1-20 സ്വഹീഹായ പ്രവാചക ചരിത്രം : വഴി വിളക്ക് ദുറൂസ് _ABDUL RAUF NADWI

صَوْتُ الحَقِّ ..صَدَى العِلْمِ*
*നേരിന്റെ ശബ്ദം – അറിവിന്റെ പ്രതിധ്വനി*

*VAZHI VILAKK* *വഴിവിളക്ക്*
صحيح السيرة النبوية
പ്രവാചക ചരിത്രം -1
അബ്ദുർ റഊഫ് നദ് വി
Abdurauf Nadwi

PRAVAACHAKA CHARITHRAM-1

PART 01  ( നോട്ട് താഴെ)

PART 02

PART 03

PART 04  ( നോട്ട് താഴെ)

PART 05  ( നോട്ട് താഴെ)

PART 06  ( നോട്ട് താഴെ)

PART 07  ( നോട്ട് താഴെ)

PART 08 ( നോട്ട് താഴെ)

PART 09


PART 10 ( നോട്ട് താഴെ)
ഖദീജാ ബീവിയുമായുള്ള വിവാഹം
KHADEEJAA BEEVIYUMAAYULLA VIVAAHAM


PART 11 ( നോട്ട് താഴെ)
നുബൂവ്വത്തിനു മുമ്പ് നബി ﷺ ക്ക് അല്ലാഹു നൽകിയ സംരക്ഷണം
NUBUVVATHINU MUMP NABIKK ALLAAHU NALKIYA PROTECTION

PART 12 ( നോട്ട് താഴെ)

നുബൂവ്വത്തിനു മുമ്പ് നബി ﷺ ക്ക് അല്ലാഹു നൽകിയ സംരക്ഷണം 02
NUBUVVATHINU MUMP NABIKK ALLAAHU NALKIYA PROTECTION  02


PART 13  ( നോട്ട് താഴെ)
കഅബയുടെ പുനർനിർമ്മാണം إعادة بناء الكعبة
KA’ABAYUDE PUNAR NIRMMAANAM

 


PART 14   ( നോട്ട് താഴെ)
നുബൂവ്വത്തിന്റെ ആദ്യ പടികൾ
NUBUVVATHINTE AADYA PADIKAL

 


 

PART 15   ( നോട്ട് താഴെ)
വഹ് യി ന്റെ ആരംഭം
VAHYINTE AARAMBHAM

PART 16     ( നോട്ട് താഴെ) 
വഹ് യിന്റെ ഇടവേള   VAHYINTE IDAVELA

PART 17    ( നോട്ട് താഴെ) 
ബി ﷺ ആത്മഹത്യക്ക് ശ്രമിച്ചുവോ
NABI  ﷺ AATHYMAHATYAKKU SHRAMICHUVO


PART 18    ( നോട്ട് താഴെ) 
വഹിയിന്റെ ഇനങ്ങള്‍   VAHYINTE INANGAL

 
PART 19    ( നോട്ട് താഴെ)
RAHASYA PRABODHANAM
الدعوة السرية
രഹസ്യ പ്രബോധനം

PART 20   ( നോട്ട് താഴെ)
المسلمون الاوائل*
*ആദ്യകാല മുസ് ലിമുകൾ*
AADYA KAALA MUSLIMKAL

 

 


PART 01

حيح السيرة النبوية*
*പ്രവാചക ചരിത്രം -1*
ലഘു വിവരണം

➖➖➖➖➖➖➖
*പ്രവാചക ചരിത്രം പഠിക്കേണ്ടതിന്റെ ആവശ്യകത / പ്രയോജനങ്ങൾ:*
…………………………

1->
പ്രവാചകന്റെ ജീവിതത്തിൽ ഉത്തമമായ മാതൃക നമുക്കുണ്ട് എന്ന് ഖുർആൻ പഠിപ്പിക്കുന്നു
( * 1 )

2- >
പ്രവാചക ചരിത്ര പഠനം നമ്മുടെ ഹൃദയത്തിന് സ്ഥൈര്യം നൽകുന്ന ഒന്നാണെന്ന് الله ഉണർത്തുന്നു.
(* 2)

3->
19 പ്രവാചകൻമാരുടെ ചരിത്രം പറഞ്ഞതിന് ശേഷം അവരെ ‘
മാതൃകയാക്കാൻ *الله* പ്രവാചകനെ ഉണർത്തുന്നു.( * 3 )

4->
നബി യിൽ നിന്ന് മാതൃക പൂർണമായി പിൻപറ്റണമെങ്കിൽ ചരിത്രം പഠിച്ചേ മതിയാവൂ.

5 ->
നമ്മുടെ *عمل* കൾ തുലനം ചെയ്യേണ്ടത് പ്രവാചകന്റെ പ്രവർത്തനങ്ങളോടാണ്. അതിന് പ്രവാചക ചരിത്ര പഠനം അത്യാവശ്യമാണ്

6->
ഖുർആൻ ശരിയായി മനസിലാക്കണമെങ്കിൽ ചരിത്ര പഠനം ആവശ്യമാണ്.കാരണം റസൂലിന്റെ സ്വഭാവം, ജീവിതം പൂർണമായും *قرءآن*ആണ്. അത് പോലെ തന്നെ ആയത്തുകളുടെഅവതരണ പശ്ചാത്തലം മനസിലാക്കുന്നതിനും ചരിത്ര പoനം കൂടിയേ തീരൂ

7->
നബി (സ) യെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് സ്നേഹിക്കണമെങ്കിൽ ചരിത്ര പഠനം ആവശ്യമാണ്.

8->
വിശ്വാസം ശക്തിപ്പെടുത്താൻ ചരിത്ര പഠനം സഹായിക്കും ( * 4)

9 ->
ഇസ്ലാമിനെ പൂർണമായി മനസിലാക്കാൻ,ഇസ് ലാമിക നിയമനിർമാണത്തിന്റെ ഘട്ടങ്ങൾ മനസിലാക്കാൻ .

10 ->
പ്രവാചകത്വത്തിന്റെ ദൃഷ്ടാന്തങ്ങളിൽ ഒന്ന് നബിയുടെ ചരിത്രം തന്നെയാണ്.

11->
സൗഭാഗ്യ ജീവിതം തേടുന്നവർക്ക് ഒരു ഉത്തമ വഴികാട്ടിയാണ് പ്രവാചക ജീവിതം.

12->
പ്രവാചകനെതിരായ കുപ്രചരണങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി പറയാൻ കൃത്യമായ ശരിയായ ചരിത്ര വായന ആവശ്യമാണ്.
……………………..
ഈ ക്ലാസിൽ പ്രതിപാദിപ്പിക്കപ്പെട്ട ഒരു സംഭവം:

യമാമക്കാരനായ സുമാ മ ഇസ് ലാം സ്വീകരിച്ചതിന് ശേഷം നബിയോട് വന്ന് പറഞ്ഞു
*والله يا محمد ما كان على وجه الأرض وجه أبغض إليّ من وجهك وقد أصبح وجهك أحبّ الوجوه إليّ*
എനിക്ക് ഭൂമിയിൽ ഏറ്റവും വെറുപ്പുള്ള മുഖം അങ്ങയുടെ ത് ആയിരുന്നു. ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടമുള്ള മുഖം നിങ്ങളുടെ തായിത്തീർന്നു.

……………………………….
റഫറൻസ്
………………………………..

*1 . سورة الأحزاب 21
*2 . سورة الهود 120
*3 . سورة الانعام 90
*4 ٠سورة المؤمنون 69
➖➖➖➖


PART 02

റബ്ബിന്റെ യുക്തിപരമായ തെരെഞ്ഞെടുപ്പും തീരുമാനമാനവും ആണ് ആരെ എപ്പോൾ *رسول* ആയി തിരഞ്ഞെടുക്കണമെന്നതും ആരിലേക്ക് എപ്പോൾ നിയോഗിക്കണമെന്നതും( *1)

നബിﷺയുടെ വംശ പരമ്പര:
ഇസ്മാഈൽ നബിയുടെ സന്താന പരമ്പരയായ
*كنانة > قريش> بنو هاشم > محمد ﷺ* (2*)

നബി ﷺയുടെ പിതാമഹൻമാർ :

*محُمَّدٌ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، ابْنُ عَبْدِ اللهِ بْنِ عَبْدِ المُطَّلِبِ بْنِ هَاشِمِ بْنِ عَبْدِ مَنَافِ بْنِ قُصَيِّ بْنِ كِلَابِ بْنِ مُرَّةَ بِْن ـ كَعْبِ بْنِ لُؤَيِّ بْنِ غَالِبِ بْنِ فِهْرِ بْنِ مَالِكِ بْنِ النَّضْرِ بْنِ كِنَانَةَ بْنِ خُزَيْمَةَ بْنِ مُدْرِكَةَ بْنِ إِلْيَاسَ بْنِ مُضَرَ بْنِ نِزَارَ بْنِ مَعَدَّ بْنِ عَدْنَانَ (* *3 )

നബി ﷺയുടെ മാതാവിന്റെ പരമ്പരയും عبد مناف ൽ ചെന്നെത്തുന്നു.
*آمنة> وهب> عبد مناف*
……………………………………………
ചില സംഭവങ്ങൾ:
…………………………………………….

>> ഹിർഖൽ ചക്രവർത്തിയുടെ അടുത്തേക്ക് അന്ന് അമുസ്ലിമായിരുന്ന *ابو سفيان* ചെന്നപ്പോൾ هرقل ചോദിച്ചു. നബി ﷺ യുടെ വംശപരമ്പര എങ്ങനെയാണ്?
അബൂ സുഫ്യാൻ പറഞ്ഞു:
*هو فينا ذو نسب* = അദ്ദേഹം ഉന്നതമായ വംശപരമ്പര ഉള്ള ആളാണ് .
അപ്പോൾ *هرقل* പറഞ്ഞു: പ്രവാചകരെല്ലാം അങ്ങിനെ തന്നെയാണ്.

>> സംസം മൂടപ്പെട്ടത് 3 തവണ നബിﷺയുടെ പിതാമഹൻ عبد المطلب സ്വപ്നം കണ്ടു. നാലാം തവണ
എവിടെയാണെന് സ്ഥലം കാണപ്പെട്ടു. പിന്നെ വീണ്ടും കുഴിക്കുകയും അതിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കങ്ങൾ ഉണ്ടാവുകയും ചെയ്തു.

ഖുറൈശികൾ ഒരു തവണ വെള്ളത്തിന് നല്ലവണ്ണം ബുദ്ധിമുട്ടുകയും എന്നാൽ *عبد المطلب*ന്റെ ഒട്ടകത്തിന്റെ കുളമ്പ് ഭാഗത്ത് നിന്ന് വെള്ളം വരുകയും ചെയ്തത് കണ്ടപ്പോൾ സംസമിന്റെ ഉടമസ്ഥാവകാശം എല്ലാവരും അദ്ദേഹത്തിന് തന്നെ വകവെച്ച് കൊടുക്കുകയും ചെയ്തു .( * 4)

………………………….
അനുബന്ധം
……………………………
( *1): سورة الأنعام 124 سورة الحج 78

(*2 ): حَدَّثَنَا الْأَوْزَاعِيُّ ، عَنْأَبِي عَمَّارٍ شَدَّادٍ ، أَنَّهُ سَمِعَ وَاثِلَةَ بْنَ الْأَسْقَعِ ، يَقُولُ : سَمِعْتُ رَسُولَ ‘اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، يَقُولُ : ” إِنَّاللَّهَ اصْطَفَى كِنَانَةَ مِنْ وَلَدِ إِسْمَاعِيلَ ، وَاصْطَفَى قُرَيْشًا مِنْ كِنَانَةَ ، وَاصْطَفَى مِنْ قُرَيْشٍ بَنِي هَاشِمٍ ، وَاصْطَفَانِي مِنْ بَنِي هَاشِمٍ

أخرجه مسلمٌ ( 2276 / 1) ، والبخاري في ( التاريخ الكبير ) ( 1/ 1/ 4) ، والترمذي ( 3605 ، 3606
(*3) ഈ വംശപരമ്പരയിൽ ചരിത്രകാരൻമാർ ഏകോപിച്ചിട്ടുണ്ട. പക്ഷേ സ്വഹീഹായ ഹദീസല്ല.

(*4): അലി (റ) വരെ എത്തുന്ന റിപ്പോർട്ട് സ്വഹീഹാണ്. എന്നാൽ കുഴിച്ച കിണറിൽ നിന്ന് ഒരു പാട് വസ്തുക്കൾ കണ്ടെടുത്തു എന്ന് പറയുന്നത് ദുർബലമാണ്.


PART 04

*നബി (ﷺ)യുടെ ജനനം:
>> തിങ്കളാഴ്ച ആണ് എന്ന് ഹദീസിൽ സ്ഥിരപ്പെട്ടിരിക്കുന്നു.

*روى مسلم (1162) عَنْ أَبِي قَتَادَةَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سُئِلَ عَنْ صَوْمِ الِاثْنَيْنِ فَقَالَ : ( فِيهِ وُلِدْتُ وَفِيهِ أُنْزِلَ عَلَيَّ )*
*നബി(ﷺ )യോട് തിങ്കളാഴ്ച്ച നോമ്പിനെ കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ നബിﷺ പറഞ്ഞു :അന്നാണ് ഞാൻ ജനിച്ചത്: അന്നാണ് എന്റെ മേൽ (وحي ) ഇറക്കപ്പെട്ടതും.*

>> *ആനക്കലഹ വർഷത്തിൽ( عَامُ الۡفِيل)* ആയിരുന്നു എന്നാണ് ഭൂരിപക്ഷാഭിപ്രായം .

