമാനവും ആണ് ആരെ എപ്പോൾ *رسول* ആയി തിരഞ്ഞെടുക്കണമെന്നതും ആരിലേക്ക് എപ്പോൾ നിയോഗിക്കണമെന്നതും( *1)

നബിﷺയുടെ വംശ പരമ്പര:
ഇസ്മാഈൽ നബിയുടെ സന്താന പരമ്പരയായ
*كنانة > قريش> بنو هاشم > محمد ﷺ* (2*)

നബി ﷺയുടെ പിതാമഹൻമാർ :

*محُمَّدٌ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، ابْنُ عَبْدِ اللهِ بْنِ عَبْدِ المُطَّلِبِ بْنِ هَاشِمِ بْنِ عَبْدِ مَنَافِ بْنِ قُصَيِّ بْنِ كِلَابِ بْنِ مُرَّةَ بِْن ـ كَعْبِ بْنِ لُؤَيِّ بْنِ غَالِبِ بْنِ فِهْرِ بْنِ مَالِكِ بْنِ النَّضْرِ بْنِ كِنَانَةَ بْنِ خُزَيْمَةَ بْنِ مُدْرِكَةَ بْنِ إِلْيَاسَ بْنِ مُضَرَ بْنِ نِزَارَ بْنِ مَعَدَّ بْنِ عَدْنَانَ (* *3 )

നബി ﷺയുടെ മാതാവിന്റെ പരമ്പരയും عبد مناف ൽ ചെന്നെത്തുന്നു.
*آمنة> وهب> عبد مناف*
……………………………………………
ചില സംഭവങ്ങൾ:
…………………………………………….

>> ഹിർഖൽ ചക്രവർത്തിയുടെ അടുത്തേക്ക് അന്ന് അമുസ്ലിമായിരുന്ന *ابو سفيان* ചെന്നപ്പോൾ هرقل ചോദിച്ചു. നബി ﷺ യുടെ വംശപരമ്പര എങ്ങനെയാണ്?
അബൂ സുഫ്യാൻ പറഞ്ഞു:
*هو فينا ذو نسب* = അദ്ദേഹം ഉന്നതമായ വംശപരമ്പര ഉള്ള ആളാണ് .
അപ്പോൾ *هرقل* പറഞ്ഞു: പ്രവാചകരെല്ലാം അങ്ങിനെ തന്നെയാണ്.

>> സംസം മൂടപ്പെട്ടത് 3 തവണ നബിﷺയുടെ പിതാമഹൻ عبد المطلب സ്വപ്നം കണ്ടു. നാലാം തവണ
എവിടെയാണെന് സ്ഥലം കാണപ്പെട്ടു. പിന്നെ വീണ്ടും കുഴിക്കുകയും അതിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കങ്ങൾ ഉണ്ടാവുകയും ചെയ്തു.

ഖുറൈശികൾ ഒരു തവണ വെള്ളത്തിന് നല്ലവണ്ണം ബുദ്ധിമുട്ടുകയും എന്നാൽ *عبد المطلب*ന്റെ ഒട്ടകത്തിന്റെ കുളമ്പ് ഭാഗത്ത് നിന്ന് വെള്ളം വരുകയും ചെയ്തത് കണ്ടപ്പോൾ സംസമിന്റെ ഉടമസ്ഥാവകാശം എല്ലാവരും അദ്ദേഹത്തിന് തന്നെ വകവെച്ച് കൊടുക്കുകയും ചെയ്തു .( * 4)

………………………….
അനുബന്ധം
……………………………
( *1): سورة الأنعام 124 سورة الحج 78

(*2 ): حَدَّثَنَا الْأَوْزَاعِيُّ ، عَنْأَبِي عَمَّارٍ شَدَّادٍ ، أَنَّهُ سَمِعَ وَاثِلَةَ بْنَ الْأَسْقَعِ ، يَقُولُ : سَمِعْتُ رَسُولَ ‘اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، يَقُولُ : ” إِنَّاللَّهَ اصْطَفَى كِنَانَةَ مِنْ وَلَدِ إِسْمَاعِيلَ ، وَاصْطَفَى قُرَيْشًا مِنْ كِنَانَةَ ، وَاصْطَفَى مِنْ قُرَيْشٍ بَنِي هَاشِمٍ ، وَاصْطَفَانِي مِنْ بَنِي هَاشِمٍ

أخرجه مسلمٌ ( 2276 / 1) ، والبخاري في ( التاريخ الكبير ) ( 1/ 1/ 4) ، والترمذي ( 3605 ، 3606
(*3) ഈ വംശപരമ്പരയിൽ ചരിത്രകാരൻമാർ ഏകോപിച്ചിട്ടുണ്ട. പക്ഷേ സ്വഹീഹായ ഹദീസല്ല.

