1-14 തൌഹീദും ശിര്‍ക്കും _വഴിവിളക്ക് ദുറൂസ് :KK ZAKARIYYA SWALAAHI

thouheed-shirkk_kkz

മുസ്ലിമിന്റെ രണ്ടു സാക്ഷ്യത്തിലെ ഒന്നമാതെ സത്യ സാക്ഷ്യത്തിന്റെ നിബന്ധനകള്‍, ഘടകവിരുദ്ധമായ കാര്യങ്ങള്‍  അഥവാ ശിര്‍ക്ക് , പ്രവാചകന്‍   കൊണ്ട് വന്ന ചര്യകള്‍,അതിന്റെ വിപരീതമായി ആളുകള്‍ കൊണ്ട് വന്നിട്ടുള്ള പുത്തനാചാരങ്ങള്‍  _ബിദ് അത്   എന്നിവ  പ്രമാണങ്ങളിലൂടെ കെകെ സകരിയ്യ സ്വലാഹി
ലളിതമായി വിശദീകരിക്കുന്ന  പഠന ക്ലാസ്

صَوْتُ الحَقِّ ..صَدَى العِلْمِ
നേരിന്റെ ശബ്ദം – അറിവിന്റെ പ്രതിധ്വനി
https://telegram.me/ifalas

തൗഹീദും ശിർക്കും

Part 01
ശഹാദത് കലിമയുടെ നിബന്ധനകള്‍

 


 

Part 02
ശഹാദത് കലിമയുടെ നിബന്ധനകള്‍  2

 


 

Part 03
ശഹാദത് കലിമയുടെ നിബന്ധനകള്‍  3

 


Part 04
തൗഹീദ് പ്രാധാന്യം ; ശിര്‍ക്കിന്റെ ഗൌരവം

 


Part 05
ശിര്‍ക്ക് മുസ്ലിം സമുദായത്തില്‍ വരില്ലെന്നോ ??

 


Part 06
എന്തായിരുന്നു മക്കാ മുശ്രിക്കുകളുടെ
വിശ്വാസം  01  ?

 


Part 07
എന്തായിരുന്നു മക്കാ മുശ്രിക്കുകളുടെ
വിശ്വാസം  02  ?

 


Part 08
മക്കാ മുശ്രിക്കുകള്‍
അല്ലാഹുവില്‍ വിശ്വസിചിരുന്നില്ലെന്നോ


Part 009

മക്കാ മുശ്രിക്കുകളുടെ
അല്ലാഹുവിനോട്
പ്രാര്തിച്ചിരുന്നു


Part 10
മക്കാ മുശ്രിക്കുകളുടെ
വിശ്വാസം

 


Part 11
മക്കാ മുശ്രിക്കുകളുടെ
വിശ്വാസം
തുടര്‍ച്ച

 


Part 12
മക്കാ മുശ്രിക്കുകളുടെ
വിശ്വാസം
തുടര്‍ച്ച

 


Part 13
പ്രാര്‍ഥിക്കാന്‍ മധ്യമ വര്തികളോ ???

 


Part 14
ഇടയാള വാദം ഇസ്ലാമികമോ?

 

NOTES

PART 01
*തൗഹീദും ശിർക്കും സുന്നത്തും ബിദ്അത്തും -1*
ലഘു വിവരണം

➖➖➖➖➖➖
*ഇസ്ലാം കാര്യങ്ങളിൽ ഏറ്റവും ആദ്യത്തെതും പ്രധാനപ്പെട്ടതും 2 ശഹാദത്താണ്.*

*തൗഹീദിന്റെ / لا اله الا الله യുടെ പ്രത്യേകതകളിൽ ചിലത്:*
……………………………………
>>കലിമത്തകളുടെ കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ഠമായ കലിമത്ത്

>> ഏറ്റവും ശ്രേഷ്ഠമായ *ذكر* –
*اَفۡضَلُ الذِّكۡر*

>> മുഹമ്മദ് നബിയും അവർക്കു മുൻപും ഉള്ള പ്രവാചകൻമാരും പറഞ്ഞതിൽ ഏറ്റവും ശ്രേഷ്ഠം (* 1)