>> റ: അവ്വൽ 3,9, 11, 12,17, 22 എന്നിങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങൾ ദിവസത്തെ കുറിച്ച് ഉണ്ട്. ഗോള ശാസ്ത്ര കണക്ക് പ്രകാരവും പണ്ഡിതാഭിപ്രായവും ചേർത്ത് വെക്കുമ്പോൾ *റ: അവ്വൽ 9* ആണ് കൂടുതൽ ശരിയായിട്ടുള്ളത്

*ആനക്കലഹ സംഭവം*
– – – – – – – – – – – – – – – – – – – –
അബ്രഹത്തിന്റെ സൈന്യം കഅബ ആക്രമിക്കാൻ വന്നപ്പോൾ *ابابيل* പക്ഷികളെ അയച്ച് الله അവരെ തുരത്തിയ സൂറത്തുൽ ഫീലിൽ പറയുന്ന സംഭവമാണ് ആനക്കലഹ സംഭവം .മുസ്ദലിഫക്കും മിനക്കും ഇടയിലുള്ള *وَادِي مُحَسِّر* *( ശക്തി ക്ഷയപ്പിക്കപ്പെട്ട താഴ്‌വര)*എന്ന പ്രദേശത്താണ് ആന സൈന്യത്തെ الله നശിപ്പിച്ചത്.നബിﷺ ഈ സ്ഥലത്ത് എത്തിയപ്പോൾ വളരെ ധൃതിപ്പെട്ട് നടന്നിരുന്നു. *الله വിന്റെ ശിക്ഷ ഇറങ്ങിയ ഭാഗത്ത് എത്തുമ്പോൾ ഇത്തരത്തിൽ വേഗത്തിൽ നടക്കുന്നത് നബിﷺയുടെ സുന്നത്തിൽ പെട്ടതാണ്.


PART 05

നബി ﷺയുടെ ജനനവും, ഉമ്മ നബി ﷺ യെ  ഗർഭം ചുമന്നതും ആയി ബന്ധപ്പെട്ട്  പ്രചരിക്കുന്ന കഥകളുടെ സത്യാവസ്ഥ:

പ്രചാരത്തിലുള്ള കഥകളിൽ താഴെ പറയുന്നവ തെളിവിന് കൊള്ളാത്തതും സ്വീകാര്യതക്ക് നിരക്കാത്തതും ആണ്.*
………..❌⬇️⬇️❌………

❌ഗർഭ സമയത്ത് നബി ﷺയുടെ ഉമ്മക്ക് ഗർഭ ഭാരം കുറവുള്ള അവസ്ഥയായിരുന്നു .

❌ഗർഭാവസ്ഥയിൽ സാധാരണ ഉണ്ടാകാറുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ല.

❌ഒരിക്കൽ നബി ﷺയുടെ ഉമ്മ ഉറങ്ങി എഴുന്നേറ്റപ്പോൾ നബി ﷺ ക്ക് വേണ്ടി പ്രാർത്ഥിക്കാനായി ഒരു ഇരുമ്പു പാത്രത്തിൽ ഒരു കവിത എഴുതപ്പെട്ടതായ നിലയിൽ കാണപ്പെട്ടു എന്ന സംഭവം.

❌താൻ പ്രസവിക്കാൻ പോകുന്ന കുട്ടിയുടെ പദവിയെ പറ്റിയും മുഹമ്മദ് എന്ന് പേരിടുന്നതിനെ പറ്റിയും സ്വപ്നം കണ്ടിരുന്നു.

❌കൈ നിലത്ത് കുത്തി ആകാശത്തേക്ക് നോക്കിയ നിലയിൽ ആയിരുന്നു നബി ﷺ യെ പ്രസവിക്കപ്പെട്ടത്.

❌ നമ്മുടെ നാട്ടിൽ ഉറി തൂക്കി ഇടുന്ന പോലെ ഉണ്ടായിരുന്ന ഒരു ചട്ടി നബി ﷺപിറന്നു വീഴുന്ന സ്ഥലത്തിന് മുകളിലായി ഉണ്ടായിരുന്നതായും നബി ﷺയെ പ്രസവിക്കപ്പെട്ടപ്പോൾ അത് പൊട്ടിപ്പോയി എന്നുമുള്ള കഥ.

❌നബി ﷺയുടെ ഉമ്മ കെട്ടിയതായിരുന്ന ഇരുമ്പിന്റെ ഉറുക്കുകളും മറ്റും പൊട്ടിപ്പോയി.

❌ചേലാകർമ്മം ചെയ്യപ്പെട്ട നിലയിലും ,പൊക്കിൾ കൊടി മുറിക്കപ്പെട്ട നിലയിലുമാണ് പ്രസവിക്കപ്പെട്ടത് എന്ന കഥ.( ഇമാം ദഹബിയും ഇബ്നു കസീറും നിഷേധിക്കുന്നുണ്ട്. )

❌ഏത് രാത്രിയിലാണ് നബിﷺ ജനിക്കുന്നത് എന്ന് ചില പുരോഹിതൻമാരക്ക് അറിവുണ്ടായിരുന്നു.

❌❌❌വിഗ്രഹങ്ങൾ തല കീഴായി വീണു,
പേർഷ്യൻ രാജാക്കൻമാരുടെ കൊട്ടാരങ്ങൾ വിറ കൊണ്ടു, അഗ്നിയാരാധകരുടെ അഗ്നി കെട്ടു പോയി,സാവാ തടാകം വറ്റി വരണ്ടു, ആ തടാകത്തിന് ചുറ്റുമുള്ള ക്രിസ്ത്രീയ ദേവാലയങ്ങൾ തകർന്നു വീണു,അറേബ്യൻ ഒട്ടകങ്ങൾ ടൈഗ്രീസ് നദി മുറിച്ച് കടക്കുന്നതായി ജൂതൻമാർ സ്വപ്നം കണ്ടു എന്നിങ്ങനെയൊക്കെ ഉള്ള കഥകൾ.
*…………………….*
*പ്രചാരമുള്ള കഥകളിൽ ശരിയെന്ന് വിശ്വസിക്കാൻ തക്ക തെളിവുകൾ ഉള്ള ചില സംഭവങ്ങൾ താഴെ പറയും പ്രകാരമാണ്.*
……….⬇️✅✅⬇️…….

✅ഏഴാം ദിവസം നബിﷺ യുടെ പിതാമഹൻ *عبد المطلب* ചേലാകർമ്മം നടത്തിയെന്നും സദ്യ നടത്തിയെന്നും ഉള്ള റിപ്പോർട്ടാണ് സ്വീകരിക്കാൻ പറ്റുന്ന നിലക്ക് ഉള്ളത്.

✅ഒരു പ്രകാശം തന്നിൽ നിന്ന് പുറപ്പെട്ട് സിറിയയിലെ കൊട്ടാരങ്ങളിൽ ആ പ്രകാശമെത്തിയതായി നബി ﷺയുടെ ഉമ്മക്ക് അനുഭവപ്പെട്ടു എന്ന് പറയുന്ന റിപ്പോർട്ട് ഹസനാണ്, ആയതിനാൽ സ്വീകരിക്കാൻ കൊള്ളുന്നത് ആണ് എന്ന് അൽബാനിയും *شعيب الغرناعوط* ഉം പറഞ്ഞിട്ടുണ്ട്. ആ ഹദീസ് ഇപ്രകാരമാണ്.

… *قال: أَنَا دَعْوَةُ أَبِي إِبْرَاهِيمَ ، وَبُشْرَى عِيسَى ، وَرَأَتْ أُمِّي حِينَ حَمَلَتْ بِي أَنَّهُ خَرَجَ مِنْهَا نُورٌ أَضَاءَ لَهَا قُصُورَ بُصْرَى مِنْ أَرْض الشَّامِ…*

നബിﷺ പറഞ്ഞു:ഞാൻ എന്റെ ഉപ്പ ഇബ്രാഹീം( عليه السلام)ന്റെ പ്രാർത്ഥനയാണ്.ഈസാ നബി( عليه السلام )എന്നെ പറ്റി സന്തോഷ വാർത്ത അറിയിച്ചിട്ടുണ്ട്. എന്റെ ഉമ്മ ഒരു പ്രകാശം തന്നിൽ നിന്ന് പുറപ്പെട്ട് തായി കാണുകയും ആ പ്രകാശം സിറിയയിലെ കൊട്ടാരങ്ങളിൽ എത്തുകയും ചെയ്തു…..
➖➖➖➖➖➖➖


PART 06

മൂന്ന് സ്ത്രീകൾ നബിﷺ യെ മുലയൂട്ടിയിട്ടുണ്ട് എന്നാണ് ഹദീസുകളിൽനിന്നും ചരിത്രങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധികകുന്നത്

1.നബി ﷺയുടെ ഉമ്മ ആമിന.
2.അബൂലഹബിന്റെ അടിമയായ സുവൈബത്ത്. സുവൈബത്ത് നബി ﷺ യെ കൂടാതെ ഹംസ(رضي الله عنه) യെയും അബൂസലമ യെയും
മുലയൂട്ടിയിട്ടുണ്ട്.

3.ബനൂസഅ്ദ ഗോത്രത്തിലെ ഹലീമ

നബി ﷺയെ മുലയൂട്ടിയത് മുതൽ ഹലീമയുടെ വീട്ടിൽ അഭിവൃദ്ധികൾ ഉണ്ടായി എന്നത് സ്വീകരിക്കാൻ തക്കവണ്ണം തെളിവുകൾ കൊണ്ട് ബലപ്പെട്ടതല്ല എന്ന ഇമാം ദഹബി, അൽബാനി പോലോത്ത പണ്ഡിതൻമാർ വ്യക്തമാക്കിയിരിക്കുന്നു.


PART 07:
നെഞ്ച്  പിളർന്ന സംഭവം

3 സംഭവങ്ങൾ നബി ﷺ യുടെ നെഞ്ച് പിളർന്നതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് .അവയിൽ 2 എണ്ണം ശരിയായ റിപ്പോർട്ടാണ്.
……………….

✅നബി ﷺക്ക് നാലോ അഞ്ചോ വയസ്സുള്ളപ്പോൾ بنو سعد ഗോത്രത്തിന്റെ താഴ് വരയിൽ കളിച്ച് കൊണ്ടിരുന്നപ്പോൾ ജിബ്രിൽ വന്ന് നബിയുടെ നെഞ്ച് പിളർത്തിയ സംഭവം സ്വഹീഹാണ്.

عَنْ أَنَسِ بْنِ مَالِكٍ رضي الله عنه : ( أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَتَاهُ جِبْرِيلُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ يَلْعَبُ مَعَ الْغِلْمَانِ ، فَأَخَذَهُ فَصَرَعَهُ ، فَشَقَّ عَنْ قَلْبِهِ ، فَاسْتَخْرَجَ الْقَلْبَ ، فَاسْتَخْرَجَ مِنْهُ عَلَقَةً ، فَقَالَ : هَذَا حَظُّ الشَّيْطَانِ مِنْكَ . ثُمَّ غَسَلَهُ فِي طَسْتٍ مِنْ ذَهَبٍ بِمَاءِ زَمْزَمَ ، ثُمَّ لَأَمَهُ ، ثُمَّ أَعَادَهُ فِي مَكَانِهِ ، وَجَاءَ الْغِلْمَانُ يَسْعَوْنَ إِلَى أُمِّهِ يَعْنِي ظِئْرَهُ فَقَالُوا إِنَّ مُحَمَّدًا قَدْ قُتِلَ فَاسْتَقْبَلُوهُ وَهُوَ مُنْتَقِعُ اللَّوْنِ قَالَ أَنَسٌ وَقَدْ كُنْتُ أَرْئِي أَثَرَ ذَلِكَ الْمِخْيَطِ فِي صَدْرِهِ ) رواه مسلم (162)

നെഞ്ച് കീറി جبريل നബി ﷺ യുടെ ഹൃദയം പുറത്തെടുത്തു .അതിൽ നിന്ന് ഒരു മാംസക്കഷ്ണം പുറത്തെടുത്ത് കളഞ്ഞ് കൊണ്ട് جبريل പറഞ്ഞു:

*هَذَا حَظُّ الشَّيْطَانِ مِنْك*

*ഇത് നിന്നിൽ നിന്നുള്ള شيطان ന്റെ ഭാഗമാണ്.*
ശേഷം സംസം വെള്ളം നിറച്ച സ്വർണ തളികയിൽ നബി ﷺയുടെ ഹൃദയം കഴുകിയ ശേഷം പഴയ സ്ഥാനത്ത് വെക്കുകയും ചെയ്തു.

എല്ലാ മനുഷ്യരിലും ഉള്ള شيطان ൽ നിന്നുള്ള قرين ( കൂട്ടുകാരൻ ) ന്റെ സ്വാധീനത്തെ നബി ( ﷺ) യിൽ നിന്ന് നീക്കം ചെയ്ത الله വിന്റെ നടപടി ക്രമമായിരുന്നു ഇത് എന്ന് പണ്ഡിതൻമാർ ഏകോപിച്ചിട്ടുണ്ട്. ആയതിനാൽ നുബുവ്വത്തിന് മുമ്പ് പോലും ജാഹിലിയത്തിന്റെ ഒരു പ്രവർത്തനവും നബിﷺയിൽ നിന്ന് ഉണ്ടായിട്ടില്ല.

✅നെഞ്ച് പിളർത്തിയ സമാനമായ ഒരു സംഭവം ശരിയായി വന്നിട്ടുള്ളത് പിന്നീട് إسراء-معراج ന്റെ സമയത്താണ്.
അതിങ്ങനെ ഹദീസിൽ വന്നിരിക്കുന്നു:

كَانَ أَبُو ذَرٍّ يُحَدِّثُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( فُرِجَ سَقْفُ بَيْتِي وَأَنَا بِمَكَّةَ فَنَزَلَ جِبْرِيلُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَفَرَجَ صَدْرِي ثُمَّ غَسَلَهُ مِنْ مَاءِ زَمْزَمَ ثُمَّ جَاءَ بِطَسْتٍ مِنْ ذَهَبٍ مُمْتَلِئٍ حِكْمَةً وَإِيمَانًا فَأَفْرَغَهَا فِي صَدْرِي ثُمَّ أَطْبَقَهُ ) رواه البخاري (349) ومسلم (163)

നബി ﷺ പറയുന്നു: ഞാൻ മക്കയിലായിരിക്കേ എന്റെ വീടിന്റെ മുകൾ ഭാഗത്ത് നിന്ന് جبريل ഇറങ്ങി വന്ന് നെഞ്ച് കീറി ഹൃദയം പുറത്തെടുത്ത് കഴുകി.ശേഷം حكمة ( ജ്ഞാനം ) ഉംايمان ഉം നിറച്ച സ്വർണ തളികയിൽ നിന്ന് അവ നെഞ്ചിനകത്തേക്ക് ഒഴിക്കുകയും പിന്നീട് നെഞ്ച് കൂട്ടി പഴയ രൂപത്തിലേക്ക് ആക്കുകയും ശേഷം ഒന്നാനാകാശത്തേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു.

