1-12 അല്‍ അസ്മാഉല്‍ ഹുസ്നാ_വഴി വിളക്ക് ദുറൂസ് : SHAMSUDEEN FAREED PALATH

*صَوْتُ الحَقِّ ..صَدَى العِلْمِ*
*നേരിന്റെ ശബ്ദം – അറിവിന്റെ പ്രതിധ്വനി*
അസ്മാഉൽ ഹുസ്ന –
ശംസുദ്ദീൻ പാലത്ത്
അവലംബം
كتاب أسماء الله الحسنى جلالها ولطائف اقترانها وثمراتها -الوسيط للشيخ ماهر مقدم حفظه الله
العقيدة الواسطية _ ابن تيمية

الأسماءالحسنى

PART 01: അല്ലാഹുവിന്‍റെ സ്വിഫതുകള്‍  (  നോട്ട് താഴെ)


PART 02: അല്ലാഹു _അല്ലാഹുവിന്‍റെ സ്വിഫതുകള്‍


PART 03: الله  അല്ലാഹു  (  നോട്ട് താഴെ)


PART 04:   رب    റബ്ബ് (  നോട്ട് താഴെ)


PART 05   الرحمن الرحيم   (  നോട്ട് താഴെ)


PART 06   الحي القيوم    (  നോട്ട് താഴെ)


PART 07  _ العلى الأعلى المتعال    (  നോട്ട് താഴെ)


PART 08  _الكريم االأكرم     (  നോട്ട് താഴെ)


PART 09  _السميع     (  നോട്ട് താഴെ)

 

PART 10  _البصير      (  നോട്ട് താഴെ)


PART 11 _الودود


PART 12 _الملك , المالك , الملوك

 


ക്ലാസ്സുകളുടെ നോട്ടുകള്‍

الاسماء الله الحسنى وصفاته
അസ്മാഉൽ ഹുസ്നാ- 1_ ലഘു വിവരണം

അറിവുകളിൽ വച്ചേറ്റവും ശ്രേഷ്ഠമായ അറിവ്
(معرفة الله)
– അല്ലാഹുവിനെ കുറിച്ചുള്ള അറിവാണ്

അവന്റെ ഓരോ ഇസ് മും, (പേര്)സ്വിഫത്തും ( വിശേഷണം) كمال (അങ്ങേയറ്റത്തെ പരിപൂർണത) കൊണ്ടും جمال (മനോഹരിത ) കൊണ്ടും സൃഷ്ടികളിൽ നിന്ന് അങ്ങേ അറ്റം വേറിട്ടു നിൽക്കുന്നു…
…………..

ഈ പഠനത്തിന്റെ ആവശ്യകത / ശ്രേഷ്ഠത :

> കാഫിറുകൾക്ക് സംഭവിച്ചത് നമുക്ക് സംഭവിക്കാതിരിക്കാൻ – അവർ *الله* വിനെ കണക്കാക്കേണ്ട രൂപത്തിൽ കണക്കാക്കിയില്ല. (1)

> ഒരു അറിവി( علم )ന്റെ മഹത്വം എന്ന് പറയുന്നത് എന്തിനെപ്പറ്റിയാണോ ( معلوم)നാം പഠിക്കുന്നത് അതിന്റെ മഹത്വവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നത് ഒരു പൊതു തത്വമാണ്. *الله* വിന്റെ സ്ഥാനം മറ്റെന്തിനാ ക്കാളും എത്രമാത്രം മഹത്തരമാണോ അത്രയും മഹത്വം അവനെ കുറിച്ചുള്ള പഠനത്തിനും ഉണ്ട് എന്ന് ചുരുക്കം.

> ഉത്തമമായ നാമങ്ങൾ *الله*വിന് ഉണ്ട് എന്നും അത് കൊണ്ട് നിങ്ങൾ അവനെ വിളിച്ച് പ്രാർത്ഥിക്കൂ എന്നും ഖുർആന്റെ കൽപനയാണ്.( 2);

മാത്രമല്ല *الله*ന്റെ നാമങ്ങളിൽ *إلحاد* (കൃത്രിമം ) കാണിക്കുന്നവരെ തൊട്ട് *الله* ഒഴിവാണ് എന്ന താക്കീതും അതേ ആയത്തിൽ *الله* ഉണർത്തുന്നു.

>അവനെ പറ്റി അറിഞ്ഞാൽ മാത്രമേ അവനെ ഭയപ്പെടാൻ സാധിക്കൂ. (*3)

> അവന്റെ 99 നാമങ്ങൾ ക്ലിപ്തപ്പെടുത്തിയവൻ സ്വർഗത്തിൽ കടന്നു എന്ന ഹദീസ്.
(4)

………………..

അവന്റെ നാമങ്ങൾ ക്ലിപ്തപ്പെടുത്തുക(إحصاء)എന്ന് പറഞ്ഞാൽ എന്ത് എന്ന് ഇബ്നുൽ ഖയ്യിം വിശദീകരിക്കുന്നു .

> അതിന്റെ പദങ്ങൾ പഠിക്കുക ,എണ്ണുക
إحصاء الفاظها وعدها

> അതുൾക്കൊള്ളുന്ന ആശയങ്ങൾ തെളിവുകളിലൂടെ മനസിലാക്കുക.
فهم معانيها و مدلولها

> അവ കൊണ്ട് *الله* വിനോട് *دعاء* ചെയ്യുകയും ഓരോ നാമങ്ങളുടെയും താൽപര്യത്തിനുസരിച്ച് നമ്മുടെ *عبادة* കളിൽ കൊണ്ട് വരികയും ചെയ്യുക
*دعاء الله سبحانه وتعالى بها و التعبد بمقتضاها*

…………………..

അവന്റെ ഇസ്മ് സ്വിഫത്ത് കൊണ്ട് ദുആ ചെയ്യുക ( * 2)എന്ന് പറഞ്ഞാൽ അത് *2* വിധത്തിലാണ് :

1. അവന്റെ നാമങ്ങൾ മുൻനിറുത്തി പ്രാർത്ഥിക്കുക
*(دعاء مسألة)*

ഉദാ: *غفور* ആയ റബ്ബേ പാപം പൊറുക്കണേ, *رازق* ആയ റബ്ബേ *رزق* നൽകണേ എന്നിങ്ങനെ …

2. അവന്റെ നാമഗുണ വിശേഷണങ്ങളുടെ താൽപര്യം അവന്റെ *عمل* കളിലും *عبادة* കളിലും പ്രതിഫലിക്കുക.

*( دعاء العبادة)*

ഉദാ: അവൻ *بصير* ആണ് എന്ന് പഠിക്കുമ്പോൾ അവൻ എല്ലാം കാണുന്നു എന്ന ബോധത്താൽ അവന്റെ *عبادة* സമ്പന്നമാകും.

………………………………………………..
*റഫറൻസസ്*
…………………………………………………

* 1: سورة الانعام 91
*2 : سورة الأعراف 180
* 3 : سورة الفاطر 28
* 4 : روى البخاري (2736) ومسلم (2677) عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمًا مِائَةً إِلا وَاحِدًا مَنْ أَحْصَاهَا دَخَلَ الْجَنَّةَ ) .


 

അസ്മാഉൽ ഹുസ്ന*
ക്ലാസ് – 3 ന്റെ ലഘു വിവരണം.
📚📚📚📚📚📚📚
*الله*
*اِسۡمُ اللِّه الاَعۡظَم*
അവന്റെ ഏറ്റവും മഹത്തായ നാമ (* 1) ത്തിന്റെ സവിശേഷതകൾ.
…………………………………..

1. ഇതാണ് ( الله) الله വിന്റെ അടിസ്ഥാന നാമം.

2. ഈ നാമം മുൻനിർത്തി പ്രാർത്ഥിച്ചാൽ ഉത്തരം കിട്ടും,ചോദിച്ചാൽ നൽകുമെന്ന് ഹദീസ്(* 1)

3. അവന്റെ യാതൊരു യോഗ്യതയും വിട്ട് പോകാത്ത വണ്ണം എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്ന മഹത്തായ നാമമാണ് الله.

4. കാഫിറുകൾ വരെ വിളിക്കുന്ന നാമം.( * 2)

5. എല്ലാ നാമങ്ങളും വിശേഷണങ്ങളും വിളിച്ച് പ്രാർത്ഥിക്കുന്നതിന് *( ُمُجَمَّع الدُّعَاء)* തുല്യമാണ് *اللهم* എന്ന് വിളിച്ച് പ്രാർത്ഥിക്കുന്നത്.( *3)

6. *ആ നാമത്തോടൊപ്പം ആകാശങ്ങളിലോ ഭൂമികളിലോ നമുക്ക് ഉപദ്രവം വരുത്തുന്നതായ ഒന്നുമില്ല.(** 4)

7. *ആ നാമത്തിൽ അപേക്ഷിക്കുമ്പോൾ കുറവുള്ളവന് വർദ്ധനവല്ലാതെ പ്രദാനം ചെയ്യില്ല., ഭയമുള്ളവന് നിർഭയത്വമല്ലാതെ ലഭിക്കുകയില്ല, ദുഃഖിതന് ആശ്വാസമല്ലാതെ അനുഭവപ്പെടുകയില്ല.*

8. പല കാര്യങ്ങളും തുടങ്ങുമ്പോൾ *بسم الله* ചൊല്ലാൻ പഠിപ്പിക്കപ്പെട്ടത് ആ നാമത്തിന്റെ *بركة* നെ സൂചിപ്പിക്കുന്നു.

9. ഖുർആനിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട അവന്റെ നാമമാണ് *الله* എന്നത്. (2724 തവണ ). *الله* എന്ന് തുടങ്ങുന്ന ആയത്തുകൾ 33 തവണ.

10. ഹദീസുകളിലൊക്കെ *رسول* എന്ന പദം ചേർത്തി പറഞ്ഞിട്ടുള്ളത് *الله* വിലേക്കാണ് .അതായത് *رسول الله*

11. ഇതാണ് *ِاِسۡمُ الۡجَلالَة* *(അങ്ങേയറ്റത്തെ മഹത്വമുള്ള നാമം)*
……………….

ഈ പദത്തിന്റെ അടിസ്ഥാനം *(ۡاَصۡل)* യഥാർത്ഥത്തിൽ *ۡاَلۡاِلٰه* ( സാക്ഷാൽ ആരാധ്യൻ ) എന്നാണ് .
…………………………………..
നാല് കാര്യങ്ങളാണ് പ്രധാനമായും الله എന്ന നാമത്തിന്റെ ആശയങ്ങളിൽ വരിക
1. *اَلۡمَعۡبُودُ*
യഥാർത്ഥത്തിൽ ആരാധിക്കപ്പെടുന്നവൻ.
2. *اَلۡمَلۡجَأُ وَالمَفۡزُوعُ اِلَيۡهِ*
യഥാർത്ഥ അഭയ സ്ഥാനം; എല്ലാവരും ആരിലേക്കാണോ ഓടിച്ചെല്ലുന്നവൻ
അവൻ.
3 *الۡمَحۡبُوبُ حُبًّا عَظِيمًا*
എല്ലാവരുടെയും ഉന്നതമായ സ്നേഹം നൽകപ്പെടേണ്ടവൻ.
4. *اللَّذِي تَحۡتَارُ العُقُولُ فِيهِ*
(രഹസ്യം കണ്ടെത്താൻ കഴിയാതെ ) ഏതൊരുവന്റെ കാര്യത്തിൽ ഹൃദയങ്ങൾ വിസ്മയിച്ച് പോകുമോ, അമ്പരപ്പ് ഉണ്ടാക്കുമോ അങ്ങിനെയുള്ളവൻ. (അങ്ങേയറ്റത്തെ അഭൗതികമായ അദ്ഭുതം കൊണ്ട് ).
………………………………..
അനിർവചനീയമാം വിധം അദ്ഭുതമാണ് *الله* എന്ന പദവും അതിന്റെ വിവരണവും.
റസൂൽ ﷺയുടെ വചനം ഉദാഹരണം:

*لاَ أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ*
*അല്ലാഹുവേ നിന്റെ പ്രശംസകൾ ഞാൻ എണ്ണി* *ക്ളിപ്തപ്പെടുത്തുന്നില്ല*.(എനിക്കതിന് സാധ്യമല്ല) !! *നീ എങ്ങനെയാണോ നിന്നെ വാഴ്ത്തിയിരിക്കുന്നത് അത് പ്രകാരം നിന്നെ വാഴ്ത്തുന്നു*
.(നിന്റെ വലിപ്പം ഞങ്ങളെ അറിയിച്ചിരിക്കുന്നത് എങ്ങനെയാണോ, നീ നിന്നെ പ്രശംസിച്ചിരിക്കുന്നത് എങ്ങനെയാണോ അത് പോലെ..)