>>പ്രവാചകൻമാരുടെ പ്രബോധനത്തിന്റെ ആകെത്തുക
*(زُبۡدَۃُ دَعۡوَۃِ الرُّسُل)*

>>പ്രവാചകൻമാർ ആദ്യമായി പ്രബോധനം ചെയ്തത്
………………………………………..
ശഹാദത്ത് കലിമ യിലെ ആദ്യത്തെ കലിമയായ لا اله الا الله എന്നതിന്
പ്രധാനമായും 2 റുക്നുകൾ ആണ് ഉള്ളത്

1) നിഷേധിക്കൽ *(نَفۡيۡ)*: لا اله എന്ന ഭാഗം *الله* അല്ലാതെ എന്തൊക്കെ ആരാധിക്കപ്പെടുന്നുണ്ടോ അവയെയെല്ലാം പൂർണമായും നിഷേധിക്കുന്നു.

2) സ്ഥിരപ്പെടുത്തൽ *(اِثباتۡ )*: രണ്ടാമത്തെ ഭാഗമായ الا الله എന്ന ഭാഗം ആരാധിക്കപ്പെടാൻ അർഹതയുള്ളവനായി *الله*വിനെ മാത്രം സ്ഥിരപ്പെടുത്തുന്നു.
( * 2,* 3)

—————————————

മുസ്ലിം സമുദായത്തിൽ ശിർക്ക് വരും എന്നതിന് തെളിവ്
1 ) ഹുനൈൻ യുദ്ധ വേളയിലെ താഴെ വിവരിക്കുന്ന സംഭവം

2) വിശ്വസിക്കുകയും വിശ്വാസത്തിൽ *ظُلۡم* കലർത്താതിരിക്കുകയും ചെയ്തവർ അവർക്കാണ് നിർഭയത്വവും ,അവരാണ് നേർമാർഗം പ്രാപിച്ചവർ എന്ന ആയത്തിലെ *ظُلۡم* എന്ന പദത്തിന്റെ താൽപര്യം *ശിർക്ക്* ആണ്.(*4)

3) ശിർക്ക് സംഭവിക്കാതിരിക്കാനുള്ള പ്രാർത്ഥന നബി പഠിപ്പിച്ചു.

………………………..
ഈ ക്ലാസിൽ പ്രതിപാദിക്കപ്പെട്ട സംഭവം :

ഹുനൈൻ യുദ്ധ വേളയിൽ പുതുതായി ഇസ് ലാമിലേക്ക് വന്ന ആളുകൾ മുശ്രിക്കുകൾക്ക് വാളുകൾ കൊളുത്തി ഇടാൻ ഒരു മരം ഉള്ള പോലെ ഞങ്ങൾക്കും ഒരു മരം ഏർപ്പെടുത്തി തരൂ നബിയേ എന്ന് പറഞ്ഞപ്പോൾ നബി പറഞ്ഞു :ഇത് പണ്ട് മൂസാ നബിയുടെ ജനത മൂസാ നബിയോട് ” അവർക്കുള്ള ( മുശ്രിക്കുകൾക്ക്) പോലോത്ത ഒരു ഇലാഹിനെ ഞങ്ങൾക്കും ഒന്നു നിശ്ചയിച്ചു തരൂ”
*(قَالُوا يَا مُوسَى اجْعَل لَّنَا إِلَٰهًا كَمَا لَهُمْ آلِهَةٌ )*
എന്ന് പറഞ്ഞത് പോലെയാണല്ലോ ..
………………………..
റഫറൻസ് :
………………………….

* 1 : .وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ)
[Surat Al-Anbiya’ 25]

* 2 : (وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ ….)
[Surat Al-Isra’ 23]

* 3 : (وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ … )
[Surat-A-Nisa’ 36]

* 4 : (الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ أُولَٰئِكَ لَهُمُ الْأَمْنُ وَهُمْ مُهْتَدُونَ)
[Surat Al-An’am 82]
➖➖➖➖

NB: പഠിതാക്കൾ നോട്ട് ബുക്കിൽ / ഡയറിയിൽ എഴുതിയെടുക്കാൻ ശ്രമിക്കുക.


 

 

 

Comments are closed.