മുകളിൽ പറഞ്ഞ ഈ രണ്ട് സംഭവങ്ങളും സ്വഹീഹാണ്.
❌എന്നാൽ നുബുവ്വത്തിന് മുമ്പ് ഒരിക്കൽ കൂടി നെഞ്ച് പിളർത്തിയ സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും വിമർശന വിധേയമാണ്. കുറ്റമറ്റ രീതിയിൽ ഉദ്ധരിക്കപ്പെട്ടതിന് തെളിവില്ല.

നബി ﷺ യുടെ നെഞ്ചിൽ ഈ പിളർന്ന സംഭവ കാരണം ഉണ്ടായ അടയാളങ്ങൾ കാണാമായിരുന്നു എന്ന് അനസ് (رضي الله عنه) പറഞ്ഞിട്ടുണ്ട് .


PART 08
വേര്‍ർപാടിന്റെ ദിനങ്ങൾ….
ശാമിലേക്കുള്ള യാത്രകൾ.

നെഞ്ച് പിളർന്ന സംഭവത്തിന് ശേഷം ഏറെ ഭയന്ന ഹലീമ മുഹമ്മദ് നബിﷺ യെ വേഗം തന്നെ ഉമ്മ ആമിനക്ക് നൽകി.

തന്റെ മകനെയും കൂട്ടി ആമിന ഉപ്പയുടെ ഖബ്ർ സന്ദർശിക്കാൻ യസരിബിലേക്ക് പുറപ്പെട്ടു. അവിടെ നബി ﷺയുടെ അമ്മാവൻമാരോടൊപ്പം ഒരു മാസക്കാലം താമസിച്ചു.തിരിച്ചു വരുന്ന സമയത്ത് ابواء എന്ന സ്ഥലത്ത് വെച്ച് മാതാവ് ആമിന
മരണപ്പെട്ടു എന്നതാണ് ചരിത്രകാരൻമാർ പറയുന്നത്.

ശേഷം പിതാമഹൻ عبد المطلب ന്റെ സംരക്ഷണത്തിൽ 2 വർഷം കഴിഞ്ഞു.നബിക്ക് 8 വയസ്സായപ്പോൾ അദ്ദേഹവും മരണപ്പെട്ടു.ശേഷം പിതൃവ്യൻ ابو طالب നബി ﷺ യെ വളർത്തി. നബിﷺ ഇദ്ദേഹത്തിന്റെ സംരക്ഷണയിൽ കഴിയുമ്പോൾ ആടിനെ മേച്ചിരുന്നതായി സ്വഹീഹായ, സ്വീകാര്യ യോഗ്യമായ ഹദീസിലുണ്ട്.
കച്ചവട ആവശ്യാർത്ഥം ശാമിലേക്ക് പോകുമ്പോൾ നബി ﷺയെയും അബൂ ത്വാലിബ് കൂടെ കൂട്ടാറുണ്ട്. നബി ﷺ ക്ക് ഏകദേശം 12 വയസ്സ് പ്രായമായ സമയത്തുള്ള ഒരു യാത്രയിൽ ഒരു ക്രിസ്തീയ പുരോഹിതനായ ബഹീറ പ്രവാചകനെ കണ്ടുവെന്നും അയാൾ ആ കുട്ടിയുടെ പ്രവാചകത്വം തിരിച്ചറിഞ്ഞു എന്നുമുള്ള സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണെങ്കിലും സംശയാസ്പദമായ റിപ്പോർട്ടുകളാണ് അവയെല്ലാം.

ബഹീറയെ കണ്ട സംഭവം മുൻനിറുത്തി ജൂത – സയണിസ്റ്റ് ആളുകൾ പ്രചരിപ്പിക്കുന്ന കാര്യമാണ് ബഹീറയിൽ നിന്ന്, തൗറാത്തിൽ നിന്ന് പഠിച്ചെഴുതിയതാണ് ഖുർആൻ എന്ന് എന്നത് . എന്നാൽ നിരക്ഷരനായ നബി ﷺ ക്ക് ഒരു ഭക്ഷണം കഴിച്ച് പിരിയുന്ന സമയത്തിനുള്ളിൽ തൗറാത്ത് പഠിച്ചു എന്ന് പറയുന്നത് വിഡ്ഢിത്തമാണ്. മാത്രമല്ല നബിﷺ ക്കും ബഹീറക്കും ഇടയിൽ ഭാഷയുടെ തടസ്സമുണ്ട്. മാത്രമല്ല അറബിയിലേക്ക് തൗറാത്ത് വിവർത്തനം ചെയ്തിട്ടുമില്ല.

ചുരുക്കത്തിൽ ശാമിലേക്ക് ഉള്ള യാത്രയിൽ ബഹീറയെ കണ്ടു എന്നത് വിശ്വാസയോഗ്യമല്ല എന്നതാണ് ഭൂരിപക്ഷാഭിപ്രായം.

കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് ക്ലാസ് ശ്രവിക്കുക ..അല്ലാഹു അനുഗ്രഹിക്കട്ടെ ..
ആമീന്‍


 

PART 09

????????????


PART 10

*ദാമ്പത്യ വീഥിയിൽ പ്രവാചകൻ ……*

*നമ്മുടെ ഉമ്മ ഖദീജ*
*رضي الله عنها…*
🍃🍃🍃🍃
എല്ലാ ഞായറായാഴ്ചയും നടന്ന് വരുന്ന *ചരിത്രം* പഠന പരമ്പരയിൽ കഴിഞ്ഞ ആഴ്ചയിലെ ക്ലാസിന്റെ (ജ: ഊലാ 20- O4/ 02) ലഘു കുറിപ്പ്.
…………………….
എല്ലാ പ്രവാചകൻമാരെയും പോലെ നബി ﷺആടുകളെ മേച്ചിരുന്നതായി മുൻപ് വിവരിച്ചിട്ടുണ്ട്. അത് പോലെ നബിﷺഏർപ്പെട്ട മറ്റൊരു തൊഴിലായിരുന്നു കച്ചവടം.ഖദീജ رضي الله عنها ഖുറൈശി കളിലെ പ്രമുഖയായ, കച്ചവടം നടത്തുന്ന സ്ത്രിയായിരുന്നു. യമനിന്റെ കീഴിലായിരുന്ന ജുറശ് ഭാഗത്തേക്കും ,മക്കയിലെ പ്രാന്ത പ്രദേശമായ തിഹാമ യിലുള്ള ഹുബാശ ,സിറിയ എന്നീ സ്ഥലങ്ങളിലേക്കും നബിﷺ പോയിരുന്നു.

ഒരിക്കൽ സിറിയയിലേക്കുള്ള കച്ചവടത്തിനായി ഖദീജ ر ضي الله عنها പ്രവാചകനെ അയക്കുകയും ആ യാത്രയിൽ ഒരു പാട് ലാഭം നേടുകയും ചെയ്തതെന്നും ആ യാത്രയിൽ പ്രവാചകന്റെ പെരുമാറ്റത്തെ കുറിച്ച് ഖദീജയുടെ അടിമസ്ത്രീയായ മൈസറത്ത് പറഞ്ഞതറിഞ്ഞ് ഖദീജرضي الله عنها ക്ക് താൽപര്യം തോന്നുകയും ചെയ്തു എന്നുമുള്ള കാര്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ന്യൂനത യിൽ നിന്ന് മുക്തമല്ല ആ റിപ്പോർട്ടുകളൊന്നും എന്നാണ് പണ്ഡിതാഭിപ്രായം.

മഹ്റായി കൊടുത്തത് 20 ഒട്ടകങ്ങൾ ആണെന്നും 6 ആണെന്നും അഭിപ്രായം ഉണ്ടെങ്കിലും ഇവയും കുറ്റമറ്റ റിപ്പോർട്ടുകളല്ല.

വിവാഹം കഴിക്കുമ്പോൾ ഖദീജ رضي الله عنها യ്ക്ക് ഇബ്നു ഇസ്ഹാഖിന്റെ റിപ്പോർട്ട് പ്രകാരം 28 വയസ്സ് എന്നും മറ്റു ചില റിപ്പോർട്ടുകളിൽ 35, 25 എന്നും വന്നിട്ടുണ്ട്.ഇബ്നു സഅദിന്റെ റിപ്പോർട്ടിൽ വന്നിട്ടുള്ള 40 വയസ്സ് എന്നതിന്റെ പരമ്പരയിൽ ഹദീസ് നിരൂപകൻമാരെല്ലാം തള്ളിപ്പറഞ്ഞ واقضي എന്നയാൾ കടന്ന് കൂടിയിട്ടുണ്ട് എന്നതിനാൽ അതീവ ദുർബലമാണ്. മാത്രമല്ല 40 വയസ്സിന് ശേഷം 6 പ്രസവം നടന്നു എന്നതും വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമാണ്.

നബിﷺക്ക് ഏറെ പ്രിയപ്പെട്ട ഭാര്യ, നുബുവ്വത്തിന്റെ ആദ്യ ഘട്ടത്തിലും ദഅവത്തിലും ഒരു പാട് സഹായിച്ച ഭാര്യ, ഇബ്റാഹീം എന്ന കുട്ടിയൊഴികെ പ്രവാചകന്റെ മറ്റെല്ലാ മക്കളുടെയും മാതാവ് എന്നിങ്ങനെ പല പ്രത്യേകതകളും ആ മഹതിക്കുണ്ട്.

നബി ﷺയുടെ ഖദീജയിലുള്ള മക്കൾ:
ആൺ മക്കൾ:
عَبۡد اللّه ، قَاسِم
ഇവരുടെ സ്ഥാനപ്പേർ ആയിരുന്നു طَيِّبۡ , طَاهِر എന്നിവ. قَاسِم എന്ന മകനിലേക്ക് ചേർത്ത് اَبُو الۡقَاسِم എന്ന് നബി ﷺയെ വിളിച്ചിരുന്നു.ഇവർ പ്രവാചകത്വത്തിന് മുമ്പേ മരണപ്പെട്ടു.

പെൺ മക്കൾ :
رُقَيَّۃ، زَيۡنَبۡ،اُمُّ كُلۡثُوم، فَاطِمَة

ഇവരിൽ (رضي اﷲ عنها)فَاطِمَة ഒഴികെയുള്ള മറ്റുള്ളവരെല്ലാം നബിﷺ യുടെ മരണത്തിന് മുമ്പേ മരണപ്പെട്ടു.നബിﷺയുടെ മരണശേഷം ഏകദേശം 6 മാസം കഴിഞ്ഞു അവർ മരണപ്പെട്ടു.

നബി ﷺവിവാഹം കഴിക്കുന്നതിന് മുമ്പ് مَخۡزُوم ഗോത്രക്കാരനായ عَتِيق بۡن عَائِد എന്ന ആൾ ഖദീജ رضي الله عنها യെ വിവാഹം കഴിച്ചിരുന്നു. അതിന് ശേഷം اَبُو هَالَة التَّيۡمي എന്നയാൾ വിവാഹം കഴിക്കുകയും അതിൽ ഒരു സന്താനം ഉണ്ടാകുകയും ചെയ്തു.ശേഷമാണ് നബി ﷺയുമായുള്ള വിവാഹം നടക്കുന്നത്.
➖➖➖➖➖➖➖
*صَوْتُ الحَقِّ ..صَدَى العِلْمِ*
*നേരിന്റെ ശബ്ദം – അറിവിന്റെ പ്രതിധ്വനി*
To Join
Whatsapp.
91 9947125525
join Telegram🔽🔽🔽
https://telegram.me/ifalas
➖➖➖➖➖➖➖➖

 


PART 11

*സംരക്ഷണം- നുബുവ്വത്തിന് മുമ്പും..!*
💎💎💎💎💎💎
കഴിഞ്ഞ ഞായറാഴ്ചയിലെ ( ജ.ഊലാ 25 _11.02.2018.) *ചരിത്രം* ക്ലാസിന്റെ ലഘു വിവരണം.

നബി ( ﷺ) യെ പ്രവാചകത്വത്തിന് വേണ്ടി الله പ്രത്യേകമായി ചെറുപ്പം മുതലേ തയ്യാറാക്കിക്കൊണ്ട് വരികയാണ് എന്ന് ഇതിനോടകം നാം മനസിലാക്കിയതാണല്ലോ. നബിﷺ യുടെ നെഞ്ച് പിളർന്ന സംഭവമൊക്കെ അത്തരത്തിൽ ഉള്ള റബ്ബിന്റെ നടപടിക്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു.

ആയതിനാൽ ശിർക്കോ കുഫ്റോ പോലോത്ത കാര്യങ്ങൾ പ്രവാചകത്വത്തിന് മുൻപ് പോലും നബി ﷺ യിൽ നിന്ന് ഒരിക്കലും സംഭവിച്ചിട്ടില്ല.എന്നാൽ മറ്റു വിഷയങ്ങളിൽ ചില പിഴവുകൾ പ്രവാചകന് സംഭവിച്ചിട്ടുണ്ടാകാമെന്ന സാധുത പണ്ഡിതൻമാർ തള്ളിക്കളയുന്നില്ല.