(*4): അലി (റ) വരെ എത്തുന്ന റിപ്പോർട്ട് സ്വഹീഹാണ്. എന്നാൽ കുഴിച്ച കിണറിൽ നിന്ന് ഒരു പാട് വസ്തുക്കൾ കണ്ടെടുത്തു എന്ന് പറയുന്നത് ദുർബലമാണ്.


PART 04

*നബി (ﷺ)യുടെ ജനനം:
>> തിങ്കളാഴ്ച ആണ് എന്ന് ഹദീസിൽ സ്ഥിരപ്പെട്ടിരിക്കുന്നു.

*روى مسلم (1162) عَنْ أَبِي قَتَادَةَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سُئِلَ عَنْ صَوْمِ الِاثْنَيْنِ فَقَالَ : ( فِيهِ وُلِدْتُ وَفِيهِ أُنْزِلَ عَلَيَّ )*
*നബി(ﷺ )യോട് തിങ്കളാഴ്ച്ച നോമ്പിനെ കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ നബിﷺ പറഞ്ഞു :അന്നാണ് ഞാൻ ജനിച്ചത്: അന്നാണ് എന്റെ മേൽ (وحي ) ഇറക്കപ്പെട്ടതും.*

>> *ആനക്കലഹ വർഷത്തിൽ( عَامُ الۡفِيل)* ആയിരുന്നു എന്നാണ് ഭൂരിപക്ഷാഭിപ്രായം .

>> റ: അവ്വൽ 3,9, 11, 12,17, 22 എന്നിങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങൾ ദിവസത്തെ കുറിച്ച് ഉണ്ട്. ഗോള ശാസ്ത്ര കണക്ക് പ്രകാരവും പണ്ഡിതാഭിപ്രായവും ചേർത്ത് വെക്കുമ്പോൾ *റ: അവ്വൽ 9* ആണ് കൂടുതൽ ശരിയായിട്ടുള്ളത്

*ആനക്കലഹ സംഭവം*
– – – – – – – – – – – – – – – – – – – –
അബ്രഹത്തിന്റെ സൈന്യം കഅബ ആക്രമിക്കാൻ വന്നപ്പോൾ *ابابيل* പക്ഷികളെ അയച്ച് الله അവരെ തുരത്തിയ സൂറത്തുൽ ഫീലിൽ പറയുന്ന സംഭവമാണ് ആനക്കലഹ സംഭവം .മുസ്ദലിഫക്കും മിനക്കും ഇടയിലുള്ള *وَادِي مُحَسِّر* *( ശക്തി ക്ഷയപ്പിക്കപ്പെട്ട താഴ്‌വര)*എന്ന പ്രദേശത്താണ് ആന സൈന്യത്തെ الله നശിപ്പിച്ചത്.നബിﷺ ഈ സ്ഥലത്ത് എത്തിയപ്പോൾ വളരെ ധൃതിപ്പെട്ട് നടന്നിരുന്നു. *الله വിന്റെ ശിക്ഷ ഇറങ്ങിയ ഭാഗത്ത് എത്തുമ്പോൾ ഇത്തരത്തിൽ വേഗത്തിൽ നടക്കുന്നത് നബിﷺയുടെ സുന്നത്തിൽ പെട്ടതാണ്.


PART 05

നബി ﷺയുടെ ജനനവും, ഉമ്മ നബി ﷺ യെ  ഗർഭം ചുമന്നതും ആയി ബന്ധപ്പെട്ട്  പ്രചരിക്കുന്ന കഥകളുടെ സത്യാവസ്ഥ:

പ്രചാരത്തിലുള്ള കഥകളിൽ താഴെ പറയുന്നവ തെളിവിന് കൊള്ളാത്തതും സ്വീകാര്യതക്ക് നിരക്കാത്തതും ആണ്.*
………..❌⬇️⬇️❌………

❌ഗർഭ സമയത്ത് നബി ﷺയുടെ ഉമ്മക്ക് ഗർഭ ഭാരം കുറവുള്ള അവസ്ഥയായിരുന്നു .

❌ഗർഭാവസ്ഥയിൽ സാധാരണ ഉണ്ടാകാറുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ല.