………………………….
അനുബന്ധം
…………………………..

( * 1) : عَنْ أَنَسٍ أَنَّهُ كَانَ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ جَالِسًا وَرَجُلٌ يُصَلِّي ثُمَّ دَعَا ” اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدُ لَا إِلَهَ إِلَّا أَنْتَ الْمَنَّانُ بَدِيعُ السَّمَوَاتِ وَالْأَرْضِ يَا ذَا الْجَلَالِ وَالْإِكْرَامِ يَا حَيُّ يَا قَيُّومُ ” ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( لَقَدْ دَعَا اللَّهَ بِاسْمِهِ الْعَظِيمِ الَّذِي إِذَا دُعِيَ بِهِ أَجَابَ وَإِذَا سُئِلَ بِهِ أَعْطَى ) .

رواه الترمذي ( 3544 ) وأبو داود ( 1495 ) والنسائي ( 1300 ) وابن ماجه ( 3858 ) ، وصححه الألباني في ” صحيح أبي داود ” .

( * 2): وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ ۖ فَأَنَّىٰ يُؤْفَكُونَ
ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവവിശ്വാസികളോട്‌) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നത്‌?
[-Sura Al-Ankabut, Ayah 61]

(* 3) : قال حسن البصري
(* 4):بِسـمِ اللهِ الذي لا يَضُـرُّ مَعَ اسمِـهِ شَيءٌ في الأرْضِ وَلا في السّمـاءِ وَهـوَ السّمـيعُ العَلـيم .
( صححه الألباني سنن أبي داود: ٥٠٨٨)


PART 01   رب 

*വഴി വിളക്ക് ഗ്രൂപ്പിൽ കഴിഞ്ഞ ശനിയാഴ്ച ( 22/12/2017- റ: ആഖിർ 5)യിലെ അസ്മാഉ വസ്വിഫാത്ത് ക്ലാസിന്റെ ഭാഗം 4 ലഘു വിവരണം*
…………………..
റബ്ബ് എന്ന الله വിന്റെ നാമം ഉൾക്കൊള്ളുന്ന ആശയങ്ങൾ:
المَالِك= ഉടമസ്ഥൻ
السَّيِّد = യജമാനൻ
المُدَبِّر = പരിപാലിക്കുന്നവൻ
المُرَبِّی= പടി പടിയായി വളർത്തുന്നവൻ
القَيِّم= നേരെ ചൊവ്വെ നിർത്തുന്നവൻ
المُنۡعِم= അനുഗ്രഹ ദാതാവ്
المُصۡلِح= നന്നാക്കുന്നവൻ
المَعۡبُود = ആരാധിക്കപ്പെടുന്നവർ
…………………..

റബ്ബ് എന്ന പദം *تَرۡبِيَة* എന്ന പദത്തിൽ നിന്നാണ് ഉണ്ടായിട്ടുള്ളത് . تربية എന്ന് പറഞ്ഞാൽ

*اِنۡشَاءُالشَّيۡئِ حَالاً فَحَالاً اِلَى التَّمَامِ*
*ഒരു വസ്തുവിനെ ക്രമ പ്രവൃദ്ധമായി അതിന്റെ തുടക്കത്തിൽ നിന്ന് പൂർണതയിലേക്ക് കൊണ്ട് വരിക.*

റബ്ബ് എന്നതിന്റെ നിർവചനം:

*الۡمُرَبِّي جَمِيعَ عِبَادِهِ بِا التَّدۡبِير*
*എല്ലാ അടിമകളെയും നിയന്ത്രിച്ച് പരിപാലിച്ചു പോരുന്നവൻ.*
……………………………..
ഒന്നിലേക്കും ചേർക്കാതെ നിരുപാധികം ഒരാളെ رب എന്ന് പറയാൻ പാടില്ല. ഉദാഹരണത്തിന് വീടിന്റെ ഉടമസ്ഥനെ ربُّ الدَّار എന്ന് പറയാം. പക്ഷേ رب എന്ന് മാത്രം الله വിനെക്കുറിച്ചല്ലാതെ പറയാൻ പാടില്ല.
………………..

*റബ്ബ് എന്ന നാമത്തെ ശരിയാം വണ്ണം മനസിലാക്കിയാൽ ഉള്ള ഗുണങ്ങൾ:*

1.തൗഹീദ് റുബൂബിയ്യ ( സൃഷ്ടി കർതൃത്വത്തിലുള്ള ഏകത്വം) മറ്റാർക്കും വക വെച്ചു കൊടുക്കാതെ ശുദ്ധമാക്കാൻ നമുക്ക് സാധിക്കും. ഈ തൗഹീദ് അംഗീകരിക്കാതെ رب ഞാനാണ് എന്ന് വാദിച്ച فرعون നെ الله ശക്തമായി പിടികൂടി എന്ന് ഖുർആൻ.

فَقَالَ أَنَا رَبُّكُمُ الْأَعْلَىٰ .فَأَخَذَهُ اللَّهُ نَكَالَ الْآخِرَةِ وَالْأُولَىٰ
He (Firoun)said “I am your Lord, Most High”.But Allah did punish him, (and made an) example of him, – in the Hereafter, as in this life.

ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന്‍ പറഞ്ഞു.അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി.
[Sura An-Nazi’at, Ayah 24, 25]

2. തവക്കുൽ ( ഭരമേൽപ്പിക്കൽ) ഭദ്രമാക്കാൻ സാധിക്കും.

3. അവനെ ഭയപ്പെടാൻ സാധിക്കും.

4. പല اَنۡبِيَاء ക്കളുടെയും പ്രാർത്ഥന رب എന്ന് വിളിച്ചിട്ടാണ്. ആ دُعَاء നമുക്കും ജീവിതത്തിൽ കൊണ്ട് വന്ന് ആ പ്രാർത്ഥനയുടെ ഗുണങ്ങൾ നേടിയെടുക്കാൻ സാധിക്കും.

5. അവനാണ് എല്ലാം സംവിധാനിക്കുന്നവൻ എന്ന് മനസ്സിലാക്കിയാൽ അഹങ്കാരത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും.

6 .ഈമാനിന്റെ രുചി അനുഭവിക്കാൻ ആവശ്യമായ ഗുണങ്ങളിൽ ഒന്നാമത്തേത് الله വിനെ റബ്ബ് ആയി തൃപ്തിപ്പെടുക എന്നതാണ് .( * 1)
…………………………………
900 ലധികം തവണ قرآن ൽ رب എന്ന പദം വന്നിട്ടുണ്ട്.

അവന്റെ رب എന്ന നാമത്തെ ابن عباس , أبي الدرداء പോലുള്ള സഹാബികൾ الاِسۡمُ الۡۡاَعۡظَم ( ഏറ്റവും മഹത്തായ നാമം ) എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
…………………………………
*റബ്ബിന്റെ ربوبية രണ്ട് തരമാണ്*
1. *رُبُوبيَّۃ عَامَّة*= പൊതുവായ രക്ഷാകർതൃത്വം

കാഫിർ-മുഅമിൻ, സചേതന- അചേതന വസ്തുക്കൾ, സൻമാർഗികൾ- ദുർമാർഗികൾ എന്നീ വ്യത്യാസങ്ങളൊന്നുമില്ലാതെ എല്ലാവർക്കും നൽകുന്നത്.

ഉദാ: മഴ പെയ്യിക്കുന്നത്, ഭക്ഷണം നൽകൽ, പ്രപഞ്ച സംവിധാനം.

2. *رُبُوبِيَّة خَاصَّة*= പ്രത്യേകമാക്കപ്പെട്ട تربية.

അവന്റെ അടിമകളിൽ مؤمن കൾക്ക് മാത്രമായി നൽകുന്ന تربية

ഉദാ: الله – സത്യവിശ്വാസികളുടെ قلب ശുദ്ധീകരിക്കും, അവരെ പ്രത്യേകമായി വഴി നടത്തും. شرകളിൽ നിന്ന് അവനെ സംരക്ഷിക്കും.
…………………………….
റബ്ബിന്റെ മഹത്വങ്ങളിൽ ചിലത് :

1. അവൻ സ്തുതിക്കപ്പെടാനുള്ള ഒന്നാമത്തെ കാരണം الله റബ്ബ് ആയത് കൊണ്ടാണ്.( * 2)

2. എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധൻ ആണ് رب.

3. അങ്ങേയറ്റം കാരുണ്യവാനാണ് റബ്ബ്.
سَلَامٌ قَوْلًا مِنْ *رَبٍّ رَحِيمٍ*
“Peace!” – a word (of salutation) from a *Lord* *Most Merciful!*
സമാധാനം! അതായിരിക്കും *കരുണാനിധിയായ* രക്ഷിതാവിങ്കല്‍ നിന്ന് അവര്‍ക്കുള്ള അഭിവാദ്യം.
[Sura Ya-Seen, Ayah 58]

4. ഉദാരനാണ് റബ്ബ്.

يَا أَيُّهَا الْإِنْسَانُ مَا غَرَّكَ *بِرَبِّكَ* *الْكَرِيمِ*
O man! What has seduced thee from thy *Lord**Most Beneficent*
ഹേ; മനുഷ്യാ, *ഉദാരനായ* നിന്റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌?
[Sura Al-Infitar, Ayah 6]

5.പ്രതാപിയും ,പൊറുക്കുന്നവനുമാണ് റബ്ബ്.
*رَبُّ* السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا *الْعَزِيزُ الْغَفَّارُ*
” *The Lord* of the heavens and the earth, and all between,- Exalted in Might, able to enforce His Will, forgiving again and again.”
ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും *രക്ഷിതാവും* *പ്രതാപശാലിയും ഏറെ പൊറുക്കുന

വഴിവിളക്ക്, [30.12.17 05:00]
്നവനുമത്രെ* അവന്‍.
[Sura Sad, Ayah 66]

6. അങ്ങേയറ്റം بركة നിറഞ്ഞവനാണ് റബ്ബ്.
*تَبَارَكَ* اللَّهُ *رَبُّ* الْعَالَمِينَ
*Blessed* be Allah, the Cherisher and *Sustainer of the worlds!*
*ലോകരക്ഷിതാവായ* അല്ലാഹു *അനുഗ്രഹ പൂര്‍ണ്ണനായിരിക്കുന്നു*.
[Sura Al-A’raf, Ayah 54]

7. അങ്ങേയറ്റം മഹത്വം ഉള്ളവനാണ് റബ്ബ്.

فَسَبِّحْ بِاسْمِ رَبِّكَ *الْعَظِيمِ*
Then celebrate with praises the name of thy Lord, *the Supreme!*
ആകയാല്‍ നിന്‍റെ *മഹാനായ* രക്ഷിതാവിന്‍റെ നാമത്തെ നീ പ്രകീര്‍ത്തിക്കുക.
[Sura Al-Waqi’ah, Ayah 74]

…………………………….
അനുബന്ധം
…………………………….