എന്നിരുന്നാലും പല പാപങ്ങളിലും നിന്നും പ്രവാചകനെ സംരക്ഷിച്ച് കൊണ്ട് الله വിന്റെ അപാരമായ കാവൽ നബി ﷺക്ക് ഉണ്ടായിരുന്ന എന്നത് സംശയമില്ലാത്ത കാര്യമാണ്.
എന്നാൽ പാപങ്ങളിൽ നിന്ന് നബി ﷺ യെ സംരക്ഷിച്ച് നിർത്തിയതുമായി ബന്ധപ്പെട്ട് പല തെറ്റായ കഥകളും നിലനിൽക്കുന്നുണ്ട്. ആയതിനാൽ അതിലെ ശരിയായ സംഭവങ്ങളും തെറ്റായ സംഭവങ്ങളും വേർതിരിച്ചറിയേണ്ടത് അനിവാര്യമാണ്.

❌*ചില തെറ്റായ സംഭവങ്ങൾ:*❌

❌രാക്കഥകൾ പറയുന്ന സദസ്സിലേക്ക് പോകുവാനായി താൻ മേച്ചിരുന്ന ആടുകളെ മറ്റൊരു ആട്ടിടയന് കൈമാറുകയും അങ്ങിനെ ആ സദസിൽ എത്തിയപ്പോൾ നബിﷺ ബോധരഹിതനായി വീണു എന്നുമുള്ള കഥ ഒരു പാട് ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.അപ്രകാരം ആ മോശപ്പെട്ട സദസ്സിൽ പങ്കെടുക്കുന്നതിൽ നിന്നും നബി ﷺയെ സംരക്ഷിച്ചു എന്നുള്ള ഈ സംഭവം സ്വീകാര്യ യോഗ്യമായ റിപ്പോർട്ടായി ഉദ്ധരിക്കപ്പെട്ടിട്ടില്ല.(* 1)

❌സമപ്രായക്കാരുമായി കളിക്കുമ്പോൾ നഗ്നത വെളിപ്പെടുന്ന രീതിയിൽ തുണി അഴിച്ചുള്ള കളിയിൽ നിന്ന് നഗ്നത വെളിപ്പെടാതെ നബി ﷺ യെ സംരക്ഷിച്ചു എന്നതും കുറ്റമറ്റ റിപ്പോർട്ടിലൂടെ ഉദ്ധരിക്കപ്പെട്ടതല്ല.

*ശരിയായ സംഭവങ്ങൾ*
………………….

✅കഅബയുടെ പുനർനിർമാണ പണികൾ നടത്തുന്ന സമയത്ത് നഗ്നത മറച്ചിരിക്കുന്ന തുണി അഴിച്ച് കൊണ്ട് കല്ല് ചുമക്കാൻ നബി ﷺയുടെ പിതൃവ്യൻ അബൂത്വാലിബ് നബി ﷺയോട് ആവശ്യപ്പെട്ടു.ആ സമയത്ത് നബി ﷺയെ الله ബോധരഹിതനാക്കുകയും നഗ്നത വെളിപ്പെടാതെ പ്രവാചകനെ സംരക്ഷിക്കുകയും ചെയ്തു .ഈ സംഭവം സ്ഥിരപ്പെട്ടതാണ്. നബി ( ﷺ) യുടെ 35- മത്തെ വയസ്സിലാണ് കഅബയുടെ മേൽ പറയപ്പെട്ട പുനർ നിർമാണം നടക്കുന്നത്.(* 2 )

✅ഹജ്ജിൽ അറഫയിൽ പോകാതെ മുസ്ദലിഫയിൽ നിന്ന് തിരിച്ചു പോരാറുള്ള പതിവ് ഖുറൈശികൾക്ക് ഉണ്ടായിരുന്നു. ഹറമിന് പുറത്തെ അറഫയിൽ ഞങ്ങൾ ഖുറൈശികൾ നിൽക്കില്ല എന്ന തറവാടിത്തവും അഹങ്കാരവും ആയിരുന്നു അവരെ തടഞ്ഞിരുന്നത്. എന്നാൽ നുബുവ്വത്തിന് മുൻപ് ഈ തെറ്റായ നടപടിക്രമത്തിൽ നിന്ന് പ്രവാചകൻ സംരക്ഷിക്കപ്പെട്ടിരുന്നു.ഒട്ടകം നഷ്ടപ്പെട്ട جُبَير بن مُطۡعِم എന്നയാൾ ഒട്ടകത്തെ അന്വേഷിച്ച് അറഫയിൽ എത്തപ്പെട്ടപ്പോൾ അവിടെ നബി ﷺ യെ കാണുകയും ഖുറൈശിയായ നബി ﷺക്ക് ഇവിടെയെന്ത് കാര്യം എന്ന നിലയിൽ ചോദിക്കുകയും ചെയ്തതായി ബുഖാരി ഉദ്ധരിക്കുന്ന ഹദീസിൽ വ്യക്തമായി സ്ഥിരപ്പെട്ടിട്ടുള്ള സംഭവമാണ്.

അനുബന്ധം:
………………….

( *1) : ഇതിന്റെ പരമ്പരയിൽ ഉള്ള محمد بن عبد الله എന്ന വ്യക്തി مقبول ആണെന്നും വേറെ റിപ്പോർട്ടുകളിലൂടെ വന്നിട്ടില്ല എങ്കിൽ ഇയാളുടെ റിപ്പോർട്ട് സ്വീകരിക്കാൻ പറ്റാത്തതാണെന്നും
ابن حجر العسقلاني വ്യക്തമാക്കിയിട്ടുണ്ട് .

(* 2) :ബുഖാരി, 357മുസ്ലിം 340
…………..
To Join
.whatsapp.
91 9947125525
➖➖➖➖➖➖➖
For previous classes
Join Telegram🔽🔽

https://telegram.me/ifalas


PART 12

*സംരക്ഷണത്തണലിൽ ആ പുണ്യ ജീവിതം…!!*
🌳🌳🌳🌳🌳🌳

കഴിഞ്ഞ ഞായറാഴ്ചയിലെ ( ജ.ആഖിര്‍ 02 _18.02.2018.) ചരിത്രം പ0ന ക്ലാസിന്റെ ലഘു വിവരണം
………………….

നബിﷺ ക്ക് നുബുവ്വത്തിന് മുമ്പ് الله നൽകിയിരുന്ന ചില പ്രത്യേക സംരക്ഷണത്തെ പറ്റിയാണ് നാം പഠിച്ചു വരുന്നത്.


ഇമാം ത്വബ്റാനി ഉദ്ധരിക്കുന്ന ഹദീസിൽ സൈദ് ബ്നു ഹാരിസ് ( رضي الله عنه) നെ തൊട്ട് അദ്ദേഹത്തിന്റെ മകൻ ഉസാമ( رضي الله عنه) പറയുന്നു.ഒരിക്കൽ സൈദ്( رضي الله عنه) ത്വവാഫ് ചെയ്യുമ്പോൾ ( നുബുവ്വത്തിന് മുമ്പ്) നബിﷺപറഞ്ഞു.നീ വിഗ്രഹങ്ങളെ സ്പർശിക്കരുത് ..
എന്താണ് നബിﷺ പറയുന്നത് എന്ന് അറിയാൻ സൈദ് ( رضي الله عنه)വീണ്ടും വിഗ്രഹങ്ങളെ സ്പർശിച്ചു. അപ്പോൾ നബി ﷺപറഞ്ഞു: ഈ കാര്യത്തെ സംബന്ധിച്ച് നിന്നോട് വിലക്കപ്പെട്ടിട്ടില്ലേ?
പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പും ഒരു തവണപോലും വിഗ്രഹങ്ങളെ നബി ﷺ സ്പർശിച്ചിട്ടില്ല എന്ന ബൈഹഖി ഉദ്ധരിക്കുന് റിപ്പോർട്ടിൽ ഉണ്ട് .
ഇമാം ദഹബിയും അൽബാനിയും ഈ റിപ്പോർട്ടുകൾ സ്വഹീഹാണെന്ന് അവരുടെ ചരിത്രഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.


ബുഖാരി ഉദ്ധരിക്കുന്ന ഹദീസിൽ സൈദ് ബ്നു അംറ്ബ്നു നുഫൈൽ എന്നയാളെ നബി ﷺബൽദഹിന്റെ താഴ് വരയിൽ നുബുവ്വത്തിന് മുൻപ് കണ്ടു മുട്ടി. അവിടെ നബി ﷺക്ക് കഴിക്കാൻ ഒരു ഭക്ഷണം സമർപ്പിക്കപ്പെട്ടു .എന്നാൽ നബി ﷺഅത് നിരസിച്ചു. അവിടെ നിന്ന് സൈദ് ബ്നു അംറ്ബ്നു നുഫൈൽ പറഞ്ഞു: ഞാൻ അല്ലാഹുവല്ലാത്ത പ്രതിഷ്ഠകൾക്ക് വേണ്ടി അറുക്കപ്പെട്ട ഒന്നിനെയും ഭക്ഷിക്കുകയില്ല. അത് പോലെ അവന്റെ നാമം ഉച്ചരിക്കാതെ അറുക്കപ്പെട്ടതും ഞാൻ ഭക്ഷിക്കുകയില്ല. ഖുറൈശികൾ അല്ലാഹു അല്ലാത്തവർക്ക് നേർച്ച നടത്തുന്നതിനെ വിമർശിക്കാറുള്ള ആളായിരുന്നു സൈദ് ബ്നു അംറ്ബ്നു നുഫൈൽ. അദ്ദേഹം പറയാറുണ്ടായിരുന്നു. “ആടിനെ സൃഷ്ടിച്ചത് الله ആണ്. അതിനായി ആകാശത്ത് നിന്ന് വെള്ളം ഇറക്കുന്നതും പുല്ലുകൾ മുളപ്പിക്കുന്നതും അവനാണ്. എന്നിട്ട് അവനല്ലാത്തവന് വേണ്ടി അറുക്കുകയോ നിങ്ങൾ.? ”


ഖദീജ ( رضي الله عنها )യുടെ അയൽവാസി യിൽ നിന്ന്
ഹിശാമുബ്നു ഉർവ ഉദ്ധരിക്കുന്നു.
നബി ﷺ ഖദീജ ( رضي الله عنها ) യോട് ഇങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്. ഖദീജാ, ഞാൻ ഒരിക്കലും ലാത്തയെ ആരാധിക്കില്ല. ഒരിക്കലും ഉസ്സയെ ആരാധിക്കില്ല. അപ്പോൾ ഖദീജ ( رضي الله عنها ) പറഞ്ഞു : ലാത്തയെ വിട്ടേക്കുക, ഉസ്സയെ വിട്ടേക്കുക.

*മേൽ പറഞ്ഞ ശിർക്കിൽ നിന്നുള്ള സംരക്ഷണം, മോശപ്പെട്ട മറ്റു പ്രവർത്തിക്കളിൽ നിന്നുള്ള കാവൽ,മദ്യം ഒരു പ്രശ്നമേ അല്ലാതിരുന്ന, മദ്യത്തിൽ ആറാടിയുരുന്ന ആ കാലഘട്ടത്തിൽ ഒരു തുള്ളി മദ്യം പോലും നബി ﷺ കുടിച്ചിരുന്നില്ല എന്നത്,വിഗ്രഹങ്ങൾ കൊണ്ട് നിറഞ്ഞ ക്ഷേത്ര സദസുകളിലെ ഉൽസവങ്ങളിൽ നിന്നും നബി ﷺ വിട്ടു നിന്നിരുന്നു എന്നതിൽ നിന്നുമൊക്കെ നബി ﷺ യെ നുബുവ്വത്തിന് വേണ്ടി الله പാകപ്പെടുത്തി കൊണ്ട് വരികയായിരുന്നു എന്ന മനസ്സിലാക്കാം.*
❗️തിരുത്ത് : കഴിഞ്ഞ ക്ലാസിന്റെ നോട്സിൽ ഖദീജ(رضي الله عنها) യുടെ അടിമ മൈസറത്ത് എന്നവരെ അടിമസ്ത്രീ എന്ന് പ്രയോഗിച്ചിരുന്നു. മൈസറത്ത് സ്ത്രീ അല്ല;പുരുഷനാണ് .
തിരുത്തി വായിക്കാനപേക്ഷ…..❗️
➖➖➖➖➖➖➖
*صَوْتُ الحَقِّ ..صَدَى العِلْمِ*
*നേരിന്റെ ശബ്ദം – അറിവിന്റെ പ്രതിധ്വനി*
To Join
Whatsapp.
91 9947125525
join Telegram🔽🔽🔽
https://telegram.me/ifalas
➖➖➖➖➖➖➖

——————————-

PART 14

* أَتَاكُمُ الْأَمِينُ… أَتَاكُمُ الْأَمِينُ* !
*നിങ്ങൾക്ക് വിശ്വസ്തൻ വന്നിരിക്കുന്നു*
*നിങ്ങൾക്ക് വിശ്വസ്തൻ വന്നിരിക്കുന്നു*!!

🕋🕋🕋🕋🕋
കഴിഞ്ഞ ഞായറാഴ്ചയിലെ ( ജ.ആഖിര്‍ 09 _25.02.2018.) *ചരിത്രം* ക്ലാസിന്റെ ലഘു വിവരണം
………………..

ഖുറൈശികളുടെ കാലത്ത് كعبة ജീർണാവസ്ഥയിലാകുകയും മലവെള്ളത്തിൽ كعبةയുടെ ചുമരുകൾ വീഴാറാവുകയും ചെയ്ത സമയത്ത് ഒരു പുനർനിർമാണം നടത്തി എന്നത് ഹദീസുകളിൽ സ്ഥിരപ്പെട്ട കാര്യമാണ്.അതിന്റെ പണികൾ ഖുറൈശികൾ ഉപഗോത്രങ്ങൾക്ക് വീതിച്ച് നൽകുകയും ചെയ്തു. എന്നാൽ ഹജറുൽ അസ് വദ് എടുത്തു വെക്കുന്ന കാര്യത്തിൽ അവർക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി .ആ അഭിപ്രായ വ്യത്യാസം രൂക്ഷമാകുകയും ഒരു യുദ്ധം നടക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. അവസാനം ഇവിടേക്ക് ആദ്യമായി കടന്നു വരുന്ന ആളുടെ മദ്ധ്യസ്ഥം സ്വീകരിക്കാമെന്ന ധാരണയിൽ അവരെത്തുകയും ചെയ്തു.അങ്ങനെ ഇരിക്കുമ്പോൾ അവിടേക്ക് പ്രവാചകൻﷺ കടന്നുവന്നു. നബി ﷺക്ക് ഏകദേശം 35 വയസ്സായിരുന്ന അപ്പോൾ. നബി ﷺ കടന്ന് വന്ന സമയത്ത് അവർ ഒന്നടങ്കം പറഞ്ഞു:
اتىكم الا مين..!
ഇതാ നിങ്ങൾക്ക് വിശ്വസ്തൻ വന്നിരിക്കുന്നു.!