❌ഒരിക്കൽ നബി ﷺയുടെ ഉമ്മ ഉറങ്ങി എഴുന്നേറ്റപ്പോൾ നബി ﷺ ക്ക് വേണ്ടി പ്രാർത്ഥിക്കാനായി ഒരു ഇരുമ്പു പാത്രത്തിൽ ഒരു കവിത എഴുതപ്പെട്ടതായ നിലയിൽ കാണപ്പെട്ടു എന്ന സംഭവം.

❌താൻ പ്രസവിക്കാൻ പോകുന്ന കുട്ടിയുടെ പദവിയെ പറ്റിയും മുഹമ്മദ് എന്ന് പേരിടുന്നതിനെ പറ്റിയും സ്വപ്നം കണ്ടിരുന്നു.

❌കൈ നിലത്ത് കുത്തി ആകാശത്തേക്ക് നോക്കിയ നിലയിൽ ആയിരുന്നു നബി ﷺ യെ പ്രസവിക്കപ്പെട്ടത്.

❌ നമ്മുടെ നാട്ടിൽ ഉറി തൂക്കി ഇടുന്ന പോലെ ഉണ്ടായിരുന്ന ഒരു ചട്ടി നബി ﷺപിറന്നു വീഴുന്ന സ്ഥലത്തിന് മുകളിലായി ഉണ്ടായിരുന്നതായും നബി ﷺയെ പ്രസവിക്കപ്പെട്ടപ്പോൾ അത് പൊട്ടിപ്പോയി എന്നുമുള്ള കഥ.

❌നബി ﷺയുടെ ഉമ്മ കെട്ടിയതായിരുന്ന ഇരുമ്പിന്റെ ഉറുക്കുകളും മറ്റും പൊട്ടിപ്പോയി.

❌ചേലാകർമ്മം ചെയ്യപ്പെട്ട നിലയിലും ,പൊക്കിൾ കൊടി മുറിക്കപ്പെട്ട നിലയിലുമാണ് പ്രസവിക്കപ്പെട്ടത് എന്ന കഥ.( ഇമാം ദഹബിയും ഇബ്നു കസീറും നിഷേധിക്കുന്നുണ്ട്. )

❌ഏത് രാത്രിയിലാണ് നബിﷺ ജനിക്കുന്നത് എന്ന് ചില പുരോഹിതൻമാരക്ക് അറിവുണ്ടായിരുന്നു.

❌❌❌വിഗ്രഹങ്ങൾ തല കീഴായി വീണു,
പേർഷ്യൻ രാജാക്കൻമാരുടെ കൊട്ടാരങ്ങൾ വിറ കൊണ്ടു, അഗ്നിയാരാധകരുടെ അഗ്നി കെട്ടു പോയി,സാവാ തടാകം വറ്റി വരണ്ടു, ആ തടാകത്തിന് ചുറ്റുമുള്ള ക്രിസ്ത്രീയ ദേവാലയങ്ങൾ തകർന്നു വീണു,അറേബ്യൻ ഒട്ടകങ്ങൾ ടൈഗ്രീസ് നദി മുറിച്ച് കടക്കുന്നതായി ജൂതൻമാർ സ്വപ്നം കണ്ടു എന്നിങ്ങനെയൊക്കെ ഉള്ള കഥകൾ.
*…………………….*
*പ്രചാരമുള്ള കഥകളിൽ ശരിയെന്ന് വിശ്വസിക്കാൻ തക്ക തെളിവുകൾ ഉള്ള ചില സംഭവങ്ങൾ താഴെ പറയും പ്രകാരമാണ്.*
……….⬇️✅✅⬇️…….

✅ഏഴാം ദിവസം നബിﷺ യുടെ പിതാമഹൻ *عبد المطلب* ചേലാകർമ്മം നടത്തിയെന്നും സദ്യ നടത്തിയെന്നും ഉള്ള റിപ്പോർട്ടാണ് സ്വീകരിക്കാൻ പറ്റുന്ന നിലക്ക് ഉള്ളത്.

✅ഒരു പ്രകാശം തന്നിൽ നിന്ന് പുറപ്പെട്ട് സിറിയയിലെ കൊട്ടാരങ്ങളിൽ ആ പ്രകാശമെത്തിയതായി നബി ﷺയുടെ ഉമ്മക്ക് അനുഭവപ്പെട്ടു എന്ന് പറയുന്ന റിപ്പോർട്ട് ഹസനാണ്, ആയതിനാൽ സ്വീകരിക്കാൻ കൊള്ളുന്നത് ആണ് എന്ന് അൽബാനിയും *شعيب الغرناعوط* ഉം പറഞ്ഞിട്ടുണ്ട്. ആ ഹദീസ് ഇപ്രകാരമാണ്.