(* 1): عن العباس بن عبد المطلب رضي الله تعالى عنه أنه سمع رسول الله صلى الله عليه وسلم يقول: ذَاقَ طَعْمَ الإيمَانِ مَنْ رَضِيَ بِالله رَبّا وَ باْلإِسْلاَمِ دِيناً و بِمُحَمّدٍ رسولا
(* 2 ) الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
Praise be to Allah, the Cherisher and Sustainer of the worlds;
സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.
[Sura Al-Fatihah, Ayah 2]
➖➖➖➖➖➖➖


PART 05    الرحمن الرحيم 

*സകല വസ്തുക്കളെയും ഉൾക്കൊള്ളുന്ന അതിവിശാലമായ കാരുണ്യം വർഷിക്കുന്നവൻ… അവനാണ് നിന്റെ റബ്ബ് – അറിയുക നിന്റെ റബ്ബിന്റെ കാരുണ്യത്തെ പറ്റി…*
🌿🌿🌿🌿🌿🌿

*വഴിവിളക്കിൽ* കഴിഞ്ഞ ആഴ്ച (30/12-റ: ആഖിർ 12 )നടന്ന അസ്മാഉൽ ഹുസ്ന -ഭാഗം 5 ക്ലാസിന്റെ ലഘു വിവരണം.ഇതിന്റെ തുടർ ക്ലാസ് ان شاء الله നാളെ
………………………
നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന الله വിന്റെ رَحۡمَة എന്ന വിശേഷണത്തിൽ നിന്നാണ് رَ حۡمٰن ، رَحِيم എന്നിങ്ങനെ രണ്ട് നാമങ്ങളുംl ഉത്ഭവിച്ചിട്ടുള്ളത്.

ഈ *رَحۡمَة* എന്ന വിശേഷണത്തിന്റെ അർത്ഥം
الرِّقَّة = കനിവ്
التَّعَطُّف= വാത്സല്യം
الحَنَان= അനുകമ്പ
شَفَقَة= ദയ
رأفة=കനിവ്

ഇവയെല്ലാം ഉൾക്കൊള്ളുന്ന വിശാലമായ വിശേഷണമാണ് അവന്റെ رحمة.

ഈ രണ്ട് നാമങ്ങളെ കുറിച്ച് ابن عباس പറഞ്ഞു
رَحۡمٰنٌ فّي الدُّنۡيَا وَ رَحِيمٌ فِي الآخِرَةِ
ദുൻയാവിൽ (എല്ലാവരോടും കാരുണ്യം ചെയ്യുന്നു എന്നർത്ഥത്തിൽ) رحمن ഉം ആഖിറത്തിൽ (സത്യവിശ്വാസികൾക്ക് മാത്രം കാരുണ്യം ചെയ്യുന്നു എന്നർത്ഥത്തിൽ) رحيم ഉം ആണ് الله

അപ്പോൾ رحمن എന്നത് *رَحۡمَةٌ عَامَّة* (പൊതുവായ കാരുണ്യം ) യും رحيم എന്നത് *رَحۡمَةٌ خَاصَّة* (പ്രത്യേകമാക്കപ്പെട്ട കാരുണ്യം ) യും ആണ്.

റബ്ബിന്റെ അസ്തിത്വത്തിന്റെ ( ذات ) തന്നെ ഭാഗമായി എപ്പോഴും അവന്റെ കൂടെ ഉള്ളതാണ് رحمن എന്ന നാമം.

അവന്റെ ഉദ്ദേശം (مَشِيئَة ) അനുസരിച്ച് അവൻ ഉദ്ദേശിക്കുന്നവർക്ക് അവന് ഉദ്ദേശിക്കുന്ന സമയത്ത് മാത്രം നൽകുന്ന പ്രവർത്തനത്തിന്റെ ഭാഗമാണ് അവന്റെ رحيم എന്ന നാമം.
………………………
*അവന്റെ കാരുണ്യത്തിന്റെ സവിശേഷതകളിൽ ചിലത് :*
………………………
>> 1
അവന്റെ ഏകത്വത്തിനോടൊപ്പം അവന്റെ رحمة എടുത്ത് പറഞ്ഞു.

وَإِلَٰهُكُمْ *إِلَٰهٌ وَاحِد*ٌ ۖ لَا إِلَٰهَ إِلَّا هُوَ *الرَّحْمَٰنُ الرَّحِيمُ*
നിങ്ങളുടെ ഇലാഹ് *ഏകനായ ഇലാഹ്* മാത്രമാകുന്നു. അവനല്ലാതെ യാതൊരു ആരാധ്യനുമില്ല.അവന്‍ പരമകാരുണികനും *കരുണാനിധി*യുമത്രെ.
[Sura Al-Baqarah, Ayah 163],

>> 2
الَّتِی لَا غَايَةَ بَعۡدَهَا
ആ കാരുണ്യത്തിന് അപ്പുറം , കാരുണ്യത്തിന് മറ്റൊരു അതിർത്തിയില്ല.
ഖുർആൻ പറഞ്ഞ പോലെ
ۖ وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ
….എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും.
[Sura Al-A’raf, Ayah 156]

>>3
അവന്റെ .اِسۡمُ الجَلاَلَة ആയ اَللُّه എന്ന നാമത്തോട് ചേർത്തി പറഞ്ഞ നാമമാണ് رحمن .

قُلِ ادْعُوا اللَّهَ أَوِ ادْعُوا الرَّحْمَٰنَ ۖ أَيًّا مَا تَدْعُوا فَلَهُ الْأَسْمَاءُ الْحُسْنَىٰ
(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍.
[Sura Al-Isra’, Ayah 110]
ആയതിനാൽ رحمن എന്ന് നാമം ഒരു സൃഷ്ടികളെയും വിളിക്കാൻ പാടില്ല. എന്നാൽ പരിമിതമായ അർത്ഥത്തിൽ ചിലരെ رحيم എന്ന് സംബോധന ചെയ്തതിന് قرآن ൽ തെളിവുകളുണ്ട്. നബിﷺ യെ سورة التوبة 128 ൽ വിശേഷിപ്പിച്ച പോലെ. പക്ഷേ അപ്പോഴും الله വിനെ رحيم എന്ന് വിളിക്കുന്ന പോലെ അല്ല അത്.

>> 4
സൃഷ്ടികളുടെയെല്ലാം സൃഷ്ടിപ്പ് പൂർത്തിയായ ശേഷം عَرۡش ൽ സ്ഥാപിതമായ كتاب ൽ اللهഎഴുതി
اِنَّ رَحۡمَتِي تَغۡلِبُ غَضَبِى
എന്റെ കാരുണ്യം എന്റെ കോപത്തെ അതിജയിച്ചിരിക്കുന്നു

>>5
വിശുദ്ധ ഖുർആനിൽ 72 തവണ വന്ന ഒരു പ്രയോഗമാണ്
*وَهُوَ الْغَفُورُ الرَّحِيم*
*അവൻ ഏറെ പൊറുക്കുന്നവനും കരുണ്യവാനുമാണ്.*

ഇത്രയും തവണ ഒരുമിച്ച് പ്രയോഗിക്കപ്പെട്ട ഈ 2 നാമങ്ങൾ തമ്മിലെ ബന്ധത്തെക്കുറിച്ച്
പണ്ഡിതൻമാർ പറഞ്ഞു: ഇതിലെ غفور എന്നത് പാപത്തിന്റെ ഭാരം നമ്മിൽ നിന്ന് ഊരി മാറ്റലാണ് .(تَخَلِّيَة) എന്നാൽ رحيم എന്നത് ആ പാപങ്ങളെ എടുത്ത മാറ്റിയ ശേഷം അവനെ കാരുണ്യമാകുന്ന അലങ്കാരം *അണിയിക്കുന്ന*
പ്രവൃത്തി ആണ്.(تَحَلِّيَة).അതെ ഒന്ന് എടുത്തു മാറ്റലും മറ്റേത് അണിയിക്കലും !!

>>6
സ്വർഗം الله വിന്റെ *കാരുണ്യവും* ശിക്ഷ അവന്റെ നീതിയുമാണ്. അവന്റെ ഏറ്റവും വലിയ رحمة സ്വർഗമാണ്.

>>7
സൃഷ്ടികൾക്കായി الله നിശ്ചയിച്ച കാരുണ്യത്തെ 100 ആയി ഭാഗിച്ചാൽ അതിൽ ഒരു ഭാഗം മാത്രമാണ് ഈ ദുൻയാവിൽ അവൻ എല്ലാവർക്കുമായി നൽകിയിട്ടുള്ളത്‌. ബാക്കി 99 ഉം അവന്റെ സച്ചരിതരായ അടിമകൾക്ക് മാത്രമായി ആഖിറത്തിൽ നൽകുവാൻ റബ്ബ് എടുത്ത് വെച്ചിരിക്കുന്നു.

>>8
അവൻ അവനു തന്നെ നിർബന്ധമാക്കിയ വിശേഷണമാണ് കാരുണ്യം എന്ന് ഖുർആനിൽ എടുത്ത് പറഞ്ഞിരിക്കുന്നു
*كَتَبَ رَبُّكُمْ عَلَىٰ نَفْسِهِ الرَّحْمَةَ* ۖ أَنَّهُ مَنْ عَمِلَ مِنْكُمْ سُوءًا بِجَهَالَةٍ ثُمَّ تَابَ مِنْ بَعْدِهِ وَأَصْلَحَ فَأَنَّهُ غَفُورٌ رَحِيمٌ

*നിങ്ങളുടെ രക്ഷിതാവ് കാരുണ്യത്തെ തന്‍റെ മേല്‍ (ബാധ്യതയായി) നിശ്ചയിച്ചിരിക്കുന്നു*. അതായത് നിങ്ങളില്‍ നിന്നാരെങ്കിലും അവിവേകത്താല്‍ വല്ല തിന്‍മയും ചെയ്തു പോകുകയും എന്നിട്ടതിന് ശേഷം പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്ക

വഴിവിളക്ക്, [05.01.18 20:20]
مِ*
*നേരിന്റെ ശബ്ദം – അറിവിന്റെ പ്രതിധ്വനി*
To Join
Whatsapp.
91 9947125525
join Telegram🔽🔽🔽
https://telegram.me/ifalas
➖➖➖➖➖➖➖➖

വഴിവിളക്ക്, [05.01.18 20:20]
ുകയും ചെയ്യുന്ന പക്ഷം അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
[Sura Al-An’am, Ayah 54]

>>9
നിന്റെ റബ്ബ് പ്രതാപിയും കാരുണ്യവാനുമാണ് എന്ന് الله വിന്റെ പ്രതാപത്തോട് ചേർത്ത് കാരുണ്യത്തെ പറഞ്ഞിരിക്കുന്നു.
وَإِنَّ رَبَّكَ لَهُوَ *الْعَزِيزُ الرَّحِيمُ*
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാകുന്നു *പ്രതാപിയും കരുണാനിധിയും*
[Sura Ash-Shu’ara, Ayah 9]

>> 10
അവന്റെ കാരുണ്യം ലഭിക്കാതെയാവുന്ന ദിവസം അത്യന്തം ദുഷ്കരമായിരിക്കും.
الْمُلْكُ يَوْمَئِذٍ الْحَقُّ لِلرَّحْمَٰنِ ۚ وَكَانَ يَوْمًا عَلَى الْكَافِرِينَ عَسِيرًا
അന്ന് യഥാര്‍ത്ഥമായ ആധിപത്യം പരമകാരുണികന്നായിരിക്കും. സത്യനിഷേധികള്‍ക്ക് വിഷമകരമായ ഒരു ദിവസമായിരിക്കും അത്‌.
[Sura Al-Furqan, Ayah 26]

>> 11
ഒരു യുദ്ധവേളയിൽ കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു പാട് തിരച്ചിലുകൾക്ക് ശേഷം ആ കുട്ടിയെ തിരികെ ലഭിച്ചപ്പോൾ ആ കുട്ടിയെ മാറോടണച്ച് പാൽ നൽകുന്ന ഒരു സ്ത്രീയെ ഉദാഹരിച്ച് നബിﷺ സ്വഹാബികളോട് ചോദിച്ചു.ഈ സ്ത്രീ ആ കുഞ്ഞിനെ തീയിലേക്ക് എറിയുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? സ്വഹാബികൾ പറഞ്ഞു : ഇല്ല അപ്പോൾ നബി ﷺ പറഞ്ഞു
*اَللُّه اَرۡحَمُ بِعِبَادِه مِن هٰذِه بِوَلَدِها*
ഈ കുഞ്ഞിനോട് ആ ഉമ്മയ്ക്കുള്ള കാരുണ്യത്തെക്കാൾ കൂടുതലാണ് الله വിന് അവന്റെ അടിമയോടുള്ള കാരുണ്യം.