നബി ﷺഹജറുൽ അസ് വദ് ഒരു വലിയ തുണിയിൽ വെക്കുകയും ആ തുണി ഉപഗോത്രങ്ങളിൽ നിന്നുള്ള പ്രതിനിധികളെ കൊണ്ട് പിടിപ്പിക്കയും ചെയ്തു.ശേഷം വെക്കേണ്ട സ്ഥലം അടുത്തെത്തിയപ്പോൾ നബിﷺ തന്നെ അത് എടുത്ത് വെക്കുകയും ചെയ്തു. അങ്ങിനെ എല്ലാവർക്കും സന്തോഷമാകുകയും അർത്ഥവത്തായ ഒരു മദ്ധ്യസ്ഥം അവിടെ നടക്കുകയും ചെയ്തു.

എന്നാൽ മുഴുവൻ പുനർ നിർമാണം നടത്താൻ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുകയും ആയതിനാൽ വടക്കുഭാഗത്തായി 9 അടി നീളത്തിൽ ഒരു ഭാഗം പുനർ നിർമാണം നടത്താൻ കഴിയാതെ മേലോട്ട് പണിതുയർത്താത്ത രീതിയിൽ ബാക്കി വരുകയും ചെയ്തു.ഈ ഭാഗം جذر، حجر، حطيم
എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇവ യഥാർത്ഥത്തിൽ كعبةയിൽ ഉൾപ്പെട്ടതാണ് .കിഴക്ക് ഭാഗത്ത് നിന്ന് മാത്രമേ ഖുറൈശികൾ പുതുക്കി പണിതപ്പോൾ كعبةയിലേക്ക് പ്രവേശനത്തിനായി വാതിൽ ഉണ്ടായിരുന്നുള്ളൂ.എന്നാൽ മറ്റൊരു വാതിൽ കൂടി ഉണ്ടാക്കാനും, حجر മുഴുവൻ പണിത് കൊണ്ട് പുനർ നിർമിക്കാനും നബിﷺ താൽപര്യപ്പെട്ടിരുന്നതായി ഹദീസുകളിൽ വ്യക്തമാണ് .നബി ﷺ യുടെ ഈ താൽപര്യ പ്രകാരം
عبد الله بن زبير رضي الله عنه
തനിക്ക് ഭരണം കിട്ടിയപ്പോൾ പിൽക്കാലത്ത് നബി ﷺ ആഗ്രഹിച്ച പോലെ പുനർനിർമിക്കുകയും ,ചെയ്തു. (മുസ് ലിം 3303)എന്നാൽ حجاج بن يوسف ഇദ്ദേഹത്തെ വധിക്കുകയും അന്നത്തെ ഭരണാധികാരിയായിരുന്ന عبد الملك بن مروان എനവർക്ക് عبد الله بن زبير കഅബയുടെ നിർമാണത്തിൽ വരുത്തിയ മാറ്റം ഇല്ലാതാക്കുവാനും പഴയ പടി അത് നിലനിർത്താനും ആവശ്യപ്പെട്ട് കൊണ്ട് കത്തെഴുതകയും ചെയ്തു. അത് പ്രകാരം عبد الملك بن مروان അങ്ങിനെ ചെയ്യുകയും ചെയ്തു. എന്നാൽ തന്റെ ഈ നടപടിയിൽ عبد الملك بن مروان പിന്നീട് ഖേദിച്ചതായി ഹദീസിൽ നിന്ന് വ്യക്തമാകുന്നുണ്ട്.(മുസ് ലിം 3312)

അബ്ബാസിയ ഭരണാധികാരിയായിരുന്ന ഖലീഫ മഹ്ദി ,പണ്ഡിതനായ ഇമാം മാലിക്കുമായി عبد الله بن زبير رضي الله عنه നബിയുടെ താൽപര്യപ്രകാരം നിർമിച്ചത് എങ്ങിനെയാണോ അത് പോലെ നിർമിക്കാൻ വേണ്ടി കൂടിയാലോചന നടത്തി . മാറി മാറി വരുന്ന ഭരണാധികാരികൾ ഇങ്ങിനെ മാറ്റം വരുത്തുന്നത് كعبة ഒരു കളിസ്ഥലം പോലെ ആവാൻ കാരണമാവും എന്ന് ഇമാം മാലിക് പറഞ്ഞതനുസരിച്ച് അദ്ദേഹം ആ ദൗത്യത്തിൽ നിന്ന് പിൻമാറി.ശേഷം നബിﷺ യുടെ കാലത്ത് ഉണ്ടായിരുന്ന ആദ്യ പടിയിലാണ് كعبة ഇപ്പോഴും ഉള്ളത്.
………
To Join
.whatsapp.
91 9947125525
➖➖➖➖➖➖➖
For previous classes
Join Telegram🔽🔽

https://telegram.me/ifalas


PART 14

*-ആ മഹാ നിയോഗത്തിന്റെ ആദ്യ പടികൾ , ഹിറാ പർവ്വതത്തിലെ ഏകാന്ത നിമിഷങ്ങൾ -*
⛰⛰⛰⛰⛰⛰

കഴിഞ്ഞ ഞായറാഴ്ച (1439 ജമാദുൽ ആഖിർ 16 – മാർച്ച് 04) ചരിത്രം പഠന ക്ലാസിന്റെ ലഘു വിവരണം.
……………….

നബി ﷺ യെ പ്രവാചകത്വത്തിനായി الله പ്രത്യേകം തയ്യാറാക്കി കൊണ്ട് വരികയായിരുന്നു എന്ന് വ്യക്തമാക്കുന്ന ചില സംഭവങ്ങളാണ് കഴിഞ്ഞ ക്ലാസുകളിൽ നാം മനസ്സിലാക്കിയത്.അത് പോലെ നുബുവ്വത്തിന്റെ (പ്രവാചകത്വം ) ആദ്യ പടികളെന്നോണം ചില സംഭവങ്ങൾ നബിﷺയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.

⚫️അതിൽ പെട്ട ഒന്നാണ് ഒരു കല്ല് നബിﷺ യോട് സലാം പറഞ്ഞിരുന്നതായി ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്യുന്ന സംഭവം.

*عَنْ جَابِرِ بْنِ سَمُرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ( إِنِّي لَأَعْرِفُ حَجَرًا بِمَكَّةَ كَانَ يُسَلِّمُ عَلَيَّ قَبْلَ أَنْ أُبْعَثَ ؛ إِنِّي لَأَعْرِفُهُ الْآنَ ) . مسلم (2277)*

*നബിﷺ പറഞ്ഞു : എന്റെ പ്രവാചകത്വത്തിന് മുമ്പ് മക്കയിലുണ്ടായിരുന്ന ഒരു കല്ല് എന്നോട് സലാം ചൊല്ലാറുണ്ടായിരുന്നു. ആ കല്ലിനെ ഇപ്പോഴും എനിക്കറിയാം.*

നബി ﷺയുടെ ജീവിതത്തിലുണ്ടായ ഒരു അദ്ഭുത സംഭവമായിരുന്നു ഇത്.ഏഴാ കാശങ്ങൾക്കപ്പുറത്ത് നിന്നുള്ള വഹ് യിൽ വിശ്വസിക്കുന്ന സത്യവിശ്വാസികളെ സംബസിച്ചിടത്തോളം വിശ്വസിക്കാൻ ഒരു പ്രയാസവുമില്ലാത്ത കാര്യമാണ് ഇത്. എന്നാൽ മക്കയിലെ ഒരു സ്ഥലത്ത് കൂടെ പോകുമ്പോൾ അവിടെയുള്ള എല്ലാ മരങ്ങളും ,പർവ്വതങ്ങളും നബി ﷺ യോട് സലാം ചൊല്ലിയതായി പറയുന്ന സംഭവങ്ങൾ വിശ്വാസ യോഗ്യമല്ല.

നബി ﷺയുടെ ജീവിതത്തിലെ മറ്റൊരു പ്രധാന സംഭവമായിരുന്നു സ്വപ്നങ്ങൾ പുലരുക എന്നത്.

*-حديث عَائِشَةَ أُمّ الْمُؤُمِنِينَ قَالتْ: (أَوَّلُ مَا بُدِىءَ بِهِ رَسُولُ اللهِ صلى الله عليه وسلم مِنَ الْوَحْيِ الرؤيَا الصَّالِحَةُ فِي النَّوْمِ، فَكَانَ لاَ يَرَى رُؤْيَا إِلاَّ جَاءَتْ مِثْلَ فَلَقِ الصُّبْحِ…..*

*നമ്മുടെ ഉമ്മ عائشه رضي الله عنهاപറയുന്നു: “വഹ് യിന്റെ തുടക്കമെന്നോണം നബി ﷺക്ക് അനുഭവപ്പെട്ടത് നല്ല സ്വപ്നങ്ങളായിരുന്നു.പ്രഭാതം പൊട്ടി വിടരുന്നത് പോലെ സത്യമാകാതിരുന്നിട്ടില്ല ആ ഓരോ സ്വപ്നങ്ങളും….”*

എന്നാൽ ആ സ്വപ്നങ്ങൾ എന്തെല്ലാമായിരുന്നു എന്ന് വ്യക്തമായി അറിയിക്കപ്പെട്ടിട്ടില്ല. നുബുവ്വത്തിന് ഏകദേശം 6 മാസം മുമ്പ് മുതലായിരുന്നു ഈ സ്വപ്നങ്ങൾ എന്ന് ചില പണ്ഡിതൻമാർ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞിട്ടുണ്ട് . الله اعلم

⛰⛰⛰
മേൽ പറഞ്ഞ عائشه رضي الله عنها യുടെ ഹദീസിന്റെ ബാക്കി ഭാഗം ഹിറാ പർവ്വതത്തിലെ പ്രവാചകന്റെ നിമിഷങ്ങളെ കുറിച്ചാണ്.

*…ثُمَّ حُبِّبَ إِلَيْهِ الْخَلاَءُ، وَكَانَ يَخْلُو بِغَارِ حِرَاءٍ فَيَتَحَنَّثُ فِيهِ، وَهُوَ التَّعَبُّدُ، اللَّيَالِيَ ذَوَاتِ الْعَدَدِ قَبْلَ أَنْ يَنْزِعَ إِلَى أَهْلِهِ*

*….പിന്നെ ഒഴിഞ്ഞിരിക്കാൻ നബി ﷺ ഇഷ്ടപ്പെട്ടു.അങ്ങിനെ ഹിറാ പർവ്വതത്തിലെ ഗുഹയിൽ പ്രവാചകൻ ഏകാന്തനായി പോയി ഇരിക്കുമായിരുന്നു. അവിടെ കുറച്ച് രാത്രികൾ കുടുംബത്തിലേക്ക് വരുന്നതിന് മുമ്പ് ആരാധനകളിലായി കഴിച്ച് കൂട്ടുകയും ചെയ്തു*…

മക്കയിൽ നിന്ന് 2 മൈൽ അകലെയുള്ള ഒരു പർവ്വതത്തിന്റെ പേരാണ് ഹിറാ ( حِرَاءٍ) എന്നത്. പിന്നെ ആ പർവ്വതത്തിൽ നബി ﷺ ഇരുന്ന ഗുഹക്ക് കൂടി ആ പേര് ( ഹിറാ ഗുഹ)വിളിച്ച് പോന്നു.വഹ് യാകുന്ന പ്രകാശം ഇറങ്ങിയ മല എന്ന നിലക്ക് جبل النور ( പ്രകാശത്തിന്റെ മല ) എന്ന് പിന്നീട് ആ പർവ്വതം അറിയപ്പെട്ടു.ഏകദേശം 4 മീറ്റർ നീളവും ഒന്നര മീറ്റർ വീതിയും ഏകദേശം ഒരാൾക്ക് കുനിഞ്ഞ് നിൽക്കാൻ മാത്രം ഉയരവുമാണ് ഈ ഗുഹയ്ക്കുണ്ടായിരുന്നത്.

യഥാർത്ഥത്തിൽ എന്ത് ആരാധനയിലാണ് നബി ﷺ മുഴുകിയിരുന്നത് എന്ന് വ്യക്തമല്ല.ഇബ്റാഹീം മില്ലത്തിന്റെ ഭാഗമായ ശിർക്ക് കലരാത്ത ആരാധനകൾ ആയിരിക്കും നബി ﷺ അവിടെ നിർവഹിച്ചത്.

ഏകാന്തനായി ആരാധനയിൽ മുഴുകാൻ പറ്റിയ സ്ഥലമാണ് എന്നതും ,كعبة യിലേക്ക് നേരിട്ട് നോട്ടം എത്തുന്ന സ്ഥലമാണ് എന്നുള്ളതും ഒക്കെയാവാം ഹിറാ ഗുഹയെ തെരെഞ്ഞെടുക്കാൻ നബി ﷺയെ പ്രേരിപ്പിച്ചത് എന്ന് പണ്ഡിതൻമാർ പറയുന്നു.ഇന്ന് അനവധി കെട്ടിടങ്ങൾ വന്നതിനാൽ ഈ ഗുഹയിൽ നിന്ന് كعبة യെ നേർക്ക് നേരെ കാണൽ സാധ്യമല്ല.