… *قال: أَنَا دَعْوَةُ أَبِي إِبْرَاهِيمَ ، وَبُشْرَى عِيسَى ، وَرَأَتْ أُمِّي حِينَ حَمَلَتْ بِي أَنَّهُ خَرَجَ مِنْهَا نُورٌ أَضَاءَ لَهَا قُصُورَ بُصْرَى مِنْ أَرْض الشَّامِ…*

നബിﷺ പറഞ്ഞു:ഞാൻ എന്റെ ഉപ്പ ഇബ്രാഹീം( عليه السلام)ന്റെ പ്രാർത്ഥനയാണ്.ഈസാ നബി( عليه السلام )എന്നെ പറ്റി സന്തോഷ വാർത്ത അറിയിച്ചിട്ടുണ്ട്. എന്റെ ഉമ്മ ഒരു പ്രകാശം തന്നിൽ നിന്ന് പുറപ്പെട്ട് തായി കാണുകയും ആ പ്രകാശം സിറിയയിലെ കൊട്ടാരങ്ങളിൽ എത്തുകയും ചെയ്തു…..
➖➖➖➖➖➖➖


PART 06

മൂന്ന് സ്ത്രീകൾ നബിﷺ യെ മുലയൂട്ടിയിട്ടുണ്ട് എന്നാണ് ഹദീസുകളിൽനിന്നും ചരിത്രങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധികകുന്നത്

1.നബി ﷺയുടെ ഉമ്മ ആമിന.
2.അബൂലഹബിന്റെ അടിമയായ സുവൈബത്ത്. സുവൈബത്ത് നബി ﷺ യെ കൂടാതെ ഹംസ(رضي الله عنه) യെയും അബൂസലമ യെയും
മുലയൂട്ടിയിട്ടുണ്ട്.

3.ബനൂസഅ്ദ ഗോത്രത്തിലെ ഹലീമ

നബി ﷺയെ മുലയൂട്ടിയത് മുതൽ ഹലീമയുടെ വീട്ടിൽ അഭിവൃദ്ധികൾ ഉണ്ടായി എന്നത് സ്വീകരിക്കാൻ തക്കവണ്ണം തെളിവുകൾ കൊണ്ട് ബലപ്പെട്ടതല്ല എന്ന ഇമാം ദഹബി, അൽബാനി പോലോത്ത പണ്ഡിതൻമാർ വ്യക്തമാക്കിയിരിക്കുന്നു.


PART 07:
നെഞ്ച്  പിളർന്ന സംഭവം

3 സംഭവങ്ങൾ നബി ﷺ യുടെ നെഞ്ച് പിളർന്നതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് .അവയിൽ 2 എണ്ണം ശരിയായ റിപ്പോർട്ടാണ്.
……………….

✅നബി ﷺക്ക് നാലോ അഞ്ചോ വയസ്സുള്ളപ്പോൾ بنو سعد ഗോത്രത്തിന്റെ താഴ് വരയിൽ കളിച്ച് കൊണ്ടിരുന്നപ്പോൾ ജിബ്രിൽ വന്ന് നബിയുടെ നെഞ്ച് പിളർത്തിയ സംഭവം സ്വഹീഹാണ്.

عَنْ أَنَسِ بْنِ مَالِكٍ رضي الله عنه : ( أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَتَاهُ جِبْرِيلُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ يَلْعَبُ مَعَ الْغِلْمَانِ ، فَأَخَذَهُ فَصَرَعَهُ ، فَشَقَّ عَنْ قَلْبِهِ ، فَاسْتَخْرَجَ الْقَلْبَ ، فَاسْتَخْرَجَ مِنْهُ عَلَقَةً ، فَقَالَ : هَذَا حَظُّ الشَّيْطَانِ مِنْكَ . ثُمَّ غَسَلَهُ فِي طَسْتٍ مِنْ ذَهَبٍ بِمَاءِ زَمْزَمَ ، ثُمَّ لَأَمَهُ ، ثُمَّ أَعَادَهُ فِي مَكَانِهِ ، وَجَاءَ الْغِلْمَانُ يَسْعَوْنَ إِلَى أُمِّهِ يَعْنِي ظِئْرَهُ فَقَالُوا إِنَّ مُحَمَّدًا قَدْ قُتِلَ فَاسْتَقْبَلُوهُ وَهُوَ مُنْتَقِعُ اللَّوْنِ قَالَ أَنَسٌ وَقَدْ كُنْتُ أَرْئِي أَثَرَ ذَلِكَ الْمِخْيَطِ فِي صَدْرِهِ ) رواه مسلم (162)