>> 12
തെറ്റുകൾ സംഭവിച്ചവർ നിരാശരാേകണ്ടതില്ലാത്ത വിധം പൊറുക്കുന്ന കാരുണ്യം ഉള്ളവനാണ് الله.
قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنْفُسِهِمْ لَا تَقْنَطُوا مِنْ رَحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ

പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.
[Sura Az-Zumar, Ayah 53]

>> 13
ഒരു കാഫിർ اللهവിന്റെ കാരുണ്യത്തെ പറ്റി മനസ്സിലാക്കിയാൽ അവന് ഒരിക്കലും സ്വർഗത്തെ പറ്റി നിരാശ വരില്ല എന്ന നബി ﷺ വചനം ആ കാരുണ്യത്തിന്റെ മഹത്വം
അറിയിക്കുന്നു.

>> 14
ആ رحمة ലഭിച്ചാലല്ലാതെ സ്വർഗത്തിൽ പ്രവേശിക്കാനോ, നരകത്തിൽ നിന്ന് രക്ഷപ്പെടുവാനോ സാധിക്കില്ല.
…………………………..
*റബ്ബിന്റെ കാരുണ്യം ലഭിക്കാനുള്ള മാർഗങ്ങൾ:-*
…………………………..
1. അവനെയും അവന്റെ റസൂലിനേയും പിൻപറ്റുക.
وَأَطِيعُوا اللَّهَ وَالرَّسُولَ لَعَلَّكُمْ تُرْحَمُونَ
നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക. നിങ്ങള്‍ അനുഗൃഹീതരായേക്കാം.
[Sura Aal-E-Imran, Ayah 132]

2. തൗബ ചെയ്യുക.
ۚإِنَّهُ هُوَ التَّوَّابُ الرَّحِيمُ
അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.
(Sura Al-Baqarah, Ayah 37)

3. ജനങ്ങൾക്ക് കരുണ ചെയ്യുക.താഴെയുള്ള ഹദീസ് അതാണ് പറയുന്നത്.
عن عبد الله بن عمرو بن العاص – رضي الله عنهما – عن النبي صلى الله عليه و سلم أنه قال: – وهو على المنبر – : “ارحموا ترحموا، واغفروا يغفر الله لكم، ……
أخرجه أحمد (2/165)، (2/215)
നിങ്ങൾ കരുണ കാണിക്കുക എന്നാൽ നിങ്ങൾ കരുണ ചെയ്യപ്പെടും. മറ്റുള്ളവർക്ക് പൊറുത്ത് കൊടുക്കുക അവൻ നിങ്ങൾക്ക് പൊറുത്ത് തരും.

4.നമസ്കാരം നിലനിർത്തുകയും സകാത്ത് നൽകുകയും റസൂലിനെ അനുസരിക്കുകയും ചെയ്യുക.
وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَطِيعُوا الرَّسُولَ لَعَلَّكُمْ تُرْحَمُونَ
നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും, റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.
(Sura An-Nur, Ayah 56)

5. കിതാബിനെ ( قرآن) നെ പിൻപറ്റുക. تقوى ഉള്ളവരാകുക.
وَهَٰذَا كِتَابٌ أَنْزَلْنَاهُ مُبَارَكٌ فَاتَّبِعُوهُ وَاتَّقُوا لَعَلَّكُمْ تُرْحَمُونَ
ഇതാകട്ടെ നാം അവതരിപ്പിച്ച നന്‍മ നിറഞ്ഞ ഗ്രന്ഥമത്രെ. അതിനെ നിങ്ങള്‍ പിന്‍പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.
(Sura Al-An’am, Ayah 155)

6. സുകൃതം (اِحۡسَان ) ചെയ്യുക. അതായത് ഏത് കർമങ്ങൾ ചെയ്യുമ്പോഴും നാം അവനെ കാണുന്നില്ലെങ്കിലും അവൻ നമ്മെ കാണുന്നു എന്ന ബോധത്തോടെ, അവനെ കാണുന്നു എന്ന പോലെ ചെയ്യുക.
وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا وَادْعُوهُ خَوْفًا وَطَمَعًا ۚ إِنَّ *رَحْمَتَ اللَّه*ِ قَرِيبٌ مِنَ *الْمُحْسِنِينَ*
ഭൂമിയില്‍ നന്‍മവരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്‌. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ *കാരുണ്യം* *സല്‍കര്‍മ്മകാരികള്‍ക്ക്* സമീപസ്ഥമാകുന്നു.
(Sura Al-A’raf, Ayah 56)
…………………………..
നബി ﷺ യുടെ ഒരു പേരാണ് نَبِيُّ الرَّحۡمَة ( കാരുണ്യത്തിന്റെ പ്രവാചകൻ) എന്നത്.
➖➖➖➖➖➖➖


PART 6  الحي القيوم
എന്നെന്നും ജീവിച്ചിരിക്കുന്നവൻ, എല്ലാം നിയന്ത്രിക്കുന്നവൻ

*എല്ലാ ശനിയാഴ്ചകളിലും* ‘വഴി വിളക്ക് ‘ ഗ്രൂപ്പിൽ നടന്ന് വരുന്ന ‘ അസ്മാഉൽ ഹുസ്ന ‘ പഠന ക്ലാസിൽ കഴിഞ്ഞ ആഴ്ച *(റ: ആഖിർ 19- 06/01/2018)* യിലെ ഭാഗം 6 ക്ലാസിന്റെ ലഘു വിവരണം.
തുടർച്ച ഭാഗം – 7 ക്ലാസ് നാളെ വഴിവിളക്കിൽ
ان شاءالله
റബ്ബിന്റെ നാമങ്ങളിൽ വളരെ അറിയപ്പെട്ട 2 നാമങ്ങളാണ് ّالحَي( എന്നെന്നും ജീവിക്കുന്നവനും), القَيُّوم (എല്ലാം നിയന്ത്രിക്കുന്നവൻ)

അവന്റെ എല്ലാ വിശേഷണങ്ങളും യഥാർത്ഥത്തിൽ പൂർണമാകുന്നത് അവന്റെ حَيَاة എന്ന വിശേഷണം ഉള്ളതു കൊണ്ടാണ്. കാരണം അവന് കേൾവി എന്ന വിശേഷണം യാഥാർഥ്യമാകണമെങ്കിൽ ജീവിക്കുകയെന്ന വിശേഷണം നിർബന്ധമാണ് ; ഇതുപോലെ കാഴ്ച, ശക്തി അങ്ങനെ എന്തെല്ലാം വിശേഷണങ്ങൾ ഉണ്ടോ അതിനെല്ലാം ജീവിക്കുകയെന്ന പരമപ്രധാനമായ- അടിസ്ഥാനപരമായ വിശേഷണം ഉണ്ടാവുകയെന്നത് അനിവാര്യമായി വരുന്നു. അതായത് അവന് ഹയാത്ത് ഇല്ലെങ്കിൽ എല്ലാം കേൾക്കുന്നവൻ എന്ന അവന്റെ വിശേഷണത്തിന് പ്രസക്തിയില്ല എന്ന ചുരുക്കം.

അതായത് അവന്റെ *کَمَالُ الصِّفَات* *(എല്ലാ വിശേഷണങ്ങളുടെ യും പൂർണ്ണത )* എന്ന് വിശേഷിപ്പിക്കപ്പെട്ട നാമമാണ് ّالحَي

-ഖുർആനിൽ الله പറയുന്നു:

وَتَوَكَّلْ عَلَى الْحَيِّ الَّذِي لَا يَمُوتُ وَسَبِّحْ بِحَمْدِهِ ۚ وَكَفَىٰ بِهِ بِذُنُوبِ عِبَادِهِ خَبِيرًا
And put your trust in Him Who lives and dies not;
ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനെ നീ ഭരമേല്‍പിക്കുക…
[.Sura Al-Furqan, Ayah 58]

അവൻ എന്നെന്നും ജീവിക്കുന്നവനാണ് . ക്ഷീണമോ, മയക്കമോ, തളർച്ചയോ, ബോധക്ഷയമോ ,അശ്രദ്ധയോ പോലുള്ള, അവന്റെ ഹയാത്തിനെ നിസ്സാരമായി ബാധിക്കുന്ന ഒരു അവസ്ഥ പോലും അവന്ന് ഉണ്ടാവുകയില്ല.
അവന്ന് തുടക്കമോ ഒടുക്കമോ ഇല്ല. പരിധിയുടെ വിഷയത്തിൽ തുടക്കം ഇല്ലാത്തവനും അവധിയുടെ വിഷയത്തിൽ അന്ത്യം ഇല്ലാത്തവനും ആണ് അവൻ.

റബ്ബിന്റെ القيوم എന്ന നാമത്തെ പറ്റി ഖുർആൻ

وَعَنَتِ الْوُجُوهُ لِلْحَيِّ الْقَيُّومِ ۖ وَقَدْ خَابَ مَنْ حَمَلَ ظُلْمًا
(All) faces shall be humbled before (Him) – the Living, the Self-Subsisting, Eternal:
എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനും ആയുള്ളവന്ന് മുഖങ്ങള്‍ കീഴൊതുങ്ങിയിരിക്കുന്നു. .
[Sura Ta-Ha, Ayah 111]

അവന്റെ *كَمَالُ الۡاَفۡعاَل* *(എല്ലാ പ്രവർത്തനങ്ങളുടെയും പൂർണത )* അവന്റെ الۡقَيُّوم എന്ന നാമത്തിൽ ആണ്. ഒരുകാര്യം ശരിയാംവിധം നിലനിറുത്തുകയും നടപ്പാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ താല്പര്യം. അതായത്
*الَّذِي لَهُ الۡقَيُّومِيَّةُ الۡكَامِلَة عَلَى كُلِّ شَيۡءٍ مِنۡ كُلِّ الۡوُجُوه*
എല്ലാ വസ്തുക്കളെയും എല്ലാ ഭാഗത്തു കൂടിയും പരിപൂർണമായി നിയന്ത്രിക്കുന്നവൻ.

ഈ നാമത്തിന്റെ (القَيُّوم) താല്പര്യം പ്രധാനമായും 2 കാര്യങ്ങളാണ്. :

1. മറ്റൊരു വസ്തുക്കളുടെയും *സഹായമില്ലാതെ* എല്ലാ വസ്തുക്കളെയും *പരാശ്രയമില്ലാതെ* നിയന്ത്രിക്കുന്നവൻ.

2.ഓരോന്നും എങ്ങിനെയാണോ അതിന്റെ *ശരിയായ വിധത്തിൽ നിലനിർത്തേണ്ടത്* അതേപോലെ നിലനിറുത്തുന്നവൻ.

ഖുർആനിൽ ഈ നാമത്തിന്റെ ഗാംഭീര്യം ഉണർത്തിക്കൊണ്ട് الله ചോദിക്കുന്നു .

أَفَمَنْ هُوَ *قَائِمٌ*عَلَىٰ كُلِّ نَفْسٍ بِمَا كَسَبَتْ ۗ …
Is then He who *standeth over* every soul (and knoweth) all that it doth, (like any others)? ..
അപ്പോള്‍ ഓരോ വ്യക്തിയും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാര്യത്തിനു *മേല്‍നോട്ടം* വഹിച്ചുകൊണ്ടിരിക്കുന്നവന്‍ (അല്ലാഹു) (യാതൊന്നും അറിയാത്തവരെപ്പോലെയാണോ?)…
[Sura Ar-Ra’d, Ayah 33]

ഖുർആനിലെ ഏറ്റവും മഹത്തായ ആയത്തായ ആയത്തുൽ കുർസി യിൽ പ്രതിപാദിപ്പിക്കപ്പെട്ട നാമങ്ങളാണ് الحي ، القيوم എന്നിവ .

നബി ( ﷺ) യുടെ പ്രധാനപ്പെട്ട പ്രാർത്ഥനകൾ ഈ നാമങ്ങൾ മുൻനിറുത്തിയിട്ടുള്ളതായിരുന്നു.

അവയിൽ ചിലത് താഴെ കൊടുക്കുന്നു.