എത്ര കാലമാണ് നബി ﷺ ഹിറാ ഗുഹയിൽ പോയിരുന്നത് എന്നത് വ്യക്തമല്ല.3 വർഷങ്ങളിലെ رمضان മാസങ്ങളിൽ മാത്രമായി പോയിരുന്നു എന്നും ,നുബുവ്വത്തിന് 6 മാസങ്ങൾ മുമ്പ് മുതലാണ് എന്നും അഭിപ്രായങ്ങളുണ്ട്. നുബുവ്വത്തിന് 6 മാസങ്ങൾക്ക് മുമ്പ് എന്നതാണ് കൂടുതൽ ശരിയായി തോന്നുന്നത്. الله اعلم

നബി ﷺ തനിച്ചു തന്നെയായിരുന്നു ഭക്ഷണങ്ങളും മറ്റു പാഥേയങ്ങളുമായി ഗുഹയിൽ പോയിരുന്നത് എന്നാണ് ഹദീസിന്റെ വാചകങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.മറിച്ച് خَدِيجَةَرضي الله عنها തന്നെയായിരുന്നു ഭക്ഷണങ്ങൾ കൊണ്ടെത്തിച്ചിരുന്നത് എന്ന് ഹദീസിൽ നിന്ന് വ്യക്തമല്ല.മേൽ പറഞ്ഞ عائشه رضي الله عنها യുടെ ഹദീസിൽ ഈ സംഭവം വിവരിക്കുന്ന ഭാഗം ഇങ്ങനെ വായിക്കാം

*…. وَيَتَزَوَّدُ لِذَلِكَ، ثُمَّ يَرْجِعُ إِلَى خَدِيجَةَ فَيَتَزَوَّدُ لِمِثْلِهَا، حَتَّى جَاءَهُ ال

ْحَقُّ وَهُوَ فِي غَارٍ حِرَاءٍ….*
*…..നബി ﷺ ഏകാന്ത വാസത്തിനായി പാഥേയങ്ങൾ ഒരുക്കി. ശേഷം ഖദീജرضي الله عنها ലേക്ക് മടങ്ങി പോയി പാഥേയം തയ്യാർ ചെയ്ത് വീണ്ടും ഗുഹയിലേക്ക് പോകും.ഇത് വഹ് യ് വരുന്ന ത് വരെ തുടർന്നു”….*


 

PART 15

‏اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ*
*വായിക്കുക!സൃഷ്ടിച്ചവനായ നിന്‍റെ റബ്ബിന്റെ നാമത്തില്‍*
https://telegram.me/ifalas
🎁🎁🎁🎁🎁
➖➖➖➖➖➖➖➖
1439 ജ.ആഖിർ 23 ( 11/03/2018) – ഞായറാഴ്ചയിലെ ചരിത്രം പ0ന ക്ലാസ് – 15 ന്റെ ലഘു വിവരണം.
………………………
ഇസ് ലാം ദീനിന്റെ പൂർത്തീകരണത്തിനായി മുഹമ്മദ് നബി ﷺയെ الله തെരെഞ്ഞെടുത്ത നുബുവ്വത്ത് ( പ്രവാചകത്വ ലബ്ധി) നാൽപതാമത്തെ വയസ്സിലാണ് സംഭവിച്ചത്. പ്രവാചകന് ആദ്യമായി വഹ് യ് ഇറങ്ങിയത് ആ വർഷം റമളാനിലെ തിങ്കളാഴ്ച ദിവസമായിരുന്നു എന്ന് പ്രമാണങ്ങളിൽ നിന്ന് വ്യക്തമാണ്.

കഴിഞ്ഞ പാoത്തിൽ നാം പഠിച്ച عائشة رضي الله عنها യുടെ ഹദീസിന്റെ തുടർച്ച വഹ് യിന്റെ ആരംഭത്തെ കുറിച്ച് പ്രതിപാദിക്കുന്നതാണ്.

*….فَجَاءَهُ ‏ ‏الْمَلَكُ ‏ ‏فَقَالَ ‏ ‏اقْرَأْ قَالَ مَا أَنَا بِقَارِئٍ قَالَ فَأَخَذَنِي ‏ ‏فَغَطَّنِي ‏ ‏حَتَّى بَلَغَ مِنِّي الْجَهْدَ ثُمَّ ‏ ‏أَرْسَلَنِي…*
..അപ്പോൾ ( ഹിറാ ഗുഹയിൽ ആയിരുന്നപ്പോൾ ) മലക്ക് വന്നു .ശേഷം നബി ﷺയെ പിടിക്കുകയും അമർത്തുകയും നബി ﷺക്ക് പ്രയാസമനുഭവപ്പെടുകയും ചെയ്തു.ശേഷം ജിബ് രീൽ നബി ﷺയെ വിട്ടു .

‏ ‏فَقَالَ اقْرَأْ
ശേഷം മലക്ക് (ജിബ് രീൽ) പറഞ്ഞു : നീ വായിക്കൂ.
قُلْتُ مَا أَنَا بِقَارِئ
നബി ﷺ പറഞ്ഞു: ഞാൻ വായിക്കാൻ അറിയുന്നവനല്ല.
ٍ فَأَخَذَنِي ‏ ‏فَغَطَّنِي ‏ ‏الثَّانِيَةَ حَتَّى بَلَغَ مِنِّي الْجَهْدَ ثُمَّ ‏ ‏أَرْسَلَنِي ‏ ‏فَقَالَ اقْرَأْ فَقُلْتُ مَا أَنَا بِقَارِئٍ
ശേഷം വീണ്ടും നബി ﷺയെ പിടിക്കുകയും അമർത്തുകയും നബി ﷺക്ക് പ്രയാസമനുഭവപ്പെടുകയും ചെയ്തു. രണ്ടാമതും നബി ﷺയെ വിട്ടു .വീണ്ടും മലക്ക് (ജിബ് രീൽ) പറഞ്ഞു : നീ വായിക്കൂ.നബി ﷺ പറഞ്ഞു: ഞാൻ വായിക്കാൻ അറിയുന്നവനല്ല

فَأَخَذَنِي ‏ ‏فَغَطَّنِي ‏ ‏الثَّالِثَةَ ثُمَّ ‏ ‏أَرْسَلَنِي ‏ ‏فَقَالَ ‏
മൂന്നാമത്തെ പ്രാവശ്യവും നബി ﷺയെ പിടിക്കുകയും അമർത്തുകയും നബി ﷺക്ക് പ്രയാസമനുഭവപ്പെടുകയും ചെയ്തു.ശേഷം താഴെയുള്ള ആയത്തുകൾ ഓതിക്കൊടുത്തു.
*‏اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ خَلَقَ الْإِنْسَانَ مِنْ ‏ ‏عَلَقٍ ‏ ‏اقْرَأْ وَرَبُّكَ الْأَكْرَم*‏

‏فَرَجَعَ بِهَا رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏يَرْجُفُ فُؤَادُه
ശേഷം ജിബ് രീൽ മടങ്ങിപ്പോയി . (അപ്രതീക്ഷിതമായ ഈ അനുഭവത്തിൽ )റസൂലിന്റെ ഹൃദയം നടുങ്ങി,പേടിച്ചു.

ُ فَدَخَلَ عَلَى ‏ ‏خَدِيجَةَ بِنْتِ خُوَيْلِدٍ ‏ ‏رَضِيَ اللَّهُ عَنْهَا ‏
അവിടെ നിന്ന് പ്രവാചകൻ خديجة رضي الله عنها യുടെ അടുത്തേക്ക് പ്രവേശിച്ചു.
‏فَقَالَ ‏
*زَمِّلُونِي ‏ ‏زَمِّلُونِي*

നബി ﷺ പറഞ്ഞു : *എന്നെ പുതപ്പിട്ട് മൂടൂ, എന്നെ പുതപ്പിട്ട് മൂടൂ..*

‏ ‏فَزَمَّلُوه حَتَّى ذَهَبَ عَنْهُ ‏ ‏الرَّوْعُ ‏
ഭയം നീങ്ങുന്നത് വരെ خديجة رضي الله عنها നബി ﷺയെ പുതപ്പിട്ട് മൂടി

‏فَقَالَ ‏ ‏لِخَدِيجَةَ ‏ ‏وَأَخْبَرَهَا الْخَبَرَ لَقَدْ خَشِيتُ عَلَى نَفْسِي
ഞാൻ എനെപ്പറ്റി പേടിയിലായിപ്പോയി എന്നും സംഭവിച്ച കാര്യങ്ങളും നബിﷺ خديجة رضي الله عنها യോട് പറഞ്ഞു.

فَقَالَتْ ‏ ‏خَدِيجَةُ ‏ ‏كَلَّا وَاللَّهِ ‏ ‏مَا يُخْزِيكَ ‏ ‏اللَّهُ أَبَدًا إِنَّكَ لَتَصِلُ الرَّحِمَ وَتَحْمِلُ ‏ ‏الْكَلَّ ‏ ‏وَتَكْسِبُ ‏ ‏الْمَعْدُومَ ‏ ‏وَتَقْرِي ‏ ‏الضَّيْفَ وَتُعِينُ عَلَى ‏ ‏نَوَائِبِ ‏ ‏الْحَق
അപ്പോൾ خديجة رضي الله عنها നബി ﷺയെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു: കാര്യം അങ്ങനെയല്ല -അല്ലാഹുവാണെ, അവൻ താങ്കളെ കൈവിടില്ല. കാരണം താങ്കൾ കുടുംബ ബന്ധം ചേർക്കുന്നു, ആളുകളുടെ പ്രയാസങ്ങൾ നീക്കുന്നു,അതിഥികളെ ബഹുമാനിക്കുകയും ചെയ്യുന്നു, മറ്റുള്ളവരുടെ പ്രയാസങ്ങൾ ഏറ്റെടുക്കുന്നു…

ِّ فَانْطَلَقَتْ بِهِ ‏ ‏خَدِيجَةُ ‏ ‏حَتَّى أَتَتْ بِهِ ‏ ‏وَرَقَةَ بْنَ نَوْفَلِ بْنِ أَسَدِ بْنِ عَبْدِ الْعُزَّى ‏ ‏ابْنَ عَمِّ ‏ ‏خَدِيجَةَ ‏ ‏وَكَانَ امْرَأً قَدْ ‏ ‏تَنَصَّرَ ‏ ‏فِي الْجَاهِلِيَّةِ وَكَانَ يَكْتُبُ الْكِتَابَ الْعِبْرَانِيَّ فَيَكْتُبُ مِنْ الْإِنْجِيلِ بِالْعِبْرَانِيَّةِ مَا شَاءَ اللَّهُ أَنْ يَكْتُبَ وَكَانَ شَيْخًا كَبِيرًا قَدْ عَمِيَ فَقَالَتْ لَهُ ‏ ‏خَدِيجَةُ ‏ ‏يَا ابْنَ عَمِّ اسْمَعْ مِنْ ابْنِ أَخِيكَ فَقَالَ لَهُ ‏ ‏وَرَقَةُ ‏ ‏يَا ابْنَ أَخِي مَاذَا تَرَى فَأَخْبَرَهُ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏خَبَرَ مَا رَأَى فَقَالَ لَهُ ‏ ‏وَرَقَةُ ‏ ‏هَذَا ‏ ‏النَّامُوسُ ‏ ‏الَّذِي نَزَّلَ اللَّهُ عَلَى ‏ ‏مُوسَى ‏ ‏يَا لَيْتَنِي فِيهَا جَذَعًا لَيْتَنِي أَكُونُ حَيًّا إِذْ يُخْرِجُكَ قَوْمُكَ فَقَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏أَوَمُخْرِجِيَّ هُمْ قَالَ نَعَمْ لَمْ يَأْتِ رَجُلٌ قَطُّ بِمِثْلِ مَا جِئْتَ بِهِ إِلَّا عُودِيَ وَإِنْ يُدْرِكْنِي يَوْمُكَ أَنْصُرْكَ نَصْرًا ‏ ‏مُؤَزَّرًا ‏ ‏…..

ശേഷം തന്റെ പിതൃവ്യ പുത്രനായ, വേദങ്ങളിൽ അതീവ പാണ്ഡിത്യമുള്ള  ഹീബ്രു ഭാഷയിൽ ഇൻജീൽ എഴുതാൻ അറിയുന്ന വൃദ്ധനായ ورقة بن نوفل ന്റെ  അടുത്തേക്ക് خديجة رضي الله عنها  നബി  ﷺയെ കൂട്ടിക്കൊണ്ട് പോയി സംഭവിച്ച കാര്യങ്ങൾ പറഞ്ഞു.മൂസാ നബി ക്ക് വന്ന മലക്ക് തന്നെയാണ് നബി  ﷺക്കും  വന്നതെന്നും , താങ്കളുടെ ജനത താങ്കളെ പുറത്താക്കുന്ന ഒരു ദിവസം വരുമെന്നും  അന്ന് ഞാനുണ്ടെങ്കിൽ നിങ്ങളുടെ കൂടെ ഞാനും ഉണ്ടാവും എന്ന് പറയുകയും ചെയ്തു. *എന്റെ ജനത എന്നെ പുറത്താക്കുകയോ* എന്ന് ആശ്ചര്യത്തോടെ നബി  ﷺ ചോദിച്ചു. എന്നാൽ എല്ലാ പ്രവാചകൻമാർക്കും ഇതേ പുറത്താക്കൽ അനുഭവം ഉണ്ടായിട്ടുണ്ടെന്നും താങ്കൾക്കും ആ അനുഭവം വരിക തന്നെ ചെയ്യുമെന്ന് പറയുകയും ചെയ്തു…

—————————————

PART 16

*يَا أَيُّهَا الْمُدَّثِّرُ*!
*ഓ പുതപ്പിട്ട് മൂടിയവനേ !*
*قُمْ فَأَنْذِرْ !*
*എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക.*

⛰⛰⛰⛰
കഴിഞ്ഞ ആഴ്ച (ജമാദുല്‍ ആഖിര്‍ 30_2018 മാര്‍ച്ച് 18 ഞായറാഴ്ച ) നടന്ന *ചരിത്രം* (ഭാഗം 15) പഠന ക്ലാസ്സിന്റെ നോട്ട്
……………………
ഹിറാ ഗുഹയിൽ വെച്ച് ആദ്യമായി وحي ഇറങ്ങിയ ശേഷം അടുത്ത وحي ഇറങ്ങുന്നതിന് കുറച്ച് ഇടവേള അനുഭവപ്പെട്ടു. പക്ഷേ അതെത്ര കാലമായിരുന്നു എന്ന് കൃത്യമായി സംശയാതീതമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.وحي യുമായി ബന്ധപ്പെട്ട കഴിഞ്ഞ ക്ലാസുകളിൽ പ്രതിപാദിച്ച عائشه رضي الله عنها യുടെ ഹദീസിന്റെ അവസാന ഭാഗം وحي ന് ഇടവേള ഉണ്ടായി എന്നാണ് പറയുന്നത്.പത്തിനോടടുത്ത ഏതാനും ദിവസങ്ങൾ മാത്രമാണ് وحي മുറിഞ്ഞത് എന്നാണ് ഹദീസുകളിൽ നിന്ന് മനസ്സിലാക്കുന്നത്. താഴെ പറയുന്ന ഹദീഥ് അതാണ് സൂചിപ്പിക്കുന്നത്.