നെഞ്ച് കീറി جبريل നബി ﷺ യുടെ ഹൃദയം പുറത്തെടുത്തു .അതിൽ നിന്ന് ഒരു മാംസക്കഷ്ണം പുറത്തെടുത്ത് കളഞ്ഞ് കൊണ്ട് جبريل പറഞ്ഞു:

*هَذَا حَظُّ الشَّيْطَانِ مِنْك*

*ഇത് നിന്നിൽ നിന്നുള്ള شيطان ന്റെ ഭാഗമാണ്.*
ശേഷം സംസം വെള്ളം നിറച്ച സ്വർണ തളികയിൽ നബി ﷺയുടെ ഹൃദയം കഴുകിയ ശേഷം പഴയ സ്ഥാനത്ത് വെക്കുകയും ചെയ്തു.

എല്ലാ മനുഷ്യരിലും ഉള്ള شيطان ൽ നിന്നുള്ള قرين ( കൂട്ടുകാരൻ ) ന്റെ സ്വാധീനത്തെ നബി ( ﷺ) യിൽ നിന്ന് നീക്കം ചെയ്ത الله വിന്റെ നടപടി ക്രമമായിരുന്നു ഇത് എന്ന് പണ്ഡിതൻമാർ ഏകോപിച്ചിട്ടുണ്ട്. ആയതിനാൽ നുബുവ്വത്തിന് മുമ്പ് പോലും ജാഹിലിയത്തിന്റെ ഒരു പ്രവർത്തനവും നബിﷺയിൽ നിന്ന് ഉണ്ടായിട്ടില്ല.

✅നെഞ്ച് പിളർത്തിയ സമാനമായ ഒരു സംഭവം ശരിയായി വന്നിട്ടുള്ളത് പിന്നീട് إسراء-معراج ന്റെ സമയത്താണ്.
അതിങ്ങനെ ഹദീസിൽ വന്നിരിക്കുന്നു:

كَانَ أَبُو ذَرٍّ يُحَدِّثُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( فُرِجَ سَقْفُ بَيْتِي وَأَنَا بِمَكَّةَ فَنَزَلَ جِبْرِيلُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَفَرَجَ صَدْرِي ثُمَّ غَسَلَهُ مِنْ مَاءِ زَمْزَمَ ثُمَّ جَاءَ بِطَسْتٍ مِنْ ذَهَبٍ مُمْتَلِئٍ حِكْمَةً وَإِيمَانًا فَأَفْرَغَهَا فِي صَدْرِي ثُمَّ أَطْبَقَهُ ) رواه البخاري (349) ومسلم (163)

നബി ﷺ പറയുന്നു: ഞാൻ മക്കയിലായിരിക്കേ എന്റെ വീടിന്റെ മുകൾ ഭാഗത്ത് നിന്ന് جبريل ഇറങ്ങി വന്ന് നെഞ്ച് കീറി ഹൃദയം പുറത്തെടുത്ത് കഴുകി.ശേഷം حكمة ( ജ്ഞാനം ) ഉംايمان ഉം നിറച്ച സ്വർണ തളികയിൽ നിന്ന് അവ നെഞ്ചിനകത്തേക്ക് ഒഴിക്കുകയും പിന്നീട് നെഞ്ച് കൂട്ടി പഴയ രൂപത്തിലേക്ക് ആക്കുകയും ശേഷം ഒന്നാനാകാശത്തേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു.

മുകളിൽ പറഞ്ഞ ഈ രണ്ട് സംഭവങ്ങളും സ്വഹീഹാണ്.
❌എന്നാൽ നുബുവ്വത്തിന് മുമ്പ് ഒരിക്കൽ കൂടി നെഞ്ച് പിളർത്തിയ സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും വിമർശന വിധേയമാണ്. കുറ്റമറ്റ രീതിയിൽ ഉദ്ധരിക്കപ്പെട്ടതിന് തെളിവില്ല.