>> 1

*يا حَـيُّ يا قَيّـوم*ُ بِـرَحْمَـتِكِ أَسْتَـغـيث ، أَصْلِـحْ لي شَـأْنـي كُلَّـه ، وَلا تَكِلـني إِلى نَفْـسي طَـرْفَةَ عَـين(*1)

*യാ ഹയ്യു, യാ ഖയ്യൂം!* (എന്നെന്നും ജീവിച്ചിരിക്കുന്നവനേ, എല്ലാറ്റിനെയും പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അല്ലാഹുവേ!), ഞാന്‍ നിന്നോട് സഹായം ചോദിക്കുന്നു, നിന്റെ പരമകാരുണ്യം കൊണ്ട് എന്റെ എല്ലാ കര്‍മ്മങ്ങളും നീ നന്നാക്കി തീര്‍ക്കേണമേ. കണ്ണിമവെട്ടുന്നത്രയും നിമിഷം പോലും (നിന്‍റെ സംരക്ഷണം നിര്‍ത്തി) എന്റെ കാര്യങ്ങള്‍ എന്നിലേക്ക്‌ ഏല്‍പ്പിക്കരുതേ.

>> 2

(اللَّهُمَّ لَكَ أَسْلَمْتُ، وَبِكَ آمَنْتُ، وَعَلَيْكَ تَوَكَّلْتُ، وَإِلَيْكَ أَنَبْتُ، وَبِكَ خَاصَمْتُ. اللَّهُمَّ إِنِّي أَعُوذُ بِعِزَّتِكَ لَا إِلَهَ إِلَّا أَنْتَ أَنْ تُضِلَّنِي، *أَنْتَ الْحَي*ُّ الَّذِي لَا يَمُوتُ، وَالْجِنُّ وَالْإِنْسُ يَمُوتُونَ(*2)
അല്ലാഹുവേ ,നിനക്കു ഞാൻ കീഴ്പെട്ടിരിക്കുന്നു ,നിന്നിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു, നിന്റെ മേൽ ഞാൻ ഭരമേൽപിച്ചിരിക്കുന്നു, നിന്നിലേക്ക് ഞാൻ ഖേദിച്ച് മടങ്ങിയിരിക്ക

വഴിവിളക്ക്, [12.01.18 20:48]
ുന്നു, നിന്നെക്കൊണ്ട് ഞാൻ വാദിക്കുന്നു ,അല്ലാഹുവേ നിന്റെ പ്രതാപം കൊണ്ട് ഞാൻ ശരണം തേടുന്നു – ഞാൻ വഴി പിഴക്കുന്ന തിൽ നിന്ന് ,നീയല്ലാതെ ആരാധനക്കർഹൻ ഇല്ല, *നീ എന്നെന്നും ജീവിച്ചിരിക്കുന്നവനും* മരണം ഇല്ലാത്തവനും ആണ് . മനുഷ്യനും ജിന്നും മരിക്കുന്നവരും ആണ്
>>3
നബി (ﷺ) യുടെ മറ്റൊരു പ്രാർത്ഥന
: مَنْ قَالَ أَسْتَغْفِرُ اللَّهَ الَّذِى لاَ إِلَهَ إِلاَّ هُوَ *الْحَىُّ الْقَيُّوم*ُ وَأَتُوبُ إِلَيْهِ ؛ غُفِرَ لَهُ وَإِنْ كَانَ فَرَّ مِنَ الزَّحْفِ،(*3)
ഒരാൾ ” *ഹയ്യും ഖയ്യൂമും ആയ* ആരാധനക്കർഹനായി മറ്റാരും ഇല്ലാത്ത اللهവേ ഞാൻ നിന്നോട് പൊറുക്കലിനെ തേടുന്നു. പശ്ചാത്തപിച്ച് നിന്നിലേക്ക് മടങ്ങുന്നു ” എന്ന് പ്രാർത്ഥിച്ചാൽ അവന്റെ പാപങ്ങൾ പൊറുക്കപ്പെടും. യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടിയ വലിയ തെറ്റ് ചെയ്തവനാണെങ്കിൽ പോലും .
……………
ഈ നാമങ്ങൾ മുൻനിർത്തി പ്രാർത്ഥിച്ചാൽ ഉത്തരം കിട്ടും,ചോദിച്ചാൽ നൽകുമെന്ന് ഹദീസിൽ ഈ നാമങ്ങളും പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. (*4)
……………
*അനുബന്ധം*
……………
.(* 1 ):(حسنه الألباني في صحيح الجامع:٥٨٢٠)
(* 2 ):رواه مسلم، كتاب الذكر والدعاء والتوبة والاستغفار، برقم 2719، وبنحوه برقم: 769، والبخاري، أبواب التهجد، باب التهجد بالليل، برقم 1120
( * 3 ):رواه ابي داود والترمذي وصححه الالباني
(* 4 ): عَنْ أَنَسٍ أَنَّهُ كَانَ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ جَالِسًا وَرَجُلٌ يُصَلِّي ثُمَّ دَعَا ” اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدُ لَا إِلَهَ إِلَّا أَنْتَ الْمَنَّانُ بَدِيعُ السَّمَوَاتِ وَالْأَرْضِ يَا ذَا الْجَلَالِ وَالْإِكْرَامِ يَا حَيُّ يَا قَيُّومُ ” ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( لَقَدْ دَعَا اللَّهَ بِاسْمِهِ الْعَظِيمِ الَّذِي إِذَا دُعِيَ بِهِ أَجَابَ وَإِذَا سُئِلَ بِهِ أَعْطَى ) رواه الترمذي ( 3544 ) وأبو داود ( 1495 ) والنسائي ( 1300 ) وابن ماجه ( 3858 ) ، وصححه الألباني في ” صحيح أبي داود
➖➖➖➖➖➖➖


PART 06  ( الحي  القيوم)
എന്നെന്നും ജീവിച്ചിരിക്കുന്നവൻ, എല്ലാം നിയന്ത്രിക്കുന്നവൻ

 

റബ്ബിന്റെ നാമങ്ങളിൽ വളരെ അറിയപ്പെട്ട 2 നാമങ്ങളാണ് ّالحَي( എന്നെന്നും ജീവിക്കുന്നവനും), القَيُّوم (എല്ലാം നിയന്ത്രിക്കുന്നവൻ)

അവന്റെ എല്ലാ വിശേഷണങ്ങളും യഥാർത്ഥത്തിൽ പൂർണമാകുന്നത് അവന്റെ حَيَاة എന്ന വിശേഷണം ഉള്ളതു കൊണ്ടാണ്. കാരണം അവന് കേൾവി എന്ന വിശേഷണം യാഥാർഥ്യമാകണമെങ്കിൽ ജീവിക്കുകയെന്ന വിശേഷണം നിർബന്ധമാണ് ; ഇതുപോലെ കാഴ്ച, ശക്തി അങ്ങനെ എന്തെല്ലാം വിശേഷണങ്ങൾ ഉണ്ടോ അതിനെല്ലാം ജീവിക്കുകയെന്ന പരമപ്രധാനമായ- അടിസ്ഥാനപരമായ വിശേഷണം ഉണ്ടാവുകയെന്നത് അനിവാര്യമായി വരുന്നു. അതായത് അവന് ഹയാത്ത് ഇല്ലെങ്കിൽ എല്ലാം കേൾക്കുന്നവൻ എന്ന അവന്റെ വിശേഷണത്തിന് പ്രസക്തിയില്ല എന്ന ചുരുക്കം.

അതായത് അവന്റെ *کَمَالُ الصِّفَات* *(എല്ലാ വിശേഷണങ്ങളുടെ യും പൂർണ്ണത )* എന്ന് വിശേഷിപ്പിക്കപ്പെട്ട നാമമാണ് ّالحَي

-ഖുർആനിൽ الله പറയുന്നു:

وَتَوَكَّلْ عَلَى الْحَيِّ الَّذِي لَا يَمُوتُ وَسَبِّحْ بِحَمْدِهِ ۚ وَكَفَىٰ بِهِ بِذُنُوبِ عِبَادِهِ خَبِيرًا
And put your trust in Him Who lives and dies not;
ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനെ നീ ഭരമേല്‍പിക്കുക…
[.Sura Al-Furqan, Ayah 58]

അവൻ എന്നെന്നും ജീവിക്കുന്നവനാണ് . ക്ഷീണമോ, മയക്കമോ, തളർച്ചയോ, ബോധക്ഷയമോ ,അശ്രദ്ധയോ പോലുള്ള, അവന്റെ ഹയാത്തിനെ നിസ്സാരമായി ബാധിക്കുന്ന ഒരു അവസ്ഥ പോലും അവന്ന് ഉണ്ടാവുകയില്ല.
അവന്ന് തുടക്കമോ ഒടുക്കമോ ഇല്ല. പരിധിയുടെ വിഷയത്തിൽ തുടക്കം ഇല്ലാത്തവനും അവധിയുടെ വിഷയത്തിൽ അന്ത്യം ഇല്ലാത്തവനും ആണ് അവൻ.

റബ്ബിന്റെ القيوم എന്ന നാമത്തെ പറ്റി ഖുർആൻ

وَعَنَتِ الْوُجُوهُ لِلْحَيِّ الْقَيُّومِ ۖ وَقَدْ خَابَ مَنْ حَمَلَ ظُلْمًا
(All) faces shall be humbled before (Him) – the Living, the Self-Subsisting, Eternal:
എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനും ആയുള്ളവന്ന് മുഖങ്ങള്‍ കീഴൊതുങ്ങിയിരിക്കുന്നു. .
[Sura Ta-Ha, Ayah 111]

അവന്റെ *كَمَالُ الۡاَفۡعاَل* *(എല്ലാ പ്രവർത്തനങ്ങളുടെയും പൂർണത )* അവന്റെ الۡقَيُّوم എന്ന നാമത്തിൽ ആണ്. ഒരുകാര്യം ശരിയാംവിധം നിലനിറുത്തുകയും നടപ്പാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ താല്പര്യം. അതായത്
*الَّذِي لَهُ الۡقَيُّومِيَّةُ الۡكَامِلَة عَلَى كُلِّ شَيۡءٍ مِنۡ كُلِّ الۡوُجُوه*
എല്ലാ വസ്തുക്കളെയും എല്ലാ ഭാഗത്തു കൂടിയും പരിപൂർണമായി നിയന്ത്രിക്കുന്നവൻ.

ഈ നാമത്തിന്റെ (القَيُّوم) താല്പര്യം പ്രധാനമായും 2 കാര്യങ്ങളാണ്. :

1. മറ്റൊരു വസ്തുക്കളുടെയും *സഹായമില്ലാതെ* എല്ലാ വസ്തുക്കളെയും *പരാശ്രയമില്ലാതെ* നിയന്ത്രിക്കുന്നവൻ.

2.ഓരോന്നും എങ്ങിനെയാണോ അതിന്റെ *ശരിയായ വിധത്തിൽ നിലനിർത്തേണ്ടത്* അതേപോലെ നിലനിറുത്തുന്നവൻ.

ഖുർആനിൽ ഈ നാമത്തിന്റെ ഗാംഭീര്യം ഉണർത്തിക്കൊണ്ട് الله ചോദിക്കുന്നു .

أَفَمَنْ هُوَ *قَائِمٌ*عَلَىٰ كُلِّ نَفْسٍ بِمَا كَسَبَتْ ۗ …
Is then He who *standeth over* every soul (and knoweth) all that it doth, (like any others)? ..
അപ്പോള്‍ ഓരോ വ്യക്തിയും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാര്യത്തിനു *മേല്‍നോട്ടം* വഹിച്ചുകൊണ്ടിരിക്കുന്നവന്‍ (അല്ലാഹു) (യാതൊന്നും അറിയാത്തവരെപ്പോലെയാണോ?)…
[Sura Ar-Ra’d, Ayah 33]

ഖുർആനിലെ ഏറ്റവും മഹത്തായ ആയത്തായ ആയത്തുൽ കുർസി യിൽ പ്രതിപാദിപ്പിക്കപ്പെട്ട നാമങ്ങളാണ് الحي ، القيوم എന്നിവ .

നബി ( ﷺ) യുടെ പ്രധാനപ്പെട്ട പ്രാർത്ഥനകൾ ഈ നാമങ്ങൾ മുൻനിറുത്തിയിട്ടുള്ളതായിരുന്നു.

അവയിൽ ചിലത് താഴെ കൊടുക്കുന്നു.

