അരുത് മുസ്ലിംകളെ , ഈ വിഡിത്തം : ARTICLE_PDF_ NIYAF BIN KHALID

xdsdsdsd

PDF
ARTICLE BY NIYAF BIN KHALID 

DOWNLOD ചെയ്യാന്‍     താഴെ ക്ലിക്ക് ചെയുക
aruth-niyaf-artcle

xdsdsdsd

بسم الله الرحمن الرحيم
الحمد لله، والصلاة والسلام على رسول الله، وعلى آله وصحبه، وبعد

മുസ്‌ലിംകൾ പ്രകോപിതരാകണമെന്നതാണ് ശത്രുക്കളുടെ താത്പര്യം.

അവരുടെ ക്രൂരതകൾക്ക് ന്യായം കണ്ടെത്താൻ അതാണ് എളുപ്പം. ഈ സാഹചര്യത്തിലിതാ ചില വിവരദോഷികൾ ഹർത്താൽ നടത്തുന്നു! ജനങ്ങളുടെ യാത്ര മുടക്കുന്നു! ദൂരനാടുകളിൽ നിന്ന് വന്ന പലരുടെയുടെയും അന്നം മുടക്കുന്ന രൂപത്തിൽ ഹോട്ടലുകൾ പോലും അടപ്പിക്കുന്നു!

” നിസാര കാര്യങ്ങൾക്കു പോലും പലരും ഹർത്താൽ നടത്തുന്നില്ലേ, പിന്നെ ഇത്രയും ഗൗരവപ്പെട്ട കാര്യത്തിന് നമുക്കെന്താ നടത്തിയാൽ?” എന്നൊക്കെ ചിലർ ചോദിക്കുന്നുണ്ടത്രെ.

മുസ്‌ലിമേ, എല്ലാവരും ചെയ്യുന്നതു പോലെ ചെയ്യേണ്ടവനാണോ നീ?

പിന്നെ നീയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസമെന്താണ്? ആവേശമുദ്രാവാക്യങ്ങളും ആക്രോശങ്ങളും മുഴക്കി ഇന്ന് പല പ്രകടനങ്ങളും കടന്നു പോകുന്നതു കണ്ടു.. എന്നാൽ അതിൽ കണ്ട പലരുടെയും മുഖത്തോ വസ്ത്രത്തിലോ ഇസ്‌ലാമിന്റെ ‘നേരിയ’ അടയാളങ്ങൾ പോലും കാണാനില്ല. പോകട്ടെ, ഇന്നത്തെ സുബ്ഹ് നിസ്കാരം നേരം വൈകാതെ നിർവഹിച്ചവർ അതിലെത്രയെണ്ണമുണ്ടാകും.?  മുസ്‌ലിം സമുദായത്തിനു വേണ്ടി റബ്ബിനോട് ആത്മാർഥമായി പ്രാർഥിച്ചവർ എത്ര പേരുണ്ടാകും?

സമുദായമേ, അറിയുക.

അല്ലാഹു മാത്രമാകുന്നു നിങ്ങളുടെ സഹായി. ക്വബ്റുകളും ക്വബ്റാളികളും നമ്മെ രക്ഷിക്കുകയില്ല. അല്ലാഹു വിന്റെ സഹായം ലഭിച്ച തലമുറയാണ് നമ്മുടെ മാതൃക.

സഹാബത്തിന്റെ തലമുറ.

അവരുടെ ദീനിലേക്ക് മടങ്ങാതെ നമുക്ക് രക്ഷയില്ല.

ഹർത്താലുകളും റാലികളും ഇസ്‌ലാമിനോട് ഒരു നിലക്കും യോജിക്കാത്ത തിന്മകളാകുന്നു. ഇത്തരം കോപ്രായങ്ങൾ കൊണ്ട് പൊതുജനത്തെ ദ്രോഹിക്കൽ സമുദായത്തിന് ഉപദ്രവങ്ങൾ മാത്രം വരുത്തിവെക്കുന്ന  പടു വിഡ്ഡിത്തങ്ങളാകുന്നു.

