അവിടുത്തെ -സ്വല്ലല്ലാഹു അലൈഹിവസല്ലം- പ്രഭാഷണം ഹൃദയങ്ങളെ പിടിച്ചു കുലുക്കി; കണ്ണുകളെ ഈറനണിയിച്ചു…
സ്വഹാബികളില്‍ ചിലര്‍ ചോദിച്ചു : ഒരു വിടവാങ്ങല്‍ പ്രഭാഷണം പോലെ തോന്നുന്നവല്ലോ പ്രവാചകരെ ഇത്…?
എന്താണ് ഞങ്ങളോട് അങ്ങേക്ക് കരാര്‍ ചെയ്യാനുള്ളത് …?
എന്താണ് അങ്ങേക്ക് ഞങ്ങളോട് വസ്വിയ്യത്ത് ചെയ്യാനുള്ളത് …?
അവിടുന്നു പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഉപദേശിച്ചു..; ശേഷം പറഞ്ഞു :
എനിക്ക് ശേഷം ജീവിക്കുന്നവര്‍ അനേകം അഭിപ്രായവ്യത്യാസങ്ങള്‍ കാണുക തന്നെ ചെയ്യും …
അപ്പോള്‍ എന്‍റെയും ഖുലഫാഉ റാഷിദുകളുടെയും സുന്നത്തിനെ നിങ്ങള്‍ പിന്‍പറ്റുക …
അവിടുന്ന്‍ മതിയാക്കിയില്ല; വീണ്ടും പറഞ്ഞു : മുറുകെ പിടിക്കുക നിങ്ങളതിനെ…
വീണ്ടും അവിടുന്ന് ആവര്‍ത്തിച്ചു : അണപ്പല്ലു കൊണ്ട് നിങ്ങളതിനെ കടിച്ചു പിടിക്കുക …
പുതുതായി നിര്‍മ്മിക്കപ്പെടുന്ന എല്ലാത്തിനെയും നിങ്ങള്‍ സൂക്ഷിക്കുക; അവയെല്ലാം വഴികേടുകളാണ് …
നബി – -സ്വല്ലല്ലാഹു അലൈഹിവസല്ലം- മുസ്ലിം ഉമ്മത്തിനെ ബാധിക്കാനിരിക്കുന്ന രോഗം എന്തെന്ന് പറഞ്ഞു : ഭിന്നിപ്പുകള്‍, അഭിപ്രായവ്യത്യാസങ്ങള്‍ …
രോഗത്തിനുള്ള മരുന്നും അറിയിച്ചു തന്നു : സലഫുകളുടെ സുന്നത്തിനെ മുറുകെ പിടിക്കുക …
അതിനുള്ള ‘പ്രതിരോധ വാക്സിനും’ അറിയിച്ചു : ബിദ്‌അത്തുകളില്‍ നിന്ന് വിട്ടു നില്‍ക്കുക …
രോഗബാധിതരായ മുസ്ലിം സമൂഹമേ… നമ്മുടെ റസൂലിന്‍റെ വാക്കുകളിലേക്ക് തിരിച്ചു നടക്കുക …
അനുഗ്രഹീതരായ സമൂഹമേ… നഷ്ടമായ പ്രതാപം വീണ്ടെടുക്കുക…
ഇതാ…
അഭിപ്രായവ്യത്യാസങ്ങളില്‍ മുസ്ലിമിന്‍റെ നിലപാട് എന്തെന്ന് വിശദീകരിക്കുന്ന ഒരു ചെറുലേഖനം…
പ്രശസ്ത പണ്ഡിതന്‍ ശൈഖ് നാസ്വിര്‍ അല്‍ ബറാക്കിന്‍റെ ഒരു പ്രഭാഷണത്തിന്‍റെ വിവര്‍ത്തനം…
വായിക്കുക.. ജീവിതത്തിന്‍റെ ഏടുകളില്‍ അവ പകര്‍ത്തിയെഴുതുക…
സലഫികളാവുക.. ഞാനും നിങ്ങളും …
അല്ലാഹു അനുഗ്രഹിക്കട്ടെ…
(അവധാനതയോടെയും ചിന്തയോടെയും വായിക്കാനും, ജീവിതത്തില്‍ പകര്‍ത്താനും എല്ലാവര്‍ക്കും സാധിക്കട്ടെ)
അബു തുറാബ് സയ്യിദ് മുഹ്സിൻ ഐദീദ് , പൊന്നാനി
Click the button below to download the file.