>> 1

*يا حَـيُّ يا قَيّـوم*ُ بِـرَحْمَـتِكِ أَسْتَـغـيث ، أَصْلِـحْ لي شَـأْنـي كُلَّـه ، وَلا تَكِلـني إِلى نَفْـسي طَـرْفَةَ عَـين(*1)

*യാ ഹയ്യു, യാ ഖയ്യൂം!* (എന്നെന്നും ജീവിച്ചിരിക്കുന്നവനേ, എല്ലാറ്റിനെയും പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അല്ലാഹുവേ!), ഞാന്‍ നിന്നോട് സഹായം ചോദിക്കുന്നു, നിന്റെ പരമകാരുണ്യം കൊണ്ട് എന്റെ എല്ലാ കര്‍മ്മങ്ങളും നീ നന്നാക്കി തീര്‍ക്കേണമേ. കണ്ണിമവെട്ടുന്നത്രയും നിമിഷം പോലും (നിന്‍റെ സംരക്ഷണം നിര്‍ത്തി) എന്റെ കാര്യങ്ങള്‍ എന്നിലേക്ക്‌ ഏല്‍പ്പിക്കരുതേ.

>> 2

(اللَّهُمَّ لَكَ أَسْلَمْتُ، وَبِكَ آمَنْتُ، وَعَلَيْكَ تَوَكَّلْتُ، وَإِلَيْكَ أَنَبْتُ، وَبِكَ خَاصَمْتُ. اللَّهُمَّ إِنِّي أَعُوذُ بِعِزَّتِكَ لَا إِلَهَ إِلَّا أَنْتَ أَنْ تُضِلَّنِي، *أَنْتَ الْحَي*ُّ الَّذِي لَا يَمُوتُ، وَالْجِنُّ وَالْإِنْسُ يَمُوتُونَ(*2)
അല്ലാഹുവേ ,നിനക്കു ഞാൻ കീഴ്പെട്ടിരിക്കുന്നു ,നിന്നിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു, നിന്റെ മേൽ ഞാൻ ഭരമേൽപിച്ചിരിക്കുന്നു, നിന്നിലേക്ക് ഞാൻ ഖേദിച്ച് മടങ്ങിയിരിക്ക

വഴിവിളക്ക്, [12.01.18 20:47]
ുന്നു, നിന്നെക്കൊണ്ട് ഞാൻ വാദിക്കുന്നു ,അല്ലാഹുവേ നിന്റെ പ്രതാപം കൊണ്ട് ഞാൻ ശരണം തേടുന്നു – ഞാൻ വഴി പിഴക്കുന്ന തിൽ നിന്ന് ,നീയല്ലാതെ ആരാധനക്കർഹൻ ഇല്ല, *നീ എന്നെന്നും ജീവിച്ചിരിക്കുന്നവനും* മരണം ഇല്ലാത്തവനും ആണ് . മനുഷ്യനും ജിന്നും മരിക്കുന്നവരും ആണ്
>>3
നബി (ﷺ) യുടെ മറ്റൊരു പ്രാർത്ഥന
: مَنْ قَالَ أَسْتَغْفِرُ اللَّهَ الَّذِى لاَ إِلَهَ إِلاَّ هُوَ *الْحَىُّ الْقَيُّوم*ُ وَأَتُوبُ إِلَيْهِ ؛ غُفِرَ لَهُ وَإِنْ كَانَ فَرَّ مِنَ الزَّحْفِ،(*3)
ഒരാൾ ” *ഹയ്യും ഖയ്യൂമും ആയ* ആരാധനക്കർഹനായി മറ്റാരും ഇല്ലാത്ത اللهവേ ഞാൻ നിന്നോട് പൊറുക്കലിനെ തേടുന്നു. പശ്ചാത്തപിച്ച് നിന്നിലേക്ക് മടങ്ങുന്നു ” എന്ന് പ്രാർത്ഥിച്ചാൽ അവന്റെ പാപങ്ങൾ പൊറുക്കപ്പെടും. യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടിയ വലിയ തെറ്റ് ചെയ്തവനാണെങ്കിൽ പോലും .
……………
ഈ നാമങ്ങൾ മുൻനിർത്തി പ്രാർത്ഥിച്ചാൽ ഉത്തരം കിട്ടും,ചോദിച്ചാൽ നൽകുമെന്ന് ഹദീസിൽ ഈ നാമങ്ങളും പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. (*4)
……………
*അനുബന്ധം*
……………
.(* 1 ):(حسنه الألباني في صحيح الجامع:٥٨٢٠)
(* 2 ):رواه مسلم، كتاب الذكر والدعاء والتوبة والاستغفار، برقم 2719، وبنحوه برقم: 769، والبخاري، أبواب التهجد، باب التهجد بالليل، برقم 1120
( * 3 ):رواه ابي داود والترمذي وصححه الالباني
(* 4 ): عَنْ أَنَسٍ أَنَّهُ كَانَ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ جَالِسًا وَرَجُلٌ يُصَلِّي ثُمَّ دَعَا ” اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدُ لَا إِلَهَ إِلَّا أَنْتَ الْمَنَّانُ بَدِيعُ السَّمَوَاتِ وَالْأَرْضِ يَا ذَا الْجَلَالِ وَالْإِكْرَامِ يَا حَيُّ يَا قَيُّومُ ” ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( لَقَدْ دَعَا اللَّهَ بِاسْمِهِ الْعَظِيمِ الَّذِي إِذَا دُعِيَ بِهِ أَجَابَ وَإِذَا سُئِلَ بِهِ أَعْطَى ) رواه الترمذي ( 3544 ) وأبو داود ( 1495 ) والنسائي ( 1300 ) وابن ماجه ( 3858 ) ، وصححه الألباني في ” صحيح أبي داود


PART 07
العلي  الأعلى  المتعال

 

 

വഴിവിളക്ക്, [19.01.18 21:25]
എല്ലാ ശനിയാഴ്ചകളിലും’വഴി വിളക്ക്’ ഗ്രൂപ്പിൽ നടന്ന് വരുന്ന ‘ *അസ്മാഉൽ ഹുസ്ന ‘ പഠന ക്ലാസിൽ കഴിഞ്ഞ ആഴ്ച *(റ: ആഖിർ 26- 13/01/2018)* യിലെ *ഭാഗം 7 ക്ലാസിന്റെ ലഘു വിവരണം*.

*അല്ലാഹുവിന്‍റെ ഉത്തമ നാമങ്ങളായ العلي ( ഉന്നതന്‍) الأعلى ( അത്യുന്നതന്‍) المتعال ( ഉയര്‍ന്നവന്‍) എന്നിവയെ കുറിച്ച്*….

……………………….
ഖുർആനിൽ ഈ നാമങ്ങൾ പറയപ്പെട്ട ചില സ്ഥലങ്ങൾ:
………………………….
♦️ആയത്തുല്‍ കുർസിയുടെ അവസാനത്തില്‍ … وَهُوَ الْعَلِيُّ الْعَظِيمُ ( അവന്‍ ഉന്നതനും മഹാനുമാകുന്നു )
♦️ سبِّحِ اسْمَ رَبِّكَ الْأَعْلَى ( അത്യുന്നതനായ നിന്റെ റബ്ബിന്റെ നാമം പ്രകീര്‍ത്തിക്കുക)
♦️ عالِمُ الْغَيْبِ وَالشَّهَادَةِ الْكَبِيرُ الْمُتَعَالِ (سورة الرعد9
അദൃശ്യത്തെയു ദൃശ്യത്തെയും അറിയുന്നവനും മഹാനും ഉന്നതനുമാകുന്നു അവന്‍)
✨✨✨✨✨
*അല്ലാഹുവിന്‍റെ എല്ലാ തരത്തിലുമുള്ള മഹത്വവും ഔന്നത്യവും വലിപ്പവും അധികാരവും മേൽക്കോയ്മയുമെല്ലാം ഈ നാമങ്ങളിലൂടെ സൂചിപ്പിക്കുന്നു* .

……………………….
*അവന്റെ ഔന്നത്യം പ്രകടമാകുന്ന ഖുർആനിൽ എടുത്ത് പറഞ്ഞ സന്ദർഭങ്ങൾ:*
………………………..
1)◽️ *അല്ലാഹുവിന്‍റെ ذات യ്യായ ( അസ്ഥിത്വതിലുള്ള) ഔന്നിത്യം*. അഥവാ അല്ലാഹുവിന്‍റെ ഏറ്റവും വലിയ സൃഷ്ടി അര്‍ശാകുന്നു. ഏറ്റവും ഉയരത്തിലുള്ള അർശിൻറെയും മുകളിലാണ് അല്ലാഹു اسْتَوَىٰ ചെയ്തിരിക്കുന്നത് .

02)◽️ *അല്ലാഹുവിന്‍റെ പദവിയിലുള്ള ഔന്നിത്യം* .علو القدر

وَلِلَّهِ الْمَثَلُ الْأَعْلَىٰ (سورة النحل 60 )

( അല്ലാഹുവിനുള്ളതാണ് അത്യുന്നതമായ മാതൃക)

03)◽️ *അല്ലാഹു ഏറ്റവും വലിയ അധികാരമുള്ളവനാകുന്നു.*
وَهُوَ الْقَاهِرُ فَوْقَ عِبَادِهِ ۚ وَهُوَ الْحَكِيمُ الْخَبِيرُ _ (سورة انعام 18 )

04 )◽️ *എല്ലാ തരം തുല്യന്മാരില്‍ നിന്നും അത്യുന്നതനാകുന്നു അല്ലാഹു .*

05) ◽️ *എല്ലാ തരം ന്യൂനതകളില്‍ നിന്നും ഉന്നതനാകുന്നു അല്ലാഹു*

06) ◻️ *സൃഷ്ടികളുടെ എല്ലാ തരാം വിശേഷങ്ങളില്‍ നിന്നും പൂര്‍ണ്ണ തയുള്ളവന്‍ . അഥവാ സൃഷ്ടികള്‍ക്കെല്ലാം പല തരത്തിലുള്ള അപൂര്‍ണ്ണതകള്‍ കാണാം .. അതില്‍ നിന്നെല്ലാം അത്യുന്നതനാണ് അല്ലാഹു*

07 ) ◻️ *المتعال عن كل الشريك العبادة*

*അഥവാ ഇബാദത്തില്‍ പങ്കാളിയാക്കുന്നതില്‍ നിന്നും അത്യുന്നതൻ*

فَتَعَالَى اللَّهُ عَمَّا يُشْرِكُونَ ) (سورة الأعراف 190 )

08)◻️ *റുബൂബിയത്തിൽ ( സൃഷ്ടി പരിപാലനത്തിൽ ) ഒരു പങ്കാളിയുണ്ടാക്കുന്നതില്‍ അത്യുന്നതനാണ് അല്ലാഹു .*

09)◻️ *സന്താനങ്ങളോ ഇണയോ ഉണ്ടാകുന്നതില്‍ നിന്നും അല്ലാഹു ഉന്നതനാണ് …*

وَأَنَّهُمْ ظَنُّوا كَمَا ظَنَنتُمْ أَن لَّن يَبْعَثَ اللَّهُ أَحَدًا

( നമ്മുടെ രക്ഷിതാവിന്റെ മഹത്വം ഉന്നതമാകുന്നു . അവന്‍ കൂട്ടുകാരിയെയോ സന്താനതെയോ സ്വീകരിച്ചിട്ടില്ല.( سورة جن 03 )

10) ◻️ *വ്യാജ വാദികളില്‍ നിന്നും മത നിഷേധികളില്‍ നിന്നും അത്യുന്നതനാണ് അല്ലാഹു.*

11 )◻️ *വിശേഷണങ്ങള്‍ പറയാൻ ഒരുങ്ങുന്ന ഒരാള്‍ക്ക് വിശേഷണങ്ങൾ പറയാന്‍ കഴിയാത്ത വണ്ണം അത്യുന്നതനാണ് അല്ലാഹു*

12) ◻️ *നേത്രങ്ങള്‍ കൊണ്ട് ദര്‍ശിക്കാന്‍ കഴിയാത്ത വണ്ണം ഉന്നതനാണ് അല്ലാഹു*

➖➖➖➖➖➖➖➖
മറ്റു ഏതാനും ആയത്തുകള്‍

🔻അല്ലാഹു എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ആകാശത്തിനും മുകളില്‍ വെച്ച് കൊണ്ട്
يُدَبِّرُ الْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ مِّمَّا تَعُدُّونَ ( سورة السجده 05
🔻വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയത്തിലും അല്ലാഹുവിന്‍റെ ഔന്നിത്യം കാണാം
إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ
ഇവിടെ നാം ഖുർആനിനെ ഇറക്കി എന്നാണ് പറയുന്നത്. മുകളിലുള്ളവനായത് കൊണ്ടാണ് ഇറക്കി എന്ന് പ്രയോഗിച്ചിരിക്കുന്നത്.

