1-10 സുന്നത് സ്വര്‍ഗത്തിന്റെ താക്കോല്‍ :വഴി വിളക്ക് ദുറൂസ് _ABDUL RAUF NADWI

vazhi-vilakk-duroos

സുന്നത്ത് സ്വർഗത്തിന്റെ താക്കോൽ
വഴിവിളക്ക് _ഓണ്‍ലൈന്‍ ദുറൂസ്
SUNNATH SWARGATHINTE THAKKOL_VAZHI VILAKK ONLINE DUROOS
ABDUL RAUF NADWI

PART 01
സുന്നത്തിന്റെ പ്രാധാന്യം ലഘു വിവരണം ( നോട്ട് താഴെ )
THINTE PRAADHAANYAM

PART 02
സുന്നത്തിന്റെ പ്രാധാന്യം _02

PART 03  ( നോട്ട് താഴെ )
ഉറക്കിൽ നിന്നുണരുമ്പോഴുള്ള  സുന്നത്തുകൾ

PART 04
( അസ്സിവാക്)    السواك  _ദന്ത ശുദ്ധീകരണം _DANTHA SHUDHEEKARANAM

PART 05   ( നോട്ട് താഴെ )
آداب قضاء الحاجة
മലമൂത്ര വിസർജ്ജന മര്യാദകൾ

 

PART 06  ( നോട്ട് താഴെ )
الوضوء
അംഗശുദ്ധി (وضوء ) ന്റെ രൂപം

PART 07  ( നോട്ട് താഴെ )
سنن الانتعال
പാദ രക്ഷ അണിയൽ_ PAADA RAKSHA ANIYAL

PART 08   ( നോട്ട് താഴെ )
آداب اللباس
വസ്ത്രധാരണ മര്യാദകൾ

PART 09  ( നോട്ട് താഴെ )
آداب اللباس 2
വസ്ത്രധാരണ മര്യാദകൾ _02

PART 10
آداب الخروج من البيت والدخول
വീട്ടിൽ നിന്നു പുറത്ത് പോകുമ്പോഴും തിരിച്ചു വരുമ്പോഴും പാലിക്കേണ്ട മര്യാദകൾ

 

 


Notes
part 01

* സുന്നത്ത് സ്വർഗത്തിന്റെ താക്കോൽ -1*
ലഘു വിവരണം

➖➖➖➖➖➖
*നബി ﷺ യുടെ വാക്കുകൾ, പ്രവൃത്തി, അംഗീകാരം എന്നിവയെയാണ് സാങ്കേതികമായി സുന്നത്ത് എന്ന് പറയുന്നതെങ്കിലും ആരാധനാ കർമങ്ങളിലും, പെരുമാറ്റങ്ങളിലും, സ്വഭാവത്തിലും ,മറ്റെല്ലാ പ്രവർത്തന മേഖലയിലും നബിﷺ കാണിച്ചു തന്ന ഖുർആന്റെ വിശദീകരണമായ മതത്തിന്റെ വഴി എന്ന് സുന്നത്തിനെ നമുക്ക് നിർവചിക്കാം.*
…………………………………….

സ്വഹാബിയായ ( رضي الله عنه )عروة بن زبير പറയുന്നു:
*السنن السنن فإن السنن قوام الدين*
*(സുന്നത്ത് നിങ്ങൾ മുറുകെ പിടിക്കുക. തീർച്ചയായും സുന്നത്ത് ദീനിന്റെ അവലംബമാണ് )*

…………………….

> ആർക്കാണ് നബി ﷺ യുടെ ജീവിതത്തിൽ മാതൃക കണ്ടെത്താൻ കഴിയുക?

അല്ലാഹുവെ യും, പരലോകത്തെയും പ്രതീക്ഷിക്കുയും, അവനെ ധാരാളമായി ഓർക്കുകയും ചെയ്യുന്നവന് മാത്രമേ പ്രവാചക ജീവിതത്തിൽ മാതൃക കണ്ടെത്താൻ സാധിക്കുകയുള്ളൂ എന്ന് ഖുർആൻ(* 1).

……………………..

പ്രവാചകനെ പിൻപറ്റുന്നതിന്റെ പ്രയോജനങ്ങൾ :

1>
ഹിദായത്ത് ലഭിക്കുവാനും, നിലനിർത്താനും പൂർണ്ണമായും പ്രവാചകനെ അനുസരിക്കൽ നിർബന്ധമാണ്. (* 2)

2>
അനുസരിക്കുക എന്ന ഖുർആൻ വാക്യത്തിൽ നിന്ന് കൽപനകൾ മാത്രം നാം നിറവേറ്റിയാൽ മതി എന്ന് കരുതരുത്. കാരണം അനുസരിക്കുക എന്നതിനേക്കാൾ വ്യാപകമായ അർത്ഥം ലഭിക്കുന്ന പിൻപറ്റുക എന്ന പദപ്രയോഗം ഖുർആൻ പല സ്ഥലത്തും നടത്തുന്നുണ്ട്. (* 3 )

3>
നിർബന്ധമെന്നോ സുന്നത്ത് എന്നോ നോക്കാതെ
പൂർണമായി നബി ﷺ യെ പിൻപറ്റലാണ്
റബ്ബിന്റെ മുന്നിൽ രക്ഷപ്പെടാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം എന്ന് സ്വാലിഹ് ഉസൈമീൻ( رحمه الله) പറയുന്നു.

4>
ഒരാൾ الله വിനെ അനുസരിക്കുന്നവനാകണമെങ്കിൽ പ്രവാചകനെ അനുസരിക്കണം
(* 4)

5 >
പ്രവാചകനെ പിൻപറ്റുന്നത് നമുക്ക് ജീവൻ നൽകുന്നു ( *5)

6>
തർക്കങ്ങളിൽ നിന്ന് രക്ഷപ്പെടാനും ശരിയായ വഴിയിൽ പ്രവേശിക്കാനും اللهവിലേക്കും നബിﷺ യിലേക്കും മടക്കുകയാണ് പോംവഴി.( *6)

…………………..