ഈ സമുദായത്തിൽ ചില പിഴച്ച കക്ഷികളുണ്ട്. ചെളിവെള്ളത്തിൽ മാത്രം വളരുന്ന ചിലർ…

മുസ്‌ലിംകൾക്ക് കുഴപ്പങ്ങളൊന്നും ഇല്ലെങ്കിൽ ഇവർക്ക് സമൂഹത്തിൽ യാതൊരു റോളുമില്ല . കുഴപ്പങ്ങൾ വന്നാൽ മാത്രം ഇവർ തലപൊക്കും. തങ്ങളുടെ പ്രസ്ഥാനങ്ങൾക്ക് മൈലേജുണ്ടാക്കാൻ കുഴപ്പങ്ങളെ ഇവർ സമർഥമായി ഉപയോഗിക്കുന്നു. വിവരമില്ലാത്ത പലരും ഇവർ സമുദായത്തിന്റെ രക്ഷകരാണെന്ന് കരുതുന്നു. യഥാർത്തത്തിൽ മുസ്‌ലിം വിരുദ്ധരുടെ കോടാലിക്കൈകളാണിവർ. സമുദായത്തിന് അനുകൂലമായ ചിന്തയും മുസ്‌ലിംകളോടുള്ള അനുകമ്പയും പൊതുസമൂഹത്തിൽ ഉയർന്നു വരുമ്പോഴേക്കും ഇവർ വല്ല കുഴപ്പങ്ങളും കുത്തിപ്പൊക്കും. പിന്നീട് കാര്യങ്ങളാകെ കലങ്ങി മറിയും. മുസ്‌ലിംകൾക്ക് അനുകൂലമായിരുന്ന ചർച്ചകൾ പ്രതികൂലമായ രൂപത്തിലേക്ക് നീങ്ങും. മുസ്‌ലിംകളോട് കണ്ണിൽ ചോരയില്ലാത്ത അക്രമങ്ങൾ കാണിച്ചതിന്റെ പേരിൽ സമൂഹത്തിന്റെ പൊതുവായ എതിർപ്പ് നേരിട്ട സംഘപരിവാരത്തിന് നടുനിവർത്താൻ അവസരമൊരുങ്ങും.

സമുദായമേ,

ഇതാണോ നമുക്ക് വേണ്ടത്!

അല്ല, ഇത്തരം വിവരക്കേടുകൾ കൊണ്ട് ഈ ലോകത്തോ പരലോകത്തോ നമുക്ക് യാതൊരു ഉപകാരവുമില്ല. നാം നാടോടുമ്പോൾ നടുവേ ഓടേണ്ടവരല്ല. സകല നാട്ടാർക്കും വഴികാണിക്കേണ്ടവരാണ്.  നമ്മുടെ കയ്യിൽ ആകാശഭൂമികളുടെ റബ്ബായ അല്ലാഹുവിന്റെ സംസാരമായ പരിശുദ്ധ ക്വുർആനുണ്ട്. അല്ലാഹുവിന്റെ പടപ്പുകളിൽ ഏറ്റവും ഉത്തമരായ മുഹമ്മദ് നബി ﷺ യുടെ ജീവിത മാതൃകയുണ്ട്. കിസ്റായുടെയും ക്വൈസറിന്റെയും സാമ്രാജ്യങ്ങളും , ഭൂമിയുടെ കിഴക്കും പടിഞ്ഞാറും അല്ലാഹു കീഴ്പ്പെടുത്തിക്കൊടുത്ത  മുൻഗാമികളുടെ ചരിത്രമുണ്ട്.

അവരുടെ വിശ്വാസത്തിലേക്കും പ്രവർത്തനങ്ങളിലേക്കും മടങ്ങുക , നമ്മളും നമ്മുടെ സ്ത്രീകളും നമ്മുടെ മക്കളുമെല്ലാം …

അല്ലാഹുവിന്റെ സഹായമുണ്ടാകും

“إِنْ يَنْصُرْكُمُ اللَّهُ فَلَا غَالِبَ لَكُمْ ۖ وَإِنْ يَخْذُلْكُمْ فَمَنْ ذَا الَّذِي يَنْصُرُكُمْ مِنْ بَعْدِهِ ۗ وَعَلَى اللَّهِ فَلْيتَوَكَّلِ الْمُؤْمِنُونَ”

[ آل عمران: 160]

“അല്ലാഹു നിങ്ങളെ സഹായിക്കുകയാണെങ്കിൽ നിങ്ങളെ തോൽപിക്കാനാരുമില്ല. അവൻ നിങ്ങളെ കൈവിട്ടാൽ പിന്നെ  അവനല്ലാതെ മറ്റാരുണ്ട് നിങ്ങളെ സഹായിക്കാൻ? (അതിനാൽ ) അല്ലാഹുവിൽ മാത്രമാണ് മു’ മിനുകൾ തവക്കുലാക്കേണ്ടത്”

അല്ലാഹുവാണ് നമ്മുടെ റബ്ബ്. സർവലോകരുടെയും സ്രഷ്ടാവായ, പ്രാർഥനകൾക്കുത്തരമേകുന്നവനായ അല്ലാഹുവിനെ മാത്രം ഇബാദത്ത് ചെയ്യുന്നവരാണ് നാം. കല്ലിനെയും മരത്തെയും ക്വബ്‌റിനെയും ആരാധിക്കുന്നവരല്ല നമ്മൾ. ആ അന്തസോടെ ജീവിക്കുക. അല്ലാഹുവിങ്കൽ യാതൊരു വിലയുമില്ലാത്ത ഏതെങ്കിലും രാഷ്ട്രീയക്കാരിൽ നിന്ന് രക്ഷകനെ പ്രതീക്ഷിക്കുന്നവരല്ല നമ്മൾ. അവരുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കേണ്ടവരുമല്ല. നമ്മുടെ പ്രതീക്ഷ റബ്ബിൽ മാത്രമാകുന്നു.

“يَا أَيُّهَا النَّبِيُّ حَسْبُكَ اللَّهُ وَمَنِ اتَّبَعَكَ مِنَ الْمُؤْمِنِينَ”

[ الأنفال 64]

“ഓ നബിയേ, താങ്കൾക്ക് അല്ലാഹു മതി, താങ്കളെ പിൻപറ്റിയ മു’മിനുകൾക്കും.”

റബ്ബിന്റെ വാക്കുകൾ എത്ര ആശ്വാസകരമാണ്!  എത്ര പ്രതീക്ഷ നൽകുന്നതാണ്!

അതിനാൽ അല്ലാഹുവിന്റെ സഹായമല്ലാതെ മറ്റൊന്നും നാം പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ സമുദായത്തോട് അനുകമ്പയുള്ളവരെപ്പോലും ശത്രുക്കളാക്കിത്തീർക്കുന്ന ബുദ്ധിഹീനമായ പ്രവർത്തനങ്ങൾ നാം ചെയ്യരുത്. അത്തരം ചെയ്തികളെ വാക്കുകൾ കൊണ്ടു പോലും പിന്തുണക്കരുത്.

അതെ, നാം അല്ലാഹുവിന്റെ ദീനിൽ വിശ്വസിക്കുന്നവരാണ്. അവന്റെ അനുഗ്രങ്ങളിൽ ഏറ്റവും വലുത് ഇസ്‌ലാം എന്ന ജീവിതമാർഗമാകുന്നു. ഈ സന്മാർഗം എത്ര ആഴത്തിൽ നാം പഠിക്കുന്നുവോ, എത്ര നന്നായി നാം മുറുകെപ്പിടിക്കുന്നുവോ, അതിനനുസരിച്ച് അല്ലാഹുവിന്റെ സഹായം നമുക്കുണ്ടാകും.

അല്ലാഹു ഈ ഉമ്മത്തിനെ അവന്റെ സഹായവും വിജയവും കൊണ്ട് സന്തോഷിപ്പിക്കുമാറാകട്ടെ.

നമ്മുടെ കരളിന്റെ കഷണമായ ആസിഫയുടെ കുടുംബത്തിന് അല്ലാഹു ആശ്വാസം നൽകുമാറാകട്ടെ. അല്ലാഹു അവളോടൊപ്പം അവരെയും നമ്മെയും അവന്റെ വിശാലമായ സ്വർഗത്തിൽ ഒരുമിച്ചു ചേർക്കട്ടെ

اللهم منزل الكتاب، مجري السحاب، هازم الأحزاب، سريع الحساب اهزم أعداءنا وزلزلهم، ومزق ملكهم، وشتت شملهم،

آمين

وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين

كتبه : نياف بن خالد

30  رجب 1439

                                                                                                www.voiceofsalaf.com