നബി ﷺ യുടെ നെഞ്ചിൽ ഈ പിളർന്ന സംഭവ കാരണം ഉണ്ടായ അടയാളങ്ങൾ കാണാമായിരുന്നു എന്ന് അനസ് (رضي الله عنه) പറഞ്ഞിട്ടുണ്ട് .


PART 08
വേര്‍ർപാടിന്റെ ദിനങ്ങൾ….
ശാമിലേക്കുള്ള യാത്രകൾ.

നെഞ്ച് പിളർന്ന സംഭവത്തിന് ശേഷം ഏറെ ഭയന്ന ഹലീമ മുഹമ്മദ് നബിﷺ യെ വേഗം തന്നെ ഉമ്മ ആമിനക്ക് നൽകി.

തന്റെ മകനെയും കൂട്ടി ആമിന ഉപ്പയുടെ ഖബ്ർ സന്ദർശിക്കാൻ യസരിബിലേക്ക് പുറപ്പെട്ടു. അവിടെ നബി ﷺയുടെ അമ്മാവൻമാരോടൊപ്പം ഒരു മാസക്കാലം താമസിച്ചു.തിരിച്ചു വരുന്ന സമയത്ത് ابواء എന്ന സ്ഥലത്ത് വെച്ച് മാതാവ് ആമിന
മരണപ്പെട്ടു എന്നതാണ് ചരിത്രകാരൻമാർ പറയുന്നത്.

ശേഷം പിതാമഹൻ عبد المطلب ന്റെ സംരക്ഷണത്തിൽ 2 വർഷം കഴിഞ്ഞു.നബിക്ക് 8 വയസ്സായപ്പോൾ അദ്ദേഹവും മരണപ്പെട്ടു.ശേഷം പിതൃവ്യൻ ابو طالب നബി ﷺ യെ വളർത്തി. നബിﷺ ഇദ്ദേഹത്തിന്റെ സംരക്ഷണയിൽ കഴിയുമ്പോൾ ആടിനെ മേച്ചിരുന്നതായി സ്വഹീഹായ, സ്വീകാര്യ യോഗ്യമായ ഹദീസിലുണ്ട്.
കച്ചവട ആവശ്യാർത്ഥം ശാമിലേക്ക് പോകുമ്പോൾ നബി ﷺയെയും അബൂ ത്വാലിബ് കൂടെ കൂട്ടാറുണ്ട്. നബി ﷺ ക്ക് ഏകദേശം 12 വയസ്സ് പ്രായമായ സമയത്തുള്ള ഒരു യാത്രയിൽ ഒരു ക്രിസ്തീയ പുരോഹിതനായ ബഹീറ പ്രവാചകനെ കണ്ടുവെന്നും അയാൾ ആ കുട്ടിയുടെ പ്രവാചകത്വം തിരിച്ചറിഞ്ഞു എന്നുമുള്ള സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണെങ്കിലും സംശയാസ്പദമായ റിപ്പോർട്ടുകളാണ് അവയെല്ലാം.

ബഹീറയെ കണ്ട സംഭവം മുൻനിറുത്തി ജൂത – സയണിസ്റ്റ് ആളുകൾ പ്രചരിപ്പിക്കുന്ന കാര്യമാണ് ബഹീറയിൽ നിന്ന്, തൗറാത്തിൽ നിന്ന് പഠിച്ചെഴുതിയതാണ് ഖുർആൻ എന്ന് എന്നത് . എന്നാൽ നിരക്ഷരനായ നബി ﷺ ക്ക് ഒരു ഭക്ഷണം കഴിച്ച് പിരിയുന്ന സമയത്തിനുള്ളിൽ തൗറാത്ത് പഠിച്ചു എന്ന് പറയുന്നത് വിഡ്ഢിത്തമാണ്. മാത്രമല്ല നബിﷺ ക്കും ബഹീറക്കും ഇടയിൽ ഭാഷയുടെ തടസ്സമുണ്ട്. മാത്രമല്ല അറബിയിലേക്ക് തൗറാത്ത് വിവർത്തനം ചെയ്തിട്ടുമില്ല.

ചുരുക്കത്തിൽ ശാമിലേക്ക് ഉള്ള യാത്രയിൽ ബഹീറയെ കണ്ടു എന്നത് വിശ്വാസയോഗ്യമല്ല എന്നതാണ് ഭൂരിപക്ഷാഭിപ്രായം.

കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് ക്ലാസ് ശ്രവിക്കുക ..അല്ലാഹു അനുഗ്രഹിക്കട്ടെ ..
ആമീന്‍

 

PART 09