മുൻഗാമികളിൽ നിന്ന് പലരും ഇൽ മും, ഹദീസും സ്വീകരിക്കാറുള്ളത് അയാൾ എത്രത്തോളം സുന്നത്ത് ജീവിതത്തിൽ പകർത്തുന്നു എന്ന് മനസിലാക്കിയതിന് ശേഷമാണ്.

ഇവിടെ ابراهيم النخعي യുടെ വാചകം പ്രസക്തമാണ്.

وفي “التَّعديل والتَّجريح”للباجيّ، أنَّ الإمام إبراهيم النَّخعي قالَ: “كانوا إذا أرادوا أنْ يأخذوا عن الرَّجل: نظروا إلى صلاته، وإلى هيئته، وسمته، ثمَّ يروونَ عنه”.
” ഒരാളിൽ നിന്ന് എന്തെങ്കിലും (ഇൽ മോ, ഹദീസോ ) സ്വീകരിക്കാൻ ഉദ്ദേശിച്ചാൽ ആദ്യം അയാളുടെ നിസ്കാരത്തിലേക്കും, അച്ചടക്കത്തിലേക്കും ,ഗാംഭീര്യത്തിലേക്കും നോക്കിയതിന് ശേഷമായിരുന്നു അവർ (മുൻഗാമികൾ) റിപ്പോർട്ട് ചെയ്തിരുന്നത്.
……………………………..
റഫറൻസ്
……………………………….

*1. (لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِمَنْ كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا)
[Surat Al-Ahzab 21]

*2 .(قُلْ أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ ۖ فَإِنْ تَوَلَّوْا فَإِنَّمَا عَلَيْهِ مَا حُمِّلَ وَعَلَيْكُمْ مَا حُمِّلْتُمْ ۖ وَإِنْ تُطِيعُوهُ تَهْتَدُوا ۚ وَمَا عَلَى الرَّسُولِ إِلَّا الْبَلَاغُ الْمُبِينُ)
[Surat An-Nur 54]

*3.(قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّهِ إِلَيْكُمْ جَمِيعًا الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۖ لَا إِلَٰهَ إِلَّا هُوَ يُحْيِي وَيُمِيتُ ۖ فَآمِنُوا بِاللَّهِ وَرَسُولِهِ النَّبِيِّ الْأُمِّيِّ الَّذِي يُؤْمِنُ بِاللَّهِ وَكَلِمَاتِهِ وَاتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ)
[Surat Al-A’raf 158]

* 4.(مَنْ يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ ۖ وَمَنْ تَوَلَّىٰ فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا)
[Surat An-Nisa’ 80]

* 5.(يَا أَيُّهَا الَّذِينَ آمَنُوا اسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ ۖ وَاعْلَمُوا أَنَّ اللَّهَ يَحُولُ بَيْنَ الْمَرْءِ وَقَلْبِهِ وَأَنَّهُ إِلَيْهِ تُحْشَرُونَ)
[Surat Al-Anfal 24]

* 6.(يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنْكُمْ ۖ فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا)
[Surat An-Nisa’ 59]
➖➖➖➖

NB: പഠിതാക്കൾ നോട്ട് ബുക്കിൽ / ഡയറിയിൽ എഴുതിയെടുക്കാൻ ശ്രമിക്കുക.
അല്ലാഹു അനുഗ്രഹിക്കട്ടെ.

 


part 03
ഉറക്കമെഴുന്നേറ്റ ശേഷമുള്ള സുന്നത്തുകൾ

നബി ﷺയുടെ രാത്രി സമയത്തെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ عبد الله بن عباس (رضي الله عنهما ) തന്റെ മാതൃ സഹോദരിയും പ്രവാചക പത്നിയുമായ മൈമൂന ( رضي الله عنها) യുടെ വീട്ടിൽ ഒരു ദിവസം താമസിച്ചു.
അന്നേ ദിവസം ഉറക്കമെഴുന്നേറ്റ ശേഷം പ്രവാചകൻ ചെയ്ത പ്രവർത്തികൾ عبد الله بن عباس (رضي الله عنهما നമുക്ക് വിവരിച്ച് തരുന്നു.
🏞🏞🏞🏞🏞
*==========*
*ഉറക്കമെഴുന്നേറ്റ ശേഷമുള്ള സുന്നത്തുകൾ*
*==========*
🌅🌅🌅🌅🌅
>> *കൈകൾ കൊണ്ട് മുഖത്തു നിന്നും ഉറക്കത്തെ തടവുക.*

>> *സുറത്ത് ആലു ഇംറാന്റെ അവസാനത്തെ 10 ആയത്ത് ഓതുക.*

>> *ഈ പ്രാർത്ഥന ചൊല്ലുക*
*اَلۡحَمۡدُ لِلِّه الَّذِي اَحۡيَانَا بَعۡدَ مَا اَمَا تَنَا وَاِلَيۡهِ النُّشُور*

നമ്മെ മരിപ്പിച്ചതിനു ശേഷം ജീവിപ്പിച്ച അല്ലാഹുവിനാണ്‌ എല്ലാ സ്തുതിയും. അവനിലേക്കാണ് നമ്മുടെ (പരലോക രക്ഷാശിക്ഷക്കുള്ള ) ഉയിർത്തെഴുന്നേൽപ്പ് !
______________
ഉറക്കം ഒരു മരണമാണെന്ന സൂചിപ്പിക്ക ഖുർആൻ ആയത്തുകൾ.
______________

وَهُوَ الَّذِي يَتَوَفَّاكُمْ بِاللَّيْلِ وَيَعْلَمُ مَا جَرَحْتُمْ بِالنَّهَارِ ثُمَّ يَبْعَثُكُمْ فِيهِ لِيُقْضَىٰ أَجَلٌ مُسَمًّى ۖ ثُمَّ إِلَيْهِ مَرْجِعُكُمْ ثُمَّ يُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ
*അവനത്രെ രാത്രിയില്‍ (ഉറങ്ങുമ്പോള്‍) നിങ്ങളെ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നവന്‍.*
പകലില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചതെല്ലാം അവന്‍ അറിയുകയും ചെയ്യുന്നു. പിന്നീട് നിര്‍ണിതമായ ജീവിതാവധി പൂര്‍ത്തിയാക്കപ്പെടുവാന്‍ വേണ്ടി പകലില്‍ നിങ്ങളെ അവന്‍ എഴുന്നേല്‍പിക്കുന്നു. പിന്നീട് അവങ്കലേക്കാണ് നിങ്ങളുടെ മടക്കം. അനന്തരം നിങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്നതിനെപ്പറ്റിയെല്ലാം അവന്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും.

