നബി ദിനം ആഘോഷിക്കുന്നതിനു മുമ്പ് ഇതൊന്നു കേള്‍ക്കുക ..

asaa

വിവിധ  ദാഇമാര്‍  കഴിഞ്ഞ ദിവസങ്ങളില്‍  നടത്തിയ ഖുതുബകള്‍, പൊതു പ്രഭാഷണങ്ങള്‍ , ദര്സ്സുകള്‍ ,ലേഖനം

1   റബീഉല്‍ അവ്വല്‍ ആഘോഷങ്ങളുടെ മാസമോ ???
KK ZAKARIYYA SWALAHI_ VAZHI VILAKK DARS 1440 RA AWAL


2   പുണ്യ നബി _റബീഉല്‍ അവ്വലില്‍ വിശ്വാസിയുടെ നിലപാട്
RASHEED CHALAVARA_KASRGODE TOWN PUBLIC SPEECH_ 1440 RA AWAL


3 പ്രയാസങ്ങളുടെ മേല്‍ പ്രയാസം _നബിയുടെ വഫാത്ത്
NIYAF BIN KHALID _ KANNUR CITY JUMUA KHUTUBA_1440 RA AWAL


4 നബിദിനം പുണ്യമാണെന്ന് പറഞ്ഞു വാദിക്കുന്നവരോട്
SALMAN SWALAHI_QATAR PROGRAME


5  പ്രമാണങ്ങളില്‍ ഇല്ലാത്ത മൌലിദ് ആഘോഷം
DR KK ZAKARIYYA SWALAHI_JUMUA KUTUBA_SHARARA MASJID 1440 RA AWAL


6 : ഹുബ്ബു റസൂല്‍
SAEED BIN ABDUSSALAM_KHTUBA KRISHNAPURAM MANGLORE


07: കാണേണ്ടേ  നമ്മുടെ നബിയെ  ?
ABDUL MUHSIN AIDEED_ JUMUA KHUTUBA 1440 RA _AWAL


08: പൂര്‍ത്തിയായ മതവും നബിദിനവും 
NIYAF BIN KHALID _JUMUA KUTUBA_1440 RABEUL AWAL 8_CITY


9:  പ്രമാണങ്ങളില്‍ ഇല്ലാത്ത മൌലിദ് ആഘോഷം PART 2
DR KK ZAKARIYYA SWALAHI_JUMUA KUTUBA_SHARARA MASJID 1440  8 RA _AWAL

 

എനിക്ക് നബി-ﷺ-യുടെ ജന്മദിനം ആഘോഷിക്കാമോ?

മദീനയിലെ റസൂലുല്ലയുടെ -ﷺ- മസ്ജിദില്‍ -മസ്ജിദുന്നബവിയില്‍- ദര്‍സുകള്‍ എടുക്കുന്ന ശൈഖ് സ്വാലിഹ് അസ്സിന്തി -حَفِظَهُ اللَّهُ- എഴുതിയ മനോഹര ലേഖനം. ബഹുമാന്യ സഹോദരന്‍ നിയാഫ് ബ്നു ഖാലിദിന്റെ -حَفِظَهُ اللَّهُ- വിവര്‍ത്തനം.

الحَمْدُ لِلَّهِ الذِّي خَلَقَ الإِنْسَانَ وَعَلَّمَهُ مَا لَمْ يَعْلَمْ، وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِ اللَّهِ سَيِّدِ وَلَدِ آدَمَ، وَعَلَى آلِهِ وَصَحْبِهِ خِيَارِ الأُمَمِ، أَمَّا بَعْدُ:

നബിദിനം ആഘോഷിക്കാൻ ഞാൻ മുൻപന്തിയിലുണ്ടാകുമായിരുന്നു; റബീഉൽ അവ്വൽ 12 ന് മറ്റുള്ള ദിവസങ്ങളെക്കാൾ വല്ല പ്രത്യേകതയുമുണ്ടെന്ന് തെളിയിക്കുന്ന നബി ﷺ യുടെ ഒരൊറ്റ ഹദീഥെങ്കിലും കിട്ടിയിരുന്നെങ്കിൽ.

നബിദിനം ആഘോഷിക്കാൻ ഞാൻ മുൻപന്തിയിലുണ്ടാകുമായിരുന്നു; നബി ﷺ അത് ചെയ്യാൻ പറയുകയോ അതിന് പ്രേരിപ്പിക്കുകയോ ഒരു സൂചനയെങ്കിലും നൽകുകയോ ചെയ്തിരുന്നുവെന്നതിന് ഒരൊറ്റ തെളിവെങ്കിലും എനിക്ക് ലഭിച്ചിരുന്നുവെങ്കിൽ.

നബിദിനം ആഘോഷിക്കാൻ ഞാൻ മുൻപന്തിയിലുണ്ടാകുമായിരുന്നു; റസൂൽ പൂർണമായും ഈ ദീൻ എത്തിച്ചു തന്നിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ലായിരുന്നുവെങ്കിൽ. ചില നന്മകളൊക്കെ റസൂൽ നമ്മെ പഠിപ്പിക്കാതെ വിട്ടുകളഞ്ഞിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നതെങ്കിൽ.