…..قَالَ جَابِرٌ: أُحَدِّثُكُمْ مَا حَدَّثَنَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: ” جَاوَرْتُ بِحِرَاءٍ شَهْرًا، فَلَمَّا قَضَيْتُ جِوَارِي نَزَلْتُ فَاسْتَبْطَنْتُ بَطْنَ الْوَادِي، فَنُودِيتُ فَنَظَرْتُ أَمَامِي وَخَلْفِي، وَعَنْ يَمِينِي، وَعَنْ شِمَالِي، فَلَمْ أَرَ أَحَدًا، ثُمَّ نُودِيتُ فَنَظَرْتُ فَلَمْ أَرَ أَحَدًا، ثُمَّ نُودِيتُ فَرَفَعْتُ رَأْسِي، فَإِذَا هُوَ عَلَى الْعَرْشِ فِي الْهَوَاءِ – يَعْنِي جِبْرِيلَ عَلَيْهِ السَّلَامُ – فَأَخَذَتْنِي رَجْفَةٌ شَدِيدَةٌ، فَأَتَيْتُ خَدِيجَةَ، فَقُلْتُ: دَثِّرُونِي، فَدَثَّرُونِي، فَصَبُّوا عَلَيَّ مَاءً، فَأَنْزَلَ اللهُ عَزَّ وَجَلَّ: {يَا أَيُّهَا الْمُدَّثِّرُ قُمْ فَأَنْذِرْ وَرَبَّكَ فَكَبِّرْ وَثِيَابَكَ فَطَهِّرْ} [المدثر: 2] “،
ജാബിർ رضي الله عنهപറഞ്ഞു: “നബിﷺ ഞങ്ങൾക്ക് വിവരിച്ച് തന്നത് ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരാം. നബിﷺ പറഞ്ഞു:ഞാൻ ഒരു മാസക്കാലം ഹിറയിൽ കഴിച്ചു കൂട്ടി. അവിടെ നിന്നും താമസം കഴിഞ്ഞ ശേഷം ഞാൻ മലയിൽ നിന്നും ഇറങ്ങി. താഴ് വരയിൽ എത്തിയപ്പോൾ ഞാൻ വിളിക്കപ്പെട്ടു. അപ്പോൾ ഞാൻ ഇടത്തും വലത്തും മുന്നിലും പിന്നിലും നോക്കി.ഞാനാരെയും കണ്ടില്ല.പിന്നെ വീണ്ടും ഞാൻ വിളിക്കപ്പെട്ടു .ഞാനാരെയും കണ്ടില്ല.പിന്നെ വീണ്ടും ഞാൻ വിളിക്കപ്പെട്ടു. അപ്പോൾ ജിബ് രീൽ ഒരു അർശിലായി അവിടെ കാണപ്പെട്ടു. എനിക്ക് ശക്തമായ ഭയപ്പാടുണ്ടായി .ഞാൻ ഖദീജയുടെ അടുക്കൽ പോയി എന്നെ പുതപ്പിട്ട് മൂടാൻ ആവശ്യപ്പെട്ടു. അവർ പുതപ്പിട് മൂടി.പിന്നെ എന്റെ മേൽ വെള്ളം കുടഞ്ഞു.ശേഷം എനിക്ക് ഈ ആയത്തുകൾ ഇറക്കപ്പെട്ടു.”
{يَا أَيُّهَا الْمُدَّثِّرُ قُمْ فَأَنْذِرْ وَرَبَّكَ فَكَبِّرْ وَثِيَابَكَ فَطَهِّرْ
മറ്റൊരു ഹദീസ് ശ്രദ്ധിക്കൂ.

عن جَابِر بْن عَبْدِ اللَّهِ رضي الله عنهما أَنَّهُ سَمِعَ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ : ( ثُمَّ فَتَرَ عَنِّى الْوَحْىُ فَتْرَةً ، فَبَيْنَا أَنَا أَمْشِى سَمِعْتُ صَوْتًا مِنَ السَّمَاءِ ، فَرَفَعْتُ بَصَرِى قِبَلَ السَّمَاءِ ، فَإِذَا الْمَلَكُ الَّذِى جَاءَنِي بِحِرَاءٍ قَاعِدٌ عَلَى كُرْسِىٍّ بَيْنَ السَّمَاءِ وَالأَرْضِ ، فَجُئِثْتُ مِنْهُ ، حَتَّى هَوَيْتُ إِلَى الأَرْضِ ، فَجِئْتُ أَهْلِي فَقُلْتُ : زَمِّلُونِي زَمِّلُونِي . فَأَنْزَلَ اللَّهُ تَعَالَى ( يَا أَيُّهَا الْمُدَّثِّرُ ) إِلَى ( فَاهْجُرْ ) .

رواه البخاري (3238) ، ومسلم (161) .

ജാബിർ رضي الله عنهപറയുന്നു:നബിﷺ പറയുന്നത് ഞാൻ കേട്ടു. പിന്നീട് വഹ് യ് വരുന്നത് മുറിഞ്ഞു .ഞാൻ നടക്കുന്നതിനിടയിൽ ആകാശത്ത് നിന്ന് ശബ്ദം കേൾക്കുകയും അങ്ങിനെ തല ഉയർത്തുകയും ചെയ്തു.അങ്ങിനെ നോക്കിയപ്പോൾ ഹിറയിൽ കണ്ട അതേ മലക്ക് ഒരു കുർസിയ്യിലായി ആകാശ ഭൂമികൾക്കിടയിൽ ഇരിക്കുന്നത് കണ്ടു.എനിക്ക് ശക്തമായ ഭയപ്പാടുണ്ടായി . ഖദീജയുടെ അടുക്കൽ പോയി എന്നെ പുതപ്പിട്ട് മൂടാൻ ആവശ്യപ്പെട്ടു. ശേഷം എനിക്ക് ഈ ആയത്തുകൾ ഇറക്കപ്പെട്ടു.
يَا أَيُّهَا الْمُدَّثِّرُ قُمْ فَأَنْذِرْ وَرَبَّكَ فَكَبِّرْ وَثِيَابَكَ فَطَهِّرْ وَالرُّجْزَ فَاهْجُرْ.

ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത് ഹിറയിൽ ആദ്യ വഹ് യിറങ്ങി പിന്നെ കുറച്ച് നാൾ കൂടി അവിടെ ചിലവഴിച്ച് തിരിച്ച് പോരുമ്പോൾ ആണ് രണ്ടാമത്തെ وحي ഇറങ്ങുന്നത്.അതായത് ഏതാനും ദിവസങ്ങൾ മാത്രമാണ് وحي നിലച്ചത് എന്നു ചുരുക്കം.
മറ്റൊരിക്കൽ കൂടി ഏതാനും ദിവസത്തേക്ക് وحي നിലച്ചിട്ടുണ്ട്. ആ സമയം ഖുറൈശികളിൽ നിന്ന് ഒരു സ്ത്രീ വന്ന് കൊണ്ട് കളിയാക്കി പറഞ്ഞു:

“കുറച്ച് ദിവസമായി നിന്റെ അടുത്തേക്ക് വന്നിരുന്ന ആ പിശാച് വരുന്നില്ല എന്ന് ഞങ്ങൾ മനസ്സിലാക്കുനല്ലോ …? ”
മുശ് രിക്കുകൾ ആക്ഷേപിച്ച് കൊണ്ട് പറഞ്ഞു :
*وُدِّعَ مُحَمَّد*
*മുഹമ്മദ് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.*

അപ്പോൾ الله ആയത്തിറക്കി.
وَالضُّحَىٰ .وَاللَّيْلِ إِذَا سَجَىٰ.
*مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ*

പൂര്‍വ്വാഹ്നം തന്നെയാണ സത്യം;രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍.(നബിയേ,) *നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടി ട്ടില്ല. വെറുത്തിട്ടുമില്ല.*

മറ്റൊരിക്കൽ കൂടി وحي നിലച്ച് എന്ന് പറയുന്നത് യഥാർത്ഥത്യത്തിന് നിരക്കാത്തതാണ്.
⛰⛰⛰⛰⛰⛰
നോട്ട് അപൂര്‍ണ്ണമാണ് , കൂടുതൽ വ്യക്തത വരുവാന്‍ ക്ലാസ് കേള്‍ക്കുക..


PART 17

*ആത്മഹത്യ ശ്രമം – അടിസ്ഥാന രഹിതം*
🌀🌀🌀🌀🌀🌀🌀
വഴി വിളക്കിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന (25/03/ 2018) ചരിത്ര പഠനം ക്ലാസ് – 17 ന്റെ ലഘു വിവരണം.
🏜🏜🏜🏜🏜🏜

നബിﷺ ക്ക് وحي ഇറങ്ങിയതിന്റെ പ്രാരംഭ ഘട്ടങ്ങളിലൂടെയാണ് നമ്മുടെ ചരിത്ര പഠനം നീങ്ങിക്കൊണ്ടിരിക്കുന്നത്.ആദ്യം وحي ഇറങ്ങിയതിന് ശേഷം കുറച്ച് നാൾ ഒരു ഇടവേള അനുഭവപ്പെട്ടതായി കഴിഞ്ഞ ക്ലാസുകളിൽ നിന്ന് നാം മനസ്സിലാക്കി .എന്നാൽ وحي ൽ സംഭവിച്ച ഈ ഇടവേള നബിﷺ യെ വളരെയധികം വിഷമിപ്പിക്കുകയും അത് മൂലം മലമുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ പ്രവാചകൻ തുനിഞ്ഞു എന്ന് വരെ പല ഹദീസ് – ചരിത്ര ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയതായും കാണാം.

ബുഖാരിയിൽ 3 തവണയും, ഇമാം അഹ്മദിന്റെ മുസ് നദിൽ 2 തവണയും ഇമാം മുസ് ലിമിന്റെ സ്വഹീഹി ലും മുസ്വന്നഫിലും മറ്റു പല ഗ്രന്ഥങ്ങളിലും ഒക്കെ وحي ന്റെ ആദ്യ ഘട്ടങ്ങൾ സംബന്ധിച്ച് വിവരിക്കുന്ന സുദീർഘമായ ഹദീസുകൾ വന്നിട്ടുണ്ട്.ഇവയിൽ സുഹ് രി എന്ന താബിഇ യിലൂടെ വന്ന ചുരുക്കം ചില റിപ്പോർട്ടുകളിൽ മാത്രമാണ് ആത്മഹത്യ ശ്രമത്തെ സംബന്ധിച്ച് പരാമർശം ഉള്ളത്. എന്നാൽ ഈ പരാമർശമുള്ള റിപ്പോർട്ടുകളിലൊക്കെ താബിഈ ആയ സുഹ് രി വരെ എത്തുന്ന പരമ്പരയേ ഉള്ളൂ. സ്വഹാബികളിലേക്കോ അത് വഴി നബിﷺയിലേക്കോ എത്തുന്ന ഒരു പരമ്പരയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിൽ തന്നെ സുഹ് രി ആത്മഹത്യയുടെ ഭാഗം പറയുന്നിടത്ത്
“فِيمَا بَلَغَنَا.= നമുക്ക് എത്തിയതനുസരിച്ച് ”
എന്ന പരാമർശത്തോടെയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം بَلَاغَات കൾ തെളിവിന് കൊള്ളുന്നതല്ല എന്ന് ഇമാം ഇബ്നു ഹജറും, അൽബാനിയും രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു റിപ്പോർട്ടുകൾ എല്ലാം ദുർബലവും സന്ദ മുറിഞ്ഞതുമായ നിലയിലുള്ളതാണ് എന്ന് ഇമാം അൽബാനി വ്യക്തമാക്കിയിട്ടുണ്ട്.

ചുരുക്കത്തിൽ ആത്മഹത്യ ശ്രമത്തെ പരാമർശിക്കുന്ന റിപ്പോർട്ടുകൾ ഒന്നുകിൽ ദുർബല മോ അല്ലെങ്കിൽ فِيمَا بَلَغَنَا എന്ന പരാമർശം കാരണം സ്വഹാബികളിലേക്കെത്താതെ സ്വീകരിക്കാൻ കൊള്ളാത്തവയുമാണ്.


 
PART 18
വഹ് യി ന്റെ ഇനങ്ങൾ  VAHYINTE INANGAL

വഴിവിളക്ക്, [08.04.18 21:44]
⚡️⚡️⚡️⚡️
*വഹ് യി ന്റെ ഇനങ്ങൾ*
⚡️⚡️⚡️⚡️
വഴിവിളക്കിൽ കഴിഞ്ഞ ആഴ്ച (റജബ് 15_2018 April 1 SUNDAY. ) നടന്ന
*ചരിത്രം – (ഭാഗം 18)* പഠന ക്ലാസ്സിന്റെ നോട്ട് )
……………………
https://telegram.me/ifalas (TELEGRAM CHANNEL)
…………………….
ലോക സ്രഷ്ടാവായ റബ്ബിൽ നിന്ന് وحي സന്ദേശങ്ങളുമായി جبريل, അന്തിമ പ്രവാചകൻ മുഹമ്മദ് നബി ﷺ യിലേക്ക് ആദ്യമായി ഇറങ്ങിയ സന്ദർഭങ്ങളെ സംബന്ധിച്ചാണ് കഴിഞ്ഞ ക്ലാസുകളിൽ നാം പഠിച്ചത്.
വ്യത്യസ്തങ്ങളായ രൂപത്തിൽ നബി ﷺ യിലേക്ക് وحي വന്നിരുന്നതായി പ്രവാചക ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാൻ കഴിയും. മഹാനായ പണ്ഡിതൻ ابن القيم رحمه الله ഈ വ്യത്യസ്ത അവസ്ഥകളെ പ്രധാനമായും 7 ഭാഗങ്ങളായി തരം തിരിച്ചത് തന്റെ ഗ്രന്ഥമായ زاد المعاد ൽ രേഖപ്പെടുത്തിയിട്ടുണ്ട് .അവ താഴെ പറയും പ്രകാരം തരം തിരിക്കാം .