It is He who take your souls by night, and hath knowledge of all that ye have done by day: by day doth He raise you up again; that a term appointed be fulfilled; In the end unto Him will be your return; then will He show you the truth of all that ye did.
[Sura Al-An’am, Ayah 60]

اللَّهُ يَتَوَفَّى الْأَنْفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا ۖ فَيُمْسِكُ الَّتِي قَضَىٰ عَلَيْهَا الْمَوْتَ وَيُرْسِلُ الْأُخْرَىٰ إِلَىٰ أَجَلٍ مُسَمًّى ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يَتَفَكَّرُونَ

*ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു*. *മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും*. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.

It is Allah that takes the souls at death; and those that die not (He takes) during their sleep: those on whom He has passed the decree of death, He keeps back (from returning to life), but the rest He sends (to their bodies) for a term appointed verily in this are Signs for those who reflect.
[Sura Az-Zumar, Ayah 42]

 


 

Part 05
മലമൂത്ര വിസർജന മര്യാദകൾ*
…………………….
>> 1
പ്രവേശിക്കുമ്പോൾ ഇടത് കാൽ വെക്കുക

>> 2
ജനങ്ങളുടെ ദൃഷ്ടിയിൽ നിന്ന് മറഞ്ഞ നിലയിലാവുക.(*1) .

>> 3
*തുറന്ന സ്ഥലത്താണ്*മലമൂത്ര വിസർജനം നടത്തുന്നതെങ്കിൽ *ഇരിക്കുന്ന സന്ദർഭത്തിൽ*
بسم الله
*اَللّهمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ*(*2)
അർത്ഥം: *അല്ലാഹുവേ! എല്ലാ ആണ്‍ പെണ്‍ പിശാചില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു*

എന്ന് ചൊല്ലുക.
*കെട്ടിടത്തിനുള്ളിലും, മറയുള്ള* സ്ഥലത്തും ആണ് എങ്കിൽ *കയറുമ്പോഴാണ്*മേൽ പറഞ്ഞ دعاء പറയേണ്ടത്.
ഇവിടെ മേൽ പറഞ്ഞ دعاء ന്റെ ആദ്യ ത്തിൽ بسم الله എന്നേ സുന്നത്തിൽ വന്നിട്ടുള്ളൂ .അല്ലാതെ بسم الله الرحمن الرحيم…… എന്ന് പറയാൻ പാടില്ല.

>>4
*തുറന്ന സ്ഥലത്താണ്*മലമൂത്ര വിസർജനം നടത്തുന്നതെങ്കിൽ നബി(ﷺ)ഭൂമിയോട് അടുത്ത് എത്തുമ്പോഴാണ് വസ്ത്രം ഉയർത്തിയിരുന്നതെന്ന് ഹദീസിൽ വന്നിരിക്കുന്നു.(*3)
>>5
ഖിബ് ലക്ക് മുന്നിട്ടോ പിന്നിട്ടോ ആകാതിരിക്കണം.എന്നാൽ ഇത് തുറന്ന സ്ഥലത്താണ് മലമൂത്ര വിസർജനം നടത്തുന്നതെങ്കിൽ മാത്രമാണ് ശ്രദ്ധിക്കേണ്ടതുള്ളൂ, കെട്ടിടത്തിന്റെ ഉള്ളിൽ ആവുമ്പോൾ വേണ്ടതില്ല എന്ന അഭിപ്രായം ഉണ്ട്.പക്ഷേ സൂക്ഷമത ക്ക് നല്ലത് എല്ലായ്പ്പോഴും ഖിബ് ലക്ക് മുന്നിട്ടോ പിന്നിട്ടോ ആകാതിരിക്കുക എന്നത് തന്നെ.(*4) .
>>6
തണൽ, ജല സ്രോതസ്സുകൾ ,വഴി എന്നീ സ്ഥലങ്ങളിൽ നടത്തരുത്. ഇവ ശാപ ഹേതുക്കളായ കാര്യങ്ങളാണെന്ന് നബിﷺ പ്രസ്താവിച്ചിട്ടുണ്ട്.(*5)
>>7
കെട്ടി നിൽക്കുന്ന വെള്ളത്തിൽ മലമൂത്ര വിസർജനം നടത്തരുത്( 6)
>> 8
വലത് കൈ കൊണ്ട് ഗുഹ്യ സ്ഥാനങ്ങൾ സ്പർശിക്കുകയോ ശുദ്ധിയാക്കുകയോ ചെയ്യരുത്.
(* 7) .
>>9
എല്ല്, കാഷ്ഠം എന്നിവ കൊണ് ശുദ്ധി വരുത്തരുത്. (* 8 )

>> 10
വെള്ളം കൊണ്ട് ശുദ്ധിയാക്കൽ ആണ് ഏറ്റവും നല്ലത്. എന്നാൽ ഈർപ്പം വലിച്ചെടുക്കുന്ന മരം, കല്ല് മുതലായവ കൊണ്ടും ശുദ്ധിയാക്കാവുന്നതാണ്.

>>11
ശുദ്ധീകരണം നടത്തുമ്പോൾ മൂന്നോ അതിൽ കൂടുതലോ തവണ ശുദ്ധിയാക്കുക. അവസാനിപ്പിക്കുമ്പോൾ എണ്ണം ഒറ്റയിലാക്കി അവസാനിപ്പിക്കൽ സുന്നത്താണ്.( * 8 )

>> 12
ശുദ്ധീകരണം നടത്തിയ ശേഷം ഇടത് കൈ നബിﷺ മണ്ണിലുരച്ചിരുന്നു .എന്നാൽ അതിന് പകരമായി ഇന്ന് സോപ്പ് ,ടിഷ്യൂ പേപ്പർ എന്നിവ മതിയാകും എന്ന പണ്ഡിതൻമാർ പറഞ്ഞിരിക്കുന്നു.(* 9 )
>> 13
മലമൂത്ര വിസർജനത്തിന് ഉപയോഗിക്കുന്ന സ്ഥലങ്ങൾ പിശാചിന്റെ വാസസ്ഥലങ്ങളാണ് എന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. ആയതിനാൽ അവിടങ്ങളിൽ അധികം സമയം ചെലവഴിക്കാതെ പെട്ടെന്ന് പുറത്ത് കടക്കൽ സുന്നത്താണ്.

>> 14
പുറത്തിറങ്ങുമ്പോൾ വലത് കാൽ മുന്തിക്കുക.

>> 15
പുറത്തിറങ്ങുമ്പോൾ
*غُفْـرانَك*
*അല്ലാഹുവേ, നിന്നോട് ഞാന്‍ പൊറുക്കലിനെ തേടുന്നു* (* 10)

എന്ന് പറയൽ സുന്നത്താണ് .ഇതിനെ തുടർന്ന് الحمد لله الذي اذهب… എന്ന് തുടങ്ങുന്ന പ്രാർത്ഥന സ്വഹീഹല്ല എന്നാണ് ഹദീസ് നിരൂപകർ വ്യക്തമാക്കിയിട്ടുളളത്.
➖➖➖➖➖➖➖

മുകളിലെ വിവരണത്തിന് ആധാരപ്പെടുത്തിയിട്ടുള്ള ഹദീസുകൾ:*

(*1)

عن حديث المغيرة بن شعبة رضي الله عنه أنَّ النبي صلى الله عليه وسلم كان إذا ذهب المذهب – أي الخلا ء – أبعد (رواه الأربعة وصحَّحه الألباني) .

( * 2)
(البخاري: ١٤٢ ومسلم: ٣٧٥)

(* 3)
عن أنس رضي الله عنه قال : «كان النبي صلى الله عليه وسلم إذا أراد قضاء الحاجة لم يرفع ثوبه حتى يدنو من الأرض» (رواه أبو داود والترمذي وصحَّحه الألباني

(* 4)
عن أبي أيوب الأنصاري رضي الله عنه أنَّ النبيَّ صلى الله عليه وسلم قال : «إذا أتيتم الغائط فلا تستقبلوا القبلة ولا تستدبروها ببول أو غائط ولكن شرقوا أو غربوا» (متفق عليه) .

(* 5)
عن معاذ رضي الله عنه قال: قال رسول الله صلى الله عليه وسلم: (اتقوا الملاعن الثلاث: البراز في الموارد، وقارعة الطريق، والظل) رواه أبو داود و ابن ماجة و البيهقي بإسناد جيد.

(* 6)
عن أبي هريرة رضي الله عنه أنَّ رسول الله صلى الله عليه وسلم قال : «لا يبولنَّ أحدكم في الماء الدائم الذي لا يجري ثم يغتسل فيه» (متفق عليه)

(* 7 )
عن أبي قتادة أن النبي صلى الله عليه وسلم قال : «لا يمسكنَّ أحدكم ذكره بيمينه وهو يبول، ولا يتمسَّح من الخلاء بيمينه» (متفق عليه) .

(* 8 )
عن سلمان الفارسي رضي الله عنه قال : «نهانا رسول الله صلى الله عليه وسلم أن نستنجي بأقل من ثلاث أحجار، أو أن نستنجي برجيع أو عظم»(رواه مسلم) وقال صلى الله عليه وسلم : «من استجمر فليوتر»

(*9)
عن أبي هريرة رضي الله عنه : «أنَّ النبي صلى الله عليه وسلم قضى حاجته ثم استنجى من تور – أي إناء صغير – ثم دلَّك يده بالأرض» وفي رواية: «ثم مسح يده على الأرض»(رواه أبو داود وابن ماجه

(*10).
(صححه الألباني في صحيح سنن أبي داود: ٣٠ وفي سنن الترمذي: ٧)
➖➖➖➖➖➖➖


Part 06
അംഗശുദ്ധി (وضوء ) ന്റെ രൂപം

 

>>ഏതൊരു കർമത്തെയും പോലെ നിയ്യത്തുണ്ടാവുക എന്നത് وضوء നും നിർബന്ധമാണ്.

>> ബിസ്മി ( بسم الله) ചൊല്ലുക. *ബിസ്മി ചൊല്ലാത്തവർക്ക് وضوء ഇല്ല എന്ന് ഹദീസിൽ വന്നിരിക്കുന്നു .*

>> വെള്ളപ്പാത്രങ്ങളിൽ കൈയ്യിട്ട് وضوء എടുക്കുന്നവർ ആദ്യം കൈ വൃത്തിയായി കഴുകിയതിന് ശേഷം മാത്രമേ പാത്രങ്ങളിൽ കൈ ഇടാവൂ.

>> മുൻകൈ രണ്ടും 3 തവണ കഴുകുക

>> വായിൽ വെള്ളം കൊപ്ലിക്കുക.മൂക്കിൽ വെള്ളം നല്ലവണ്ണം വലിച്ച് കയറ്റി പുറത്തേക്ക് ചീറ്റുക. നോമ്പുകാരല്ലാത്ത എല്ലാവരും പരമാവധി വെള്ളം മൂക്കിലേക്ക് കയറ്റണം.മൂക്കിൽ വെള്ളം കയറ്റാൻ വലതു കൈയും ചീറ്റാൻ ഇടത് കൈയും ആണ് ഉപയോഗിക്കേണ്ടത്.

>> മുഖം (ഒരു ചെവി മുതൽ മറ്റേ ചെവി വരെ, തലമുടി മുളക്കുന്ന സ്ഥലം മുതൽ താടിയെല്ലിന്റെ അടിഭാഗം വരെയാണ് മുഖം കൊണ്ടുദ്ദേശിക്കുന്നത് ) 3 പ്രാവശ്യം കഴുകുക.

>> വലതു കൈ വിരലുകളുടെ അഗ്രഭാഗം മുതൽ മുട്ടുൾപ്പെടെ 3 തവണ കഴുകുക. വിരലുകൾ ചിക്കകറ്റലും കൈകൾ ഉരച്ച് കഴുകലും സുന്നത്താണ്. ശേഷം ഇതേ പ്രകാരം ഇടതു കൈയും കഴുകുക.