ഈ ക്ലാസ്സിന്റെ തുടര്‍ച്ച അടുത്ത ക്ലാസ്സിൽ (ഭാഗം8) إن شاء الله


 

PART 08_  الكريم  الأكرم
ഔദാര്യവാനായ നമ്മുടെ റബ്ബ്

വഴിവിളക്കിൽ കഴിഞ്ഞ ശനിയാഴ്ച ( 20/01/2018) യിൽ എടുത്ത ‘അസ്മാഉൽ ഹുസ്ന ‘ ക്ലാസിന്റെ ലഘു വിവരണ കുറിപ്പ്:
…………………..
അല്ലാഹുവിന്‍റെ തിരു നാമങ്ങളില്‍ ശ്രദ്ധേയമായ രണ്ടു നാമങ്ങളാണ് الكريم ( ഉദാരന്‍) , الاكرم ( അത്യുദാരന്‍) എന്നിവ.

ഈ നാമങ്ങള്‍ ഉണ്ടായിട്ടുള്ളത് كرم വിശേഷണത്തിൽ നിന്നാണ്.
…………………..
*വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹുവിന്റെ ഔദാര്യതയെ സൂചിപ്പിക്കുന്ന ആയതുകൾ.*
………………………

🔸ومَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ ۖ وَمَن كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ (സൂറ: നംല് 40)
<വല്ലവനും നന്ദി കാണിക്കുന്ന പക്ഷം തന്റെ ഗുണത്തിനായിട്ടാണ് അവന്‍ നന്ദി കാണിക്കുന്നത്. വല്ലവനും നന്ദികേട്‌ കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്റെ രക്ഷിതാവ് പരാശ്രയ മുക്തനും ഉല്‍ക്രിഷ്ടനുമാകുന്നു>

🔸يا أَيُّهَا الْإِنسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ ( സൂറ: ഇന്‍ഫിത്വാര്‍ 06)
< ഹേ മനുഷ്യാ , ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞത് എന്താണ് ???>

🔸فتَعَالَى اللَّهُ الْمَلِكُ الْحَقُّ ۖ لَا إِلَـٰهَ إِلَّا هُوَ رَبُّ الْعَرْشِ الْكَرِيمِ ( സൂറ: മുഅ മിനൂന്‍ 116)
< എന്നാല്‍ യഥാര്‍ത്ഥ രാജാവായ അല്ലാഹു ഉന്നതനായിരിക്കുന്നു . അവനല്ലാതെ യാതൊരു ഇലാഹുമില്ല. മഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവത്രെ അവന്‍>

🔸 اقْرَأْ وَرَبُّكَ الْأَكْرَمُ ( സൂറ:علق )
< നീ വായിക്കുക ! നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു>

..

🌿 ഉദാരമതികളില്‍ ഏറ്റവും വലിയ ഉദാരമതിയാണ് അല്ലാഹു …
🌿ഒരു ഉദാരനും അല്ലാഹുവിന്‍റെ ഉദാരതയോട് കിടപിടിക്കുകയില്ല
🌿 വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ നല്കുന്നവനാണ് അല്ലാഹു
🌿അഭയം തേടുന്ന ഒരാളെയും അല്ലാഹു പാഴാക്കുകയില്ല.
🌿നാം ചോദിക്കുന്നതിനപ്പുറത്തു നിന്നും ( കൂടുതല്‍) തരാന്‍ കഴിവുള്ളവനാണ്‌ അല്ലാഹു
____________
കൂടുതല്‍ വിശദീകരനങ്ങള്‍ക്ക് ക്ലാസ് ശ്രവിക്കുക ..അല്ലാഹു അനുഗ്രഹിക്കട്ടെ ..
ആമീന്‍
➖➖➖➖➖➖➖


PART 09
السميع
*എല്ലാം കൃത്യമായി കേള്‍ക്കുന്നവനായ നമ്മുടെ റബ്ബ്*

കഴിഞ്ഞ ശനിയാഴ്ചയിലെ ( ജ.ഊലാ 12:27/01/2018) അസ്മാഉൽ ഹുസ്ന ക്ലാസിന്റെ ലഘു വിവരണം
————————————-
അല്ലാഹുവിന്‍റെ മറ്റൊരു സവിശേഷമായ നാമമാണ് السّمِيع . അഥവാ സകലതും കൃത്യമായി കേള്‍ക്കുകയും ഗ്രഹിക്കുകയും കേട്ട് മനസ്സിലാക്കി ഉത്തരം ചെയ്യുകയും ചെയ്യുന്നവന്‍ എന്ന അര്‍ത്തിൽ അല്ലാഹുവിനെ السّمِيع എന്ന് വിശേഷിപ്പിച്ചിരിക്കുന്നു .
അവന്റെ سَمْعْഎന്ന വിശേഷണത്തില്‍ നിന്നും ആണ് سَمِيع എന്ന നാമം ഉണ്ടായിട്ടുള്ളത്. വിശുദ്ധ ഖുര്‍ആനില്‍ 45 തവണ ഈ നാമം വന്നതായി കാണാം..

ചില ഉദാഹരങ്ങള്‍ ( വിശുദ്ധ ഖുര്‍ആനിലൂടെ) ……….
📕 സറ: അല്‍ ബഖറ 127 ല്‍ _ ഇബ്രാഹീം നബിയും മകന്‍ ഇസ്മാഈല്‍ നബിയും കഅബയുടെ അടിത്തറ കെട്ടുമ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ച സന്ദര്‍ഭം ..
رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ
“Our Lord! Accept (this service) from us: For Thou art the All-Hearing, the All-knowing.”
( ഞങ്ങളുടെ രക്ഷിതാവേ , ഞങ്ങളില്‍ നിന്നും നീയിത് സ്വീകരിക്കേണമേ..തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു)
📕സറ: മാഇദ 76 ല്‍ _ അല്ലാഹുവിന്‍റെ മറ്റൊരു നാമമായ عليم ( എല്ലാം അറിയുന്നവന്‍ ‍) എന്നതിനോട് ചേര്‍ന്ന് വന്നതായി കാണാം_
قُلْ أَتَعْبُدُونَ مِن دُونِ اللَّهِ مَا لَا يَمْلِكُ لَكُمْ ضَرًّا وَلَا نَفْعًا ۚ وَاللَّهُ هُوَ السَّمِيعُ الْعَلِيمُ
Say: “Will ye worship, besides Allah, something which hath no power either to harm or benefit you? But Allah,- He it is that heareth and knoweth all things.”
” നബിയെ പറയുക ! അല്ലാഹുവിനെ കൂടാതെ നിങ്ങള്ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത് ? അല്ലാഹു ആകട്ടെ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു”
📕 സറ: ലുഖ്മാന്‍ :28ല്‍ _ അല്ലാഹുവിന്‍റെ മറ്റൊരു നാമമായ بصير ( എല്ലാം കാണുന്നവന്‍ ‍ ‍) എന്നതിനോട് ചേര്‍ന്ന് വന്നതായി കാണാം_
مَّا خَلْقُكُمْ وَلَا بَعْثُكُمْ إِلَّا كَنَفْسٍ وَاحِدَةٍ ۗ إِنَّ اللَّهَ سَمِيعٌ بَصِيرٌ
And your creation or your resurrection is in no wise but as an individual soul: for Allah is He Who hears and sees (all things).
” നിങ്ങളെ സൃഷ്ടിക്കുന്നതും പുനരുജ്ജീവിപ്പിക്കുന്നതും ഒരൊറ്റ വ്യക്തിയെ ( സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത്) പോലെ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ”

📕സറ: അല്‍ ബഖറ 186 ല്‍ _ قريب എന്ന ( അടുത്തുള്ളവന്‍) എന്ന പദത്തിലേക്ക് ചേര്‍ന്ന് വന്നിരിക്കുന്നു ..
وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ
When My servants ask thee concerning Me, I am indeed close (to them): I listen to the prayer of every suppliant when he calleth on Me: Let them also, with a will, Listen to My call, and believe in Me: That they may walk in the right way.
” നിന്നോട് എന്റെ ദാസന്മാര്‍ എന്നെ പറ്റി ചോദിച്ചാല്‍ ഞാന്‍ ( അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു ( എന്ന് പറയുക) . പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ചു പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്. അത് കൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ.അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണത് .”

———————————-
ഇമാം ഖതാബീ رحمه الله ഈ നാമത്തെ വിശേഷിപ്പിച്ചു കൊണ്ട് പറഞ്ഞു ” سَمِيع എന്നാല്‍ , സ്വകാര്യമായതും രഹസ്യമായതുമെല്ലാം കേള്‍ക്കുന്നവന്‍, അത് പതുങ്ങിയ ശബ്ദതിലായാലും ഉച്ചതിലായാലും, ഉച്ചാരണയിലായാലും മൌനതിലായാലും ശരി” ..
———————————-
ഇമാം ഇബ്നുല്‍ ഖയ്യിം رحمه الله ഈ നാമത്തെ വിശേഷിപ്പിച്ചു കൊണ്ട് പറഞ്ഞു

ഈ سمع എന്ന പദം നാല് അര്‍ത്ഥങ്ങളില്‍ വരാറുണ്ട്

1_ ഗ്രാഹ്യതയുടെ കേള്‍വി ..
സൂറ : മുജാദല 1 ല്‍ ..
قَدْ سَمِعَ اللَّهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللَّهِ وَاللَّهُ يَسْمَعُ تَحَاوُرَكُمَا ۚ إِنَّ اللَّهَ سَمِيعٌ بَصِيرٌ

02_മനസ്സിലാക്കുകയും ചിന്തിക്കുകയും ചെയ്യുന്ന കേള്‍വി ..
സൂറ : അല്‍ ബഖറ 104 ല്‍ ..
يَا أَيُّهَا الَّذِينَ آمَنُوا لَا تَقُولُوا رَاعِنَا وَقُولُوا انظُرْنَا وَاسْمَعُوا ۗ وَلِلْكَافِرِينَ عَذَابٌ أَلِيمٌ

03_ ഉത്തരം നല്‍കുന്ന കേള്‍വി .ഇതിന് ഉദാഹരണമാണ്سمع الله لمن حمدةഎന്ന പ്രാര്‍ഥന

04_കീഴ്പ്പെടുകയും വഴിപ്പെടുകയും സ്വീകരിക്കുകയും ചെയ്യുന്ന കേള്‍വി…
🍀🍀🍀🍀
റബ്ബിന്റെ سَمِيعഎന്ന നാമം സത്യ വിശ്വാസികള്‍ വിശ്വസിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങള്‍

………….
☑️ അല്ലാഹുവിന്‍റെ سَمْعْ എന്ന വിശേഷണത്തെ സ്ഥിരപ്പെടുത്താന്‍ കഴിയും
☑️ സഷ്ടികളിലുള്ള യാതൊന്നിന്റെയും കേള്‍വി പോലെയല്ല അല്ലാഹുവിന്‍റെ കേള്‍വി
☑️ അല്ലാഹു യാതൊരു ശബ്ദവും തിരിച്ചറിയാതെ പോകുന്നില്ല
☑️ അശ്രദ്ധമായി ദുആ ചെയ്‌താല്‍ അല്ലാഹു കേള്‍ക്കുകയില്ല ( ഉത്തരം നല്‍കില്ല) എന്ന ബോധം ഉണ്ടാകും
☑️ അല്ലാഹു എല്ലാം കേള്‍ക്കുന്നത് കൊണ്ട് അവന്റെ പ്രാര്‍ഥനയില്‍ നിഷ്കളങ്കത ( إخلاص) ഉണ്ടാകും
☑️ തെറ്റായത് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും വിശ്വാസിക്ക് ഭയമുണ്ടാകും
☑️ ഉറപ്പോടു കൂടി നിരാശയില്ലാതെ ദുആ ചെയ്യുന്നവനായിരിക്കും
☑️ അല്ലാഹു രഹസ്യതിലും പരസ്യത്തിലും നിരീക്ഷിച്ചു കൊണ്ടിരിക്കും എന്ന ചിന്ത അവനിലുണ്ടാകും
☑️ അല്ലാഹു ഇഷ്ട പ്പെട്ടതേ അവന്‍ കേള്‍ക്കൂ .. കാരണം إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُوْلَئِكَ كَانَ عَنْهُ مَسْئُولًا_
وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا
And pursue not that of which you hast no knowledge; for every act of hearing, or of seeing or of (feeling in) the heart will be enquired into (on the Day of Reckoning).

നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്‌. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌.

(الإسراء:36)
………………………..

നല്ലത് പ്രവത്തിക്കുവാനും ആത്മാര്‍ത്ഥ
തയുണ്ടാകുവാനും അല്ലാഹു തൌഫീക്ക് നല്കുമാറാകട്ടെ .ആമീന്‍


PART 10  
البصير
*അവൻ കാണുന്നു…ആ വേരുകൾ ആഴ്ന്നിറങ്ങുന്നത് എവിടേക്കെല്ലാമെന്നും…. ഹൃദയങ്ങൾ മന്ത്രിക്കുന്നതെന്താണെന്നും..….*

കഴിഞ്ഞ ശനിയാഴ്ചയിലെ ( ജ.ഊലാ 24 _10.02.2018.) അസ്മാഉൽ ഹുസ്ന ക്ലാസ് 10 ന്റെ ലഘു വിവരണം

*അല്ലാഹുവിന്‍റെ സവിശേഷമായ നാമങ്ങളില്‍ മറ്റൊന്നാണ് അല്‍ ബസ്വീര്‍ ( എല്ലാം കാണുന്നവന്‍)*

അല്ലാഹു എല്ലാം കാണുന്നവന്‍ ആണെന്നുള്ള തിരിച്ചറിവ് ഒരു സത്യ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഹറാമുകളില്‍ നിന്നും വിട്ടു നില്‍ക്കാനും നന്മകള്‍ ധാരാളം പ്രവര്‍ത്തിക്കുവാനുമുള്ള പ്രേരണ യുണ്ടാക്കുന്നു . ഈ നാമത്തെ കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ 43 തവണ പരാമര്‍ശമുണ്ട് .
ഏതാനും ഉദാഹരണങ്ങള്‍ …

🌿أوَلَمْ يَرَوْا إِلَى الطَّيْرِ فَوْقَهُمْ صَافَّاتٍ وَيَقْبِضْنَ ۚ مَا يُمْسِكُهُنَّ إِلَّا الرَّحْمَـٰنُ ۚ إِنَّهُ بِكُلِّ شَيْءٍ بَصِيرٌ
Do they not observe the birds above them, spreading their wings and folding them in? None can uphold them except (Allah) Most Gracious: Truly (Allah) Most Gracious: Truly it is He that watches over all things.
Al-Mulk, Chapter #67, Verse #19)
” അവര്‍ക്ക് മുകളില്‍ ചിറക് വിടര്‍ത്തി കൊണ്ടും ചിറക് കൂട്ടിപ്പിടിച്ചു കൊണ്ടും പറക്കുന്ന പക്ഷികളുടെ നേര്‍ക്ക്‌ അവര്‍ നോക്കുന്നില്ലേ? പരമകാരുണികനല്ലാതെ ( മറ്റാരും) അവയെ താങ്ങി നിര്‍ത്തുന്നില്ല. തീര്‍ച്ചയായും അവന്‍ എല്ലാ കാര്യവും കണ്ടറിയുന്നവനാകുന്നു.”
(സൂറ: അല്‍ മുല്‍ക്ക് 19 )

🌿ولَتَجِدَنَّهُمْ أَحْرَصَ النَّاسِ عَلَىٰ حَيَاةٍ وَمِنَ الَّذِينَ أَشْرَكُوا ۚ يَوَدُّ أَحَدُهُمْ لَوْ يُعَمَّرُ أَلْفَ سَنَةٍ وَمَا هُوَ بِمُزَحْزِحِهِ مِنَ الْعَذَابِ أَن يُعَمَّرَ ۗ وَاللَّهُ بَصِيرٌ بِمَا يَعْمَلُونَ

Thou wilt indeed find them, of all people, most greedy of life,-even more than the idolaters: Each one of them wishes He could be given a life of a thousand years: But the grant of such life will not save him fro6m (due) punishment. For Allah sees well all that they do . Al-Baqara, Chapter #2, Verse #96)

”തീര്‍ച്ചയായും ജനങ്ങളില്‍ വെച്ച് ജീവിതത്തോട് ഏറ്റവും ആര്‍ത്തിയുള്ള വരായി അവരെ ( യാഹൂദികളെ) നിനക്ക് കാണാം; ബഹുദൈവവിശ്വാസികളെക്കാള്‍ പോലും ..അവരില്‍ ഓരോരുത്തരും കൊതിക്കുന്നത് തനിക്ക് ആയിരം കൊല്ലത്തെ ആയുസ്സ് കിട്ടിയിരുന്നെങ്കില്‍ എന്നാണു .ഒരാള്‍ക്ക്‌ ദീര്ഘായുസ്സ് ലഭിക്കുക എന്നത് അയാളെ അലാഹുവിന്റെ ശിക്ഷയില്‍ നിന്നും അകറ്റി കളയുന്ന കാര്യമല്ല.അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷമമമായി അറിയുന്നവനാകുന്നു അല്ലാഹു.”. (സൂറ: അല്‍ ബഖറ: 96)

🌿وأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ ۚ وَمَا تُقَدِّمُوا لِأَنفُسِكُم مِّنْ خَيْرٍ تَجِدُوهُ عِندَ اللَّهِ ۗ إِنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ

And be steadfast in prayer and regular in charity: And whatever good ye send forth for your souls before you, ye shall find it with Allah: for Allah sees Well all that ye do.
Al-Baqara, Chapter #2, Verse #110)

” നിങ്ങള്‍ പ്രാര്‍ത്ഥന മുറപ്രകാരം നിര്‍വ്വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യു ..നിങ്ങളുടെ സ്വന്തം ഗുണത്തിനായി നിങ്ങള്‍ നല്ലതായ എന്തൊന്ന് മുന്‍കൂട്ടി ചെയ്താലും അതിന്റെ ഫലം അല്ലാഹുവിങ്കല്‍ നിങ്ങള്ക്ക് കണ്ടെത്താവുന്നതാണ്.നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു.”
(സൂറ: അല്‍ ബഖറ: 110)

🌿 واتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ
But fear Allah and know that Allah sees well what ye do.
Al-Baqara, Chapter #2, Verse #233)

”നിങ്ങള്‍ അല്ലാഹുവേ സൂക്ഷിക്കുകയും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടരിയുന്നുന്ടെന്ന്
മനസ്സിലാക്കുകയും ചെയ്യുക” (സൂറ: അല്‍ ബഖറ: 233)

*[ അമലുകളെ കുറിച്ച് പരിചയപ്പെടുതുന്നിടത്തെല്ലാം ബസ്വീര്‍ എന്ന് നാമമാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വന്നിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ് ]*

💬 واللَّهُ بَصِيرٌ بِالْعِبَادِ Aal-i-Imraan, Chapter #3, Verse #15)
ഇതിന്റെ വിശദീകരണത്തില്‍ *മുഫസ്സിര്‍ ഇമാം ഇബ്നു കസീര്‍ رحمه الله പറഞ്ഞു*

“അല്ലാഹു അടിമകളെ കണ്ടു കൊണ്ടിരിക്കുന്നു എന്നാല്‍, ആര്‍ക്കാണ് ضلالة അര്‍ഹിക്കുന്നത്, അവരില്‍ നിന്നും വ്യത്യസ്തമായി ഹിദായത് അർഹിക്കുന്നവൻ ആര് എന്ന് നന്നായി അറിയുന്നവനാണ് അല്ലാഹു.
പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് الله ചോദ്യം ചെയ്യപ്പെടുകയില്ല .. അവരാണ് ചോദ്യം ചെയ്യപ്പെടുക..അത് അല്ലാഹുവിന്‍റെ ഹിക്മതും കാരുണ്യവുമാല്ലാതെ മറ്റൊന്നുമല്ല..”

◾️”മിനുസമുള്ള പാറകളുടെയും കല്ലുകളുടെയും ഇടയിലൂടെ അരിച്ചിറങ്ങുന്ന കറുത്ത ഉറുമ്പിനെ പോലും കാണുന്നവനാണ് അല്ലാഹു.”

◽️ഹദയങ്ങളുടെ കട്ട് നോട്ടങ്ങളെ കുറിച്ചും കണ്‍പോളകളുടെ ചലനങ്ങളെ കുറിച്ചും വ്യക്തമായി കണ്ടു മനസ്സിലാക്കുന്നവനാണ്‌ അല്ലാഹു

◾️ ഗര്‍ഭസ്ഥ ശിശുവിന്റെ ചലനവും സസ്യങ്ങളുടെ വേരുകള്‍ എവിടെക്കെല്ലാം ആഴ്ന്നിറങ്ങിയിട്ടുണ്ട് എന്നെല്ലാം കൃത്യമായി കാണുന്നവന്‍
◽️അല്ലാഹുവിന്‍റെ സ്വിഫതിനും മഹത്വത്തിനും യോചിച്ച സമ്പൂര്‍ണ്ണ കാഴ്ച്ചയുള്ളവനാണ് അല്ലാഹു ..

◾️ അല്ലാഹുവിന്‍റെ കാഴ്ചയില്‍ യാതൊന്നും മറഞ്ഞു പോകുന്നില്ല

◽️ഭമിക്ക് അടിയിലുള്ളതാകട്ടെ , ഏഴാകാശങ്ങള്‍ക്ക് മുകളിലുള്ളതാകട്ടെ എല്ലാം ഒരുപോലെ കാണുന്നവന്‍ ..
❄️ *ഈ നാമം വിശ്വസിക്കുന്നത് കൊണ്ടുള്ള നന്മകള്‍*❄️

‍ ➡️ നാം അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു നമ്മെ കാണുന്നുണ്ട് എന്ന ബോധം , വിനയത്തോടു കൂടിയും تقوى യോട് കൂടിയും ഏറ്റവും നല്ല രീതിയില്‍ ഒരാള്‍ക്ക്‌ ഇബാദത്ത് ചെയ്യാന്‍ സാധിക്കും
➡️ അല്ലാഹു സദാ നേരം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്ന ബോധം, തെറ്റ് ചെയ്യാനുള്ള ലജ്ജ ( നാണം ) അവനില്‍ വര്‍ധിക്കാനും നന്മ കൂടുതല്‍ ചെയ്യാനുള്ള പ്രേരണ ഉളവാക്കുകയും ചെയ്യും..
➡️ അല്ലാഹുവില്‍ തവക്കുല്‍ അഥവാ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കാനുള്ള മാനസികാവസ്ഥയും ശരിയായ ആരാധനാ കര്‍മ്മങ്ങള്‍ക്ക് അടിയുറപ്പിക്കാനുള്ള കഴിവും അവനുണ്ടാകും
➡️ പരബോധിതര്‍ക്കും പ്രബോധകര്‍ക്കും അല്ലാഹു കാണുന്നുണ്ട് എന്ന ബോധം കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുവാനും സ്വീകരിക്കുവാനും കാരണമാക്കും…
➡️അല്ലാഹു ബസ്വീറാണ് എന്ന ബോധ്യമുള്ളവന് അവന്റെ ഹൃദയങ്ങളെയും അവന്റെ ചിന്തകളെയും അവന്റെ ചലനങ്ങളെയും അവന്റെ അവയവങ്ങളെയും രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനെ സൂക്ഷിക്കാന്‍ കഴിയും
——
കൂടുതല്‍ വിശദീകണങ്ങള്‍ക്ക് ക്ലാസ് ശ്രവിക്കുക !
കര്‍മ്മങ്ങള്‍ ബസ്വീറായ അല്ലാഹു സ്വീകരിക്കുമാറാകട്ടെ അമീൻ

 



 
.