നബിദിനം ആഘോഷിക്കാൻ ഞാൻ മുൻപന്തിയിലുണ്ടാകുമായിരുന്നു; അബൂബക്ർ -رَضِيَ اللَّهُ عَنْهُ- മൗലിദിന് ഭക്ഷണ വിതരണം നടത്തിയതായി ഒരു തെളിവ് എനിക്ക് കിട്ടിയിരുന്നുവെങ്കിൽ. അല്ലെങ്കിൽ ഉമർ -رَضِيَ اللَّهُ عَنْهُ- ആ ദിവസം അവധിയും ആഘോഷവുമൊക്കെ ആക്കിയിരുന്നുവെന്ന്;അതല്ലെങ്കിൽ ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- ആ ദിവസം സദഖ ചെയ്യാനോ മറ്റു വല്ല സൽകർമവും ചെയ്യാനോ പറഞ്ഞിരുന്നുവെന്ന്; അതുമല്ലെങ്കിൽ അലി -رَضِيَ اللَّهُ عَنْهُ- അന്നേ ദിവസം പ്രവാചക ചരിത്രം പഠിപ്പിക്കുന്ന സദസുകൾ വല്ലതും സംഘടിപ്പിച്ചിരുന്നുവെന്ന്.

നബിദിനം ആഘോഷിക്കാൻ ഞാൻ മുൻപന്തിയിലുണ്ടാകുമായിരുന്നു; ബിലാൽ, ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمْ- തുടങ്ങിയവർ, അല്ലെങ്കിൽ ഏതെങ്കിലുമൊരു സ്വഹാബി മൗലിദിന്റെ ദിവസം പ്രത്യേകമായി എന്തെങ്കിലുമൊരു ചടങ്ങ് ചെയ്തിരുന്നതായി എനിക്ക് അറിവു കിട്ടിയിരുന്നുവെങ്കിൽ;

നബിദിനം ആഘോഷിക്കാൻ ഞാൻ മുൻപന്തിയിലുണ്ടാകുമായിരുന്നു; നബി-ﷺ-യുടെ ഉന്നതമായ സ്ഥാനം എന്നെക്കാൾ മനസിലാക്കിയവരും, ഏറ്റവും നന്നായി നബി-ﷺ-യെ സ്നേഹിച്ചവരും ബഹുമാനിച്ചവരും സഹാബികളാണെന്ന് ഞാൻ വിശ്വസിക്കുന്നില്ലായിരുന്നെങ്കിൽ;

നബിദിനം ആഘോഷിക്കാൻ ഞാൻ മുൻപന്തിയിലുണ്ടാകുമായിരുന്നു; നബികുടുംബത്തിൽ പെട്ടവരോ അല്ലാത്തവരോ ആയ ഏതെങ്കിലും ഒരു താബിഈ, മൗലിദ് ദിനത്തിൽ റസൂലി-ﷺ-ന്റെ മദ്ഹ് പാരായണം ചെയ്യാൻ പറയുന്ന ഒരൊറ്റ തെളിവെങ്കിലും ലഭിച്ചിരുന്നെങ്കിൽ;

നബിദിനം ആഘോഷിക്കാൻ ഞാൻ മുൻപന്തിയിലുണ്ടാകുമായിരുന്നു; നാല് ഇമാമുമാരിൽ ആരെങ്കിലും നബിദിനത്തെകുറിച്ച് ഒരു വാക്കെങ്കിലും പറഞ്ഞതായി വല്ല രേഖയുമുണ്ടായിരുന്നെങ്കിൽ; അല്ലെങ്കിൽ അവരിൽ ആരെങ്കിലും മൗലിദിന്റെ രാത്രിയിൽ പാടുകയും ആടുകയും ചെയ്തിരുന്നുവെന്ന്.

നബിദിനം ആഘോഷിക്കാൻ ഞാൻ മുൻപന്തിയിലുണ്ടാകുമായിരുന്നു; ഈ ഇമാമുമാരും അവർക്കു മുമ്പെ കഴിഞ്ഞു പോയവരുമൊക്കെ നബിﷺ യെ ആദരിക്കാത്ത, അവിടുത്തെ സ്ഥാനം മനസിലാക്കാത്ത മുരടന്മാരാണെന്നാണ് ഞാൻ വിശ്വസിക്കുന്നതെങ്കിൽ.

നബിദിനം ആഘോഷിക്കാൻ ഞാൻ മുൻപന്തിയിലുണ്ടാകുമായിരുന്നു; മുസ്‌ലിം ഉമ്മത്തിലെ ആദ്യത്തെ മൂന്നു തലമുറ നബി ﷺ യോടുള്ള സ്നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാത്തവരായിരുന്നു എന്നാണ് എന്റെ വിശ്വാസമെങ്കിൽ -കാരണം അവരാരും നബിദിനം ആഘോഷിച്ചിട്ടില്ലായിരുന്നു-.

അവസാനമായി…

നബിദിനം ആഘോഷിക്കാൻ ഞാൻ മുൻപന്തിയിലുണ്ടാകുമായിരുന്നു; നല്ലവരായ മുൻഗാമികളെ (സലഫുസാലിഹുകളെ) പിൻപറ്റുന്നതിനെക്കാൾ നല്ലത് പിൽകാലക്കാരുടെ പുത്തൻവാദങ്ങളാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നതെങ്കിൽ.