>>രണ്ട് കൈകൾ നനച്ച ശേഷം തലയുടെ മുൻഗാഗത്ത് നിന്ന് തുടങ്ങി പിരടി വരെ കൊണ്ട് പോയി ശേഷം തുടങ്ങിയ ഭാഗത്തേക്ക കൊണ്ട് വരിക. ഒരു തവണ ഇങ്ങനെ തടവിയതിന് ശേഷം ചെവി ചൂണ്ട് വിരൽ ഉള്ളിലും തള്ള വിരൽ പുറത്തായും ഒരു തവണ തടവുക.

>> കാൽ വിരലുകൾ ചിക്കകറ്റി ഞെരിയാണി ഉൾപ്പെടെ 3 തവണ കഴുകുക. കാൽ പൂർണമായി കഴുകാൻ പ്രത്യേകം ശ്രദ്ധിക്കുക. കാൽ പൂർണമായി കഴുകാത്തവർക്ക് നാശം എന്ന് ഹദീസിൽ വന്നിരിക്കുന്നു.

തല, ചെവി മുതലായവ ഒഴിച്ച് എല്ലാം പരമാവധി 3 വരെ കഴുകാം. ഒന്നും രണ്ടും പ്രാവശ്യം നബി കഴുകിയതിനും തെളിവുണ്ട്.

എല്ലാ കർമങ്ങളിലും ترتيب (ക്രമപ്രകാരം) ഉം موالاة (2 കർമങ്ങൾക്കിടയിൽ സമയം ദീർഘിപ്പിക്കാതെ ) ഉം شرط നിർബന്ധമാണ്.

കൈകളും, കാലും കയറ്റി കഴുകൽ നല്ലതാണ്. പക്ഷേ മുഖം പിരടി വരെ കയറ്റി കഴുകൽ സുന്നത്തിലില്ലാത്തതാണ് .

ശേഷം ചൊല്ലേണ്ട പ്രാർത്ഥനകൾ:

>> 1
أَشْهَدُ أَنَّ لاَ إِلٰهَ إِلاَّ الله وَحْدَهُ لاَ شَرِيكَ لَهُ، وَأَنَّ مُحَمَّدا عَبْدُهُ وَرَسُولُهُ
>> 2
اللَّهُمَّ اجْعَلْنِي مِنَ التَوَّابِينَ ، واجْعَلْني مِنَ المُتَطَهِّرِينَ
>>3
سُبْحانَكَ اللَّهُمَّ وبِحَمْدِكَ ، أشْهَدُ أنْ لا إلهَ إِلاَّ أنْتَ ، أسْتَغْفِرُكَ وأتُوبُ إِلَيْكَ

ഒരോ അവയവങ്ങൾ കഴുകുമ്പോഴും അവിടെ പാപങ്ങൾ പൊറുക്കപ്പെടുന്നു എന്ന് നിരവധി ഹദീസുകൾ വന്നിട്ടുണ്ട്. അത് പോലെ സത്യവിശ്വാസികൾ وضوء കാത്തു സൂക്ഷിക്കുന്നവർ ആണ് എന്ന് പറയുന്നുണ്ട്. അത് കൊണ്ട് എപ്പോഴും وضوء നിലനിർത്തുവാൻ ശ്രദ്ധിക്കുക.


Part 07
പാദരക്ഷ അണിയുമ്പോൾ

ാദരക്ഷ അണിയൽ നബിﷺപ്രോത്സാഹിപ്പിച്ച സുന്നത്താണ്. അത് കൊണ്ട് ചെരിപ്പ് ധരിക്കുമ്പോൾ ആ നിയ്യത്ത് ഉണ്ടാവാൻ ശ്രദ്ധിക്കുക.

>>
ചെരിപ്പ് ധരിക്കുമ്പോൾ വസ്ത്രം അണിയുമ്പോൾ ഉള്ള പ്രാർത്ഥന ചൊല്ലൽ സുന്നത്താണ് എന്ന് പണ്ഡിതൻമാർ അഭിപ്രായപ്പെട്ടിരിക്കുന്നു.

ചെരിപ്പ് ധരിക്കുമ്പോൾ:

الحمدُ للهِ الّذي كَساني هذا (الثّوب) وَرَزَقَنيه مِنْ غَـيـْرِ حَولٍ مِنّي وَلا قـوّة

(حسنه الألباني في سنن أبي داود:٤٠٢٣)
എന്‍റെ യാതൊരു കഴിവും ശക്തിയും കൂടാതെ എനിക്ക് ഈ വസ്ത്രം നല്‍കുകയും എന്നെ ഇത് അണിയിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും

പുതിയ ചെരുപ്പ് ധരിക്കുമ്പോൾ:

اللّهُـمَّ لَـكَ الحَـمْـدُ أنْـتَ كَسَـوْتَنيهِ، أََسْأََلُـكَ مِـنْ خَـيرِهِ وَخَـيْرِ مَا صُنِعَ لَـه، وَأَعوذُ بِكَ مِـنْ شَـرِّهِ وَشَـرِّ مـا صُنِعَ لَـهُ

(صححه الألباني في سنن أبي داود:٤٠٢٠ وفي صحيح الترمذي:١٧٦٧)
അല്ലാഹുവേ! നിനക്കാണ് എല്ലാ സ്തുതിയും നന്ദിയും. നീയാണ് എന്നെ ഇത് അണിയിച്ചത്. ഇതില്‍ നിന്നുള്ള നന്മയും ഇത് നിര്‍മ്മിക്കപ്പെട്ട (ഉപയോഗിക്കപ്പെടുന്ന)തില്‍ നിന്നുള്ള നന്മയും ഞാന്‍ നിന്നോട് തേടുന്നു. ഇതില്‍ നിന്നുള്ള തിന്മയില്‍ നിന്നും ഇത് നിര്‍മ്മിക്കപ്പെട്ട (ഉപയോഗിക്കപ്പെടുന്ന)തില്‍ നിന്നുള്ള തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു
>>
ചെരിപ്പ് ധരിക്കുമ്പോൾ വലത് കാലിൽ ആദ്യം അണിയുക. അഴിച്ച് വെക്കുമ്പോൾ ഇടത് കാൽ ആദ്യം അഴിക്കുക.