1.
ആദ്യകാലങ്ങളിൽ സ്വപ്നങ്ങൾ ആയി وحي വന്നിരുന്നു. അവ പ്രഭാതം പൊട്ടി വിടരും പോലെ പുലരാതിരുന്നിട്ടില്ല എന്ന് ആഇശ رضي الله عنها പറഞ്ഞ ഹദീസ് കഴിഞ്ഞ ക്ലാസുകളിൽ നാം മനസ്സിലാക്കി.

2.
മലക്കിനെ ഒരു തരത്തിലും കാണാതെ മലക്ക് മനസ്സിലേക്ക് ഊതി ക്കൊടുക്കുന്നത്.

3.
മനുഷ്യ രൂപത്തിൽ جبريل വന്ന് കൊണ്ട് وحي നൽകും.
ഹദീസ് جبريل എന്ന പേരിൽ പ്രസിദ്ധമായ ഈമാനും ,ഇസ് ലാമും, ഇഹ്സാനും പഠിപ്പിക്കാൻ ആയി جبريل വന്ന ഹദീസ് ഇതിന് ഒരു ഉദാഹരണമാണ്.

4.
ഒരു മണി മുഴക്കം അനുഭവപ്പെടുകയും ശേഷം ആയത്തുകൾ ഇറങ്ങുകയും ചെയ്യുന്ന രൂപം.

5.
മലക്ക് جبريل നെ നേരിട്ട് കണ്ടു കൊണ്ടുള്ള وحي ന്റെ രൂപം. 600 ഓളം ചിറകുകളുമായി جبريل ശരിയായ രൂപത്തിൽ വന്നത് 2 തവണയാണ്. وحي ൽ ഇടവേള അനുഭവപ്പെട്ട സമയത്തിന് ശേഷം وحي ഇറങ്ങിയപ്പോഴും , اسراء _ معراج രാത്രിയിലും.സൂറത്തു നജ്മിൽ ഇത് വിവരിക്കപ്പെട്ടിട്ടുണ്ട്.

6.
ഏഴാനാകാശത്ത് വെച്ച് معراج ന്റെ രാത്രിയിൽ الله നൽകിയ സന്ദേശങ്ങൾ. അഞ്ച് വഖ്ത് നമസ്കാരം, സൂറത്തുൽ ബഖറയുടെ അവസാനത്തെ 2 ആയത്തുകൾ, വിശ്വാസികളായ الله വിൽ പങ്ക് ചേർക്കാത്ത ആളുകളുടെ പാപങ്ങൾ പൊറുക്കപ്പെട്ടിരിക്കുന്നു എന്ന സന്ദേശം ഇവയെല്ലാം ഈ രൂപത്തിൽ الله നൽകിയ وحي കളാണ്.

7.
മൂസാ നബിക്ക് സംഭവിച്ച പോലെ الله നേരിട്ട് നബി ﷺയോട് സംസാരിച്ചത്.

നബി ﷺ ക്ക്وحي ഇറങ്ങുമ്പോൾ അത് സ്വീകരിക്കുന്നതിന് വേണ്ടിയും മനപാഠമാക്കുന്നതിനായും, പാരായണം ചെയ്യുന്നതിന് വേണ്ടിയും നബി ﷺ ധൃതി കൂട്ടുമായിരുന്നു. അതിനെ സംബന്ധിച്ച് الله സൂറത്തുൽ ഖിയാമയിൽ പറയുന്നു.

*لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ.إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ.فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ.ثُمَّ إِنَّ عَلَيْنَا بَيَانَهُ*
*നീ അത് (ഖുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്‍റെ നാവ് ചലിപ്പിക്കേണ്ട.തീര്‍ച്ചയായും അതിന്‍റെ (ഖുര്‍ആന്‍റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക.പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.*
[Sura Al-Qiyamah, Ayah 16- 19]

ഇതിന് സമാനമായ ആയത്ത് സൂറത്തു ത്വാഹയിലും കാണാം.

*فَتَعَالَى اللَّهُ الْمَلِكُ الْحَقُّ ۗ وَلَا تَعْجَلْ بِالْقُرْآنِ مِنْ قَبْلِ أَنْ يُقْضَىٰ إِلَيْكَ وَحْيُهُ ۖ وَقُلْ رَبِّ زِدْنِي عِلْمًا*

*സാക്ഷാല്‍ രാജാവായ അല്ലാഹു അത്യുന്നതനായിരിക്കുന്നു. ഖുര്‍ആന്‍- അത് നിനക്ക് ബോധനം നല്‍കപ്പെട്ടുകഴിയുന്നതിനുമുമ്പായി – പാരായണം ചെയ്യുന്നതിനു നീ ധൃതി കാണിക്കരുത്‌. എന്‍റെ റബ്ബേ, എനിക്കു നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ എന്ന് നീ പറയുകയും ചെയ്യുക.*
[Sura Ta-Ha, Ayah 114]


നബി ﷺക്ക് وحي ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ചില ഹദീസുകൾ :
>
ഹാരിസ് ബ്നു ഹിശാം رضي الله عنه ചോദിച്ചു: നബിയേ താങ്കൾക്ക് എങ്ങിനെയാണ് وحي ഇറങ്ങാറുള്ളത് ?
നബി ﷺ പറഞ്ഞു: എനിക്ക് ചിലപ്പോൾ വഹ് യ് വരുന്നത് ഒരു മണി യുടെ ശബ്ദത്തോടെ ആണ്. ഇതാണ് وحي ഇറങ്ങുന്ന കൂട്ടത്തിൽ ഏറ്റവും കാഠിന്യമുള്ള രൂപം.പിന്നെ മലക്ക് جبريل മാറി നിൽക്കും. അദ്ദേഹം പറഞ്ഞത് ഞാൻ ശ്രദ്ധിച്ച് മനസ്സിലാക്കിയിട്ടുണാകും.
ചിലപ്പോൾ ഒരു ആളുടെ രൂപത്തിൽ جبريل വരും. അദ്ദേഹം പറഞ്ഞത് ഞാൻ ശ്രദ്ധിച്ച് മനസ്സിലാക്കും.
>
ആഇശ رضي الله عنهاപറയുന്നു: വളരെ തണുപ്പുള്ള ദിവസങ്ങളിൽ പോലും وحي മായി جبريل വന്ന് പോയാൽ നബി ﷺയുടെ നെറ്റിയിൽ നിന്ന് വിയർപ്പ് ഒലിച്ചിറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്.
>
لا يَسْتَوِي الْقَاعِدُونَ مِنَ الْمُؤْمِنِينَ غَيْرُ أُولِي الضَّرَرِ وَالْمُجَاهِدُونَ فِي سَبِيلِ اللَّهِ …..
എന്ന് തുടങ്ങുന്ന സൂറത്തു നിസാഇ ലെ ആയത്ത് ഇറങ്ങിയതിനെ പറ്റി സ്വഹാബി زيد بن ثابت رضي الله عنه പറയുന്നു:
നബി ﷺയുടെ കാൽ തുട ആ സമയത്ത് എന്റെ കാൽ തുടയിലായിരുന്നു. وحي ഇറങ്ങിയപ്പോൾ നബി ﷺയുടെ തുടയുടെ ഭാരം കാരണം എന്റെ തുട പൊട്ടിപ്പോകുമോ എന്നെനിക്ക് തോന്നി.

ഏഴാകാശങ്ങൾക്കും മുകളിൽ നിന്ന് ലോകരുടെ മോക്ഷത്തിനായി അവതരിച്ച സന്ദേശങ്ങൾ പ്രവാചകനിലേക്ക് ഇറങ്ങിയതിന്റെ വിവിധ വശങ്ങളെ പറ്റിയാണ് നാം മനസ്സിലാക്കിയത്.ആ وحي കൾ നമ്മുടെ ജീവിതത്തിലേക്ക് പകർത്താനുള്ള താണ്, ഉപാധികളില്ലാതെ പിൻപറ്റാനുള്ളതാണ്. അത്തരത്തിൽ പിൻപറ്റുന്ന സത്യവിശ്വാസികളിൽ الله നമ്മെ ഉൾപ്പെടുത്തടെ.


 

PART 19

*പ്രബോധനം- രഹസ്യമായി*
⚡️⚡️⚡️⚡️
വഴിവിളക്കിൽ കഴിഞ്ഞ ആഴ്ച (റജബ് 22 _ 2018 April 8 SUNDAY. ) നടന്ന
*ചരിത്രം – (ഭാഗം 19)* പഠന ക്ലാസ്സിന്റെ നോട്ട് )
……………………
https://telegram.me/ifalas (TELEGRAM CHANNEL)
…………………….
സൂറത്തുൽ മുദ്ദസിറിലെ ആദ്യത്തെ വചനങ്ങൾ അവതരിച്ചതിന് ശേഷമായിരുന്നു നബി ﷺ പ്രബോധനം ആരംഭിച്ചത്.

يَا أَيُّهَا الْمُدَّثِّرُ.قُمْ فَأَنْذِرْ.وَرَبَّكَ فَكَبِّرْ.وَثِيَابَكَ فَطَهِّرْ.وَالرُّجْزَ فَاهْجُر .وَلَا تَمْنُنْ تَسْتَكْثِرُ .وَلِرَبِّكَ فَاصْبِرْ

ഹേ, പുതച്ചു മൂടിയവനേ,എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക.നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും
പാപങ്ങൾ നീ വെടിയുകയും ചെയ്യുക.കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട് നീ ഔദാര്യം ചെയ്യരുത്‌.
നിന്‍റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക.

[Sura Al-Muddaththir, Ayah 1- 7]

പ്രബോധന പ്രവർത്തനങ്ങളുടെ പ്രതികരണമെന്നോണം വരുന്ന പരീക്ഷണങ്ങളിൽ ക്ഷമ കൈ കൊള്ളാനും ,നൻ മ തിരികെ ആളുകളിൽ നിന്ന് ലഭിക്കും എന്ന പ്രതീക്ഷ വേണ്ടതില്ല എന്നും الله നബി ﷺയെ ഉണർത്തുന്നു.

ആദ്യ കാലങ്ങളിൽ വളരെ രഹസ്യമായിട്ടായിരുന്നു പ്രബോധന പ്രവർത്തനങ്ങൾ.ഏകദേശം 3 വർഷമായിരുന്നു രഹസ്യ പ്രബോധനം നടത്തിയത് എന്ന് ചരിത്ര റിപ്പോർട്ടുകളിൽ നിന്ന് ഉറപ്പായിട്ടല്ലെങ്കിലും നമുക്ക് അനുമാനിക്കാം.

പല ഗോത്രങ്ങളായി കഴിഞ്ഞിരുന്ന രാഷ്ട്രീയ – സാമൂഹ്യ സാഹചര്യമായിരുന്നു അപ്പോൾ മക്കയിൽ നില നിന്നിരുന്നെങ്കിലും ഖുറൈശ് ഗോത്രത്തിന്റെ നേതൃത്വത്തെ അവർ അംഗീകരിച്ചിരുന്നു. ഖുറൈശി ആശയങ്ങളോടും ,അവരുടെ നേതൃത്വത്തോടും ഉള്ള ഈ വിധേയത്വത്തെ അവർ വളരെ കാര്യമായി തന്നെ കണ്ടിരുന്നു. ആയതിനാൽ മറ്റൊരു ആദർശമോ ശക്തിയോ വളർന്നു വരുന്നത് അവർ വെറുപ്പോടെ കണ്ടിരുന്നു.

ഇത്രയൊക്കെ എതിർപ്പ് ഉണ്ടായിരുന്നെങ്കിലും മിക്ക ഗോത്രങ്ങളിൽ നിന്നും ഉപഗോത്രങ്ങളിൽ നിന്നുമുള്ള പ്രമുഖർ ഈ കാലയളവിൽ ഇസ് ലാം സ്വീകരിക്കുകയുണ്ടായി.

തൈം ഗോത്രത്തിൽ നിന്ന് അബൂബക്കർ സ്വിദ്ദീഖ് ബനൂ ഉമയ്യ ഗോത്രത്തിൽ നിന്ന് ഉസ്മാൻ ബ്നു അഫ്ഫാൻ ബനൂ അസദിലെ സുബൈർ ബ്നു അവ്വാം, ബനൂ അബ്ദിദ്ദാരിൽ നിന്ന് മുസ്അബ് ബ്നു ഉമൈർ ബനൂ ഹാശിം ഗോത്രത്തിലെ അലി യ്യിബ്നു അബീത്വാലിബ് ,ബനൂ അദിയ്യിൽ നിന്ന് ഉമർ ബിൻ ഖത്താബ് , ബനു സുഹ്റ ഗോത്രത്തിലെ അബ്ദുറഹ്മാൻ ബ്നു ഔഫ് ,ബനൂ ജംഹിൽ നിന്ന് ഉസ്മാൻ ബ്നു മള് ഊൻ رضي الله عنهم എന്നിവർ അവരിൽ പെട്ട പ്രമുഖരാണ് .

ഇതിന് പുറമെ മക്കയുടെ സമീപ പ്രദേശങ്ങളിൽ നിന്നും, ഖുറൈശി ഇതര ഗോത്രങ്ങളിൽ നിന്നും പലരും ഇസ്ലാം സ്വീകരിക്കുകയുണ്ടