ഭൌതികവല്‍ക്കരിക്കപ്പെടുന്ന മതസ്ഥാപനങ്ങള്‍

matha sthapanangal

കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാന വളര്‍ച്ചയില്‍ ഗണ്യമായ പങ്കുവഹിച്ച സ്ഥാപനങ്ങളാണ് നമ്മുടെ അറബിക്കോളേജുകള്‍. അറബി ഭാഷയിലൂടെ ഖുര്‍ആനും ഹദീഥും മറ്റു ഇസ്ലാമിക വിജ്ഞാനങ്ങളും കരസ്ഥമാക്കി അറബിക്കോളേജുകളില്‍ നിന്ന് പുറത്ത് വന്നവരാണ് അന്ധ-വിശ്വാസ-അനാചരങ്ങള്‍ക്കെതിരിലുള്ള ഇസ്ലാഹീ മുന്നേറ്റത്തില്‍ ആദ്യ കാലത്ത് മുന്‍നിരയില്‍ നിന്നിരുന്നവര്‍. ഇന്നുള്ള ഇസ്ലാഹി നേതൃനിരയെ നോക്കിയാലും അധികപേരും അറബിക്കോളേജുകളിലൂടെ ഉയര്‍ന്നു വന്നവരാണെന്ന് കാണാം. അറബിക്കോളേജുകളെ മാറ്റി നിര്‍ത്തിയാല്‍ ഇസ്ലാഹി കേരളത്തിന്റെ ചരിത്രം തന്നെ അപൂര്‍ണമായിരിക്കുമെന്ന് പറയാറുള്ളത് മേല്‍ എഴുതിയ കാരണങ്ങള്‍ കൊണ്ടാണ്.

Author : KK Zakariya Swalahi

 

 

Download