>>
*ഒറ്റക്കാലിൽ ചെരിപ്പ് ധരിക്കരുത്. ഒന്ന് കേട് വന്നാൽ പോലും.*

>>
ചിലപ്പോൾ ചെരിപ്പ് ധരിക്കാതെ നടക്കലും സുന്നത്താണ്.

>>
*നിന്ന് കൊണ്ട് പാദരക്ഷ അണിയുന്നത് നബി വിലക്കി.* (ഷൂ പോലോത്തതിനാണ് ഇത് ബാധകമാവുക എന്ന് പണ്ഡിതാ ദിപ്രായം ഉണ്ട്.)

>>
ചെരിപ്പ് ധരിച്ച് നിസ്കരിക്കുന്നതിന് വിരോധമില്ല.അങ്ങിനെ നിസ്കരിക്കാൻ നബിﷺ പ്രേരിപ്പിച്ചിട്ടുമുണ്ട് .അതിൽ നജസ് ഉണ്ടാവരുത്.മ്ലേചമായ വല്ല മാലിന്യവും കാണുകയാണെങ്കിൽ അത് നീക്കം ചെയ്യണം.

>>
ചെരിപ്പ് അണിഞ്ഞ് ബാങ്ക് വിളിക്കാം.

>>
ചെരുപ്പ് അണിഞ്ഞ് ഖബ്റുകൾക്കിടയിലൂടെ നടക്കരുത്. നബിﷺ വിരോധിച്ചിട്ടുണ്ട് .

>>
ഹീൽ ഉള്ള ചെരിപ്പ് ധരിക്കുന്നത് അപകടത്തിനും ,സൗന്ദര്യ പ്രകടനത്തിനും കാരണമാകും എന്നതിനാൽ ഒഴിവാക്കാണമെന്നാണ് പണ്ഡിതാഭിപ്രായം.
➖➖➖➖➖➖➖

 


 

Part 08
വസ്‌ത്രമെന്ന അനുഗ്രഹം

വഴിവിളക്ക്, [29.01.18 20:42]
🍃🍃🍃🍃🍃
*വസ്‌ത്രമെന്ന അനുഗ്രഹം*
🍃🍃🍃🍃🍃🍃
കഴിഞ്ഞ ചൊവ്വാഴ്ച ( ജമാദുൽ അവ്വൽ 6- (23/01/ 2018- ഞായർ )യിലെ സുന്നത്ത് സ്വർഗത്തിന്റെ താക്കോൽ. ക്ലാസിന്റെ ലഘു വിവരണം
………………………

വസ്‌ത്രം – الله വിന്റെ മഹത്തായ അനുഗ്രഹത്തിൽ പെട്ടതാണ്. വസ്ത്രത്തിന്റെ ഉപയോഗങ്ങളായി ഖുർആൻ എടുത്ത് പറഞ്ഞത് പ്രധാനമായും 3 കാര്യങ്ങളാണ്.

1. നഗ്നത മറക്കാൻ
2.ന്യൂനതകൾ മറച്ച് വെക്കുന്ന അലങ്കാരമായി
3. സംരക്ഷിത കവചമായി

ഈ കാര്യങ്ങൾ പ്രതിപാദിക്കുന്ന ആയത്തുകൾ:
يَا بَنِي آدَمَ قَدْ أَنْزَلْنَا عَلَيْكُمْ لِبَاسًا يُوَارِي سَوْآتِكُمْ وَرِيشًا ۖ وَلِبَاسُ التَّقْوَىٰ ذَٰلِكَ خَيْرٌ ۚ ذَٰلِكَ مِنْ آيَاتِ اللَّهِ لَعَلَّهُمْ يَذَّكَّرُونَ

O Children of Adam! We have bestowed raiment upon you to cover your shame, as well as to be an adornment to you. But the raiment of righteousness,- that is the best. Such are among the Signs of Allah, that they may receive admonition!
ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്‌.
[Sura Al-A’raf, Ayah 26]
وَاللَّهُ جَعَلَ لَكُمْ مِمَّا خَلَقَ ظِلَالًا وَجَعَلَ لَكُمْ مِنَ الْجِبَالِ أَكْنَانًا وَجَعَلَ لَكُمْ سَرَابِيلَ تَقِيكُمُ الْحَرَّ وَسَرَابِيلَ تَقِيكُمْ بَأْسَكُمْ ۚ كَذَٰلِكَ يُتِمُّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تُسْلِمُونَ.
It is Allah Who made out of the things He created, some things to give you shade; of the hills He made some for your shelter; He made you garments to protect you from heat, and coats of mail to protect you from your (mutual) violence. Thus does He complete His favours on you, that ye may bow to His Will (in Islam).
അല്ലാഹു താന്‍ സൃഷ്ടിച്ച വസ്തുക്കളില്‍ നിന്നു നിങ്ങള്‍ക്കു തണലുകളുണ്ടാക്കിത്തരികയും, നിങ്ങള്‍ക്ക് പര്‍വ്വതങ്ങളില്‍ അവന്‍ അഭയ കേന്ദ്രങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളെ ചൂടില്‍ നിന്നു കാത്തുരക്ഷിക്കുന്ന ഉടുപ്പുകളും, നിങ്ങള്‍ അന്യോന്യം നടത്തുന്ന ആക്രമണത്തില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കുന്ന കവചങ്ങളും അവന്‍ നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നു. അപ്രകാരം അവന്‍റെ അനുഗ്രഹം അവന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരുന്നു; നിങ്ങള്‍ (അവന്ന്‌) കീഴ്പെടുന്നതിന് വേണ്ടി.
[Sura An-Nahl, Ayah 81]

നബി (ﷺ) വെള്ള വസ്ത്രം ധരിക്കാൻ പ്രേരിപ്പിക്കുമായിരുന്നു.

عَنِ ابْنِ عَبَّاسٍ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” الْبَسُوا مِنْ ثِيَابِكُمُ الْبَيَاضَ فَإِنَّهَا مِنْ خَيْرِ ثِيَابِكُمْ، وَكَفِّنُوا فِيهَا مَوْتَاكُم.

നബിﷺ പറഞ്ഞുْ. നിങ്ങൾ നിങ്ങളുടെ വസ്ത്രങ്ങളിൽ വെള്ള ധരിക്കുക. തീർച്ചയായും അത് ഏറ്റവുംخير ആയ വസ്ത്രമാണ്. നിങ്ങളിൽ മരണപ്പെട്ടവരെ അതിൽ കഫൻ ചെയ്യുകയും ചെയ്യുക .

عن أم سلمة -رضي الله عنها- قالت: (كان أحب الثياب إلى رسول الله -صلى الله عليه وسلم- القميص)(رواه أبو داود والترمذي)

ഉമ്മുസലമ (റ) യെ തൊട്ട് നിവേദനം ചെയ്യുന്നു. قميص ആയിരുന്നു നബിﷺ ക്ക് ഏറ്റവും ഇഷ്ടമുള്ള വസ്ത്രം .

” عن قتادة قلنا لأنس : أيُّ اللباسِ كان أحبَّ إلى رسول الله صلى الله عليه وسلم ؟ قال: الحِبَرَة
നബി(ﷺ)ക്ക് ഏറ്റവും ഇഷ്ടമുള്ള വസ്ത്രം എതാണെന്ന് അനസ് رضي الله عنه നോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു:حِبَرَة .. എന്ന് വെച്ചാൽ വരയും കരയുമൊക്കെയുള്ള ഒരു യമനി വസ്ത്രം.

*വസ്ത്രം ധരിക്കുന്നതിന്റെ മര്യാദകൾ:*
1.വലത് കൊണ്ട് ആരംഭിക്കുക.
കേരള മുസ് ലിംകൾ തുണി എടുക്കുമ്പോൾ ആദ്യം ഇടത്തു നിന്ന് വലത്തേക്കും ആയതിനാൽ കരയുള്ള ഭാഗം വലത്തോട്ടും ആയാണ് നിൽക്കുക.എന്നാൽ ഇതിന് നേരെ വിപരീതമാണ് വേണ്ടത്.

2.നല്ല സാമ്പത്തിക ശേഷി ഉള്ളവർ അഹങ്കാരമോ ധൂർത്തോ ഇല്ലാത്ത അവർക്ക് യോജിക്കുന്ന വസ്ത്രം ധരിക്കൽ പ്രോത്സാഹിപ്പിക്കപ്പെട്ടതാണ്.
ഒരിക്കൽ أَبِي الْأَحْوَصِഎന്ന സ്വഹാബിയുടെ ഉപ്പ തന്റെ സാമ്പത്തിക ശേഷിക്ക് യോജിക്കാത്ത വസ്ത്രം എടുത്തപ്പോൾ അതിനെതിരെ പ്രവാചകൻ ഉണർത്തുകയും നിനക്ക്الله തന്ന ആദരവിനെ നീ പ്രകടമാക്കിക്കൊള്ളുക എന്ന് പറയുകയും ചെയ്തു.(* 2 )

3. വസ്ത്രം ശുദ്ധിയും വൃത്തിയുള്ളതുമാവണം.
ഒരിക്കൽ മുടി ജs പിടിച്ച ആളെ കണ്ടപ്പോൾ നബിﷺ ചോദിച്ചു.നിനക്ക് മുടിയെ ഒതുക്കി വെക്കാവുന്ന ഒന്നും നീ കണ്ടില്ലേ. ഇത് പോലെ അലക്കാതെ വസ്ത്രം ധരിച്ചു ആളോട് നബി ﷺപറഞ്ഞു.ഇതിനെ ശുദ്ധിയാക്കാനുള്ള വെള്ളത്തെ നീ കണ്ടില്ലേ . (* 1)

4. വസ്ത്ര ധാരണവുമായി ബന്ധപ്പെട്ട ദുആകൾ പതിവാക്കുക.

*വസ്ത്രം ധരിക്കുമ്പോൾ:*

*الحمدُ للهِ الّذي كَساني هذا (الثّوب) وَرَزَقَنيه مِنْ غَـيـْرِ حَولٍ مِنّي وَلا قـوّة*

(حسنه الألباني في سنن أ

വഴിവിളക്ക്, [29.01.18 20:42]
بي داود:٤٠٢٣)
എന്‍റെ യാതൊരു കഴിവും ശക്തിയും കൂടാതെ എനിക്ക് ഈ വസ്ത്രം നല്‍കുകയും എന്നെ ഇത് അണിയിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും

*പുതിയ വസ്ത്രം ധരിക്കുമ്പോൾ:*

*اللّهُـمَّ لَـكَ الحَـمْـدُ أنْـتَ كَسَـوْتَنيهِ، أََسْأََلُـكَ مِـنْ خَـيرِهِ وَخَـيْرِ مَا صُنِعَ لَـه، وَأَعوذُ بِكَ مِـنْ شَـرِّهِ وَشَـرِّ مـا صُنِعَ لَـهُ*

(صححه الألباني في سنن أبي داود:٤٠٢٠ وفي صحيح الترمذي:١٧٦٧)
അല്ലാഹുവേ! നിനക്കാണ് എല്ലാ സ്തുതിയും നന്ദിയും. നീയാണ് എന്നെ ഇത് അണിയിച്ചത്. ഇതില്‍ നിന്നുള്ള നന്മയും ഇത് നിര്‍മ്മിക്കപ്പെട്ട (ഉപയോഗിക്കപ്പെടുന്ന)തില്‍ നിന്നുള്ള നന്മയും ഞാന്‍ നിന്നോട് തേടുന്നു. ഇതില്‍ നിന്നുള്ള തിന്മയില്‍ നിന്നും ഇത് നിര്‍മ്മിക്കപ്പെട്ട (ഉപയോഗിക്കപ്പെടുന്ന)തില്‍ നിന്നുള്ള തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു

5.വസ്ത്രം അഴിക്കുമ്പോൾ ബിസ്മി (بسم الله) ചൊല്ലുക.

…………
അനുബന്ധം
………….

* 1:حَدَّثَنَا النُّفَيْلِيُّ، حَدَّثَنَا مِسْكِينٌ، عَنِ الْأَوْزَاعِيِّ، ح وحَدَّثَنَا عُثْمَانُ بْنُ أَبِي شَيْبَةَ، عَنْ وَكِيعٍ، عَنِ الْأَوْزَاعِيِّ، نَحْوَهُ عَنْ حَسَّانَ بْنِ عَطِيَّةَ، عَنْ مُحَمَّدِ بْنِ الْمُنْكَدِرِ، عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ: أَتَانَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَرَأَى رَجُلًا شَعِثًا قَدْ تَفَرَّقَ شَعْرُهُ فَقَالَ: «أَمَا كَانَ يَجِدُ هَذَا مَا يُسَكِّنُ بِهِ شَعْرَهُ، وَرَأَى رَجُلًا آخَرَ وَعَلْيِهِ ثِيَابٌ وَسِخَةٌ، فَقَالَ أَمَا كَانَ هَذَا يَجِدُ مَاءً يَغْسِلُ بِهِ ثَوْبَهُ»

[حكم الالبانى]: صحيح النسائي (5236) // (4832

– * 2: حَدَّثَنَا النُّفَيْلِيُّ، حَدَّثَنَا زُهَيْرٌ، حَدَّثَنَا أَبُو إِسْحَاقَ، عَنْ أَبِي الْأَحْوَصِ، عَنْ أَبِيهِ، قَالَ: أَتَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي ثَوْبٍ دُونٍ، فَقَالَ: «أَلَكَ مَالٌ؟» قَالَ: نَعَمْ، قَالَ: «مِنْ أَيِّ الْمَالِ؟» قَالَ: قَدْ آتَانِي اللَّهُ مِنَ الإِبِلِ، وَالْغَنَمِ، وَالْخَيْلِ، وَالرَّقِيقِ، قَالَ: «فَإِذَا آتَاكَ اللَّهُ مَالًا فَلْيُرَ أَثَرُ نِعْمَةِ اللَّهِ عَلَيْكَ، وَكَرَامَتِهِ»

[حكم الالبانى]: صحيح النسائي (5223) // (4819)
____________
കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് ക്ലാസ് ശ്രവിക്കുക ..അല്ലാഹു അനുഗ്രഹിക്കട്ടെ ..
ആമീന്‍

➖➖➖➖➖➖➖➖


Part 09
വസ്ത്രമെന്ന അനുഗ്രഹം – 2

*വസ്‌ത്രധാരണവുമായി ബന്ധപ്പെട്ട ചില നിർദേശങ്ങൾ*

1.നേർത്തതും ഇറുകിയതുമായ വസ്ത്രങ്ങൾ പുരുഷനായാലും സ്ത്രീയായാലും ധരിക്കാൻ പാടില്ല.

2.പുരുഷൻ സ്ത്രീയുടെ യോ സ്ത്രീ പുരുഷന്റെയോ വസ്ത്രം ധരിക്കരുത്.അങ്ങിനെ ഉള്ളവരെ നബി ﷺ ശപിച്ചിട്ടുണ്ട്.

3.പ്രസിദ്ധിക്ക് വേണ്ടി വേർതിരിവിന്റെ വസ്ത്രം (ആ നാട്ടിൽ തീരെ ഉപയോഗിക്കാത്ത ) ധരിക്കരുത്.

4.ചിത്രങ്ങളോ (ജീവനുള്ളവയുടെ ) ,കുരുശിന്റെ ചിഹ്നങ്ങളോ ഉള്ള വസ്ത്രങ്ങൾ ധരിക്കരുത്. കുട്ടികൾക്കും ഈ തരത്തിൽ വസ്ത്രങ്ങൾ ധരിപ്പിക്കരുത്.

5.പുരുഷൻ പട്ട് വസ്ത്രവും സ്വർണവും ധരിക്കൽ ഹറാമാണ്. കുട്ടികൾക്കും ഇത് ധരിപ്പിക്കൽ നിഷിദ്ധമാണ്.

6.പുരുഷന്റെ വസ്ത്രം ഞെരിയാണിക്ക് താഴെ പോകുന്നത് നിഷിദ്ധമാണ്. എന്നാൽ സ്ത്രീകളുടെ വസ്ത്രം കാല് കഴിഞ്ഞ് നിലത്ത് മുട്ടുന്ന തരത്തിൽ ആയിരിക്കണം.

7.’പച്ചകുത്തൽ ‘ നബി ﷺ വിലക്കി. മാത്രമല്ല ശാപത്തിനർഹരുമാണവർ. അത് പോലെ പുരികം പറിക്കുന്നവരെയും ഈ നിലക്ക് ശപിച്ചിട്ടുണ്ട്. പല്ല് രാകി വിടമുണ്ടാക്കി സൗന്ദര്യ വർദ്ധനവുണ്ടാക്കുക, മുടി (വെപ്പ് മുടി )വെച്ച് കെട്ടി വർധിപ്പിക്കുക, മുടി ഉണ്ട പോലെ കെട്ടി വെക്കുക എന്നിവ വിലക്കപ്പെട്ടതാണ്.

8.നല്ല വസ്ത്രങ്ങൾ ധരിക്കാം. പക്ഷേ ധൂർത്ത് പാടില്ല. എന്നാൽ الله അവന് നൽകിയ അനുഗ്രഹത്തെ പ്രകടമാക്കുന്ന രീതിയിൽ നല്ല വസ്ത്രങ്ങൾ ധരിക്കുന്നത് നബിﷺ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
9.അമുസ്ലിംകൾ അവരുടെതായി പ്രത്യേകമായി അണിയുന്ന വസ്ത്രങ്ങൾ ധരിക്കലും നിശിദ്ധമാണ്. (കാവി പോലോത്ത ).

10.കറുത്ത വസ്ത്രവും ,ചുവപ്പ വസ്ത്രവും നബിﷺ ധരിച്ചിരുന്നു.എന്നാൽ ദു:ഖ സൂചകമായി കറുപ്പ് വസ്ത്രം ധരിക്കുകയുമരുത്.


Part 10
آداب الخروج من البيت والدخول .
വീട്ടിൽ നിന്നു പുറത്ത് പോകുമ്പോഴും തിരിച്ചു വരുമ്പോഴും പാലിക്കേണ്ട മര്യാദകൾ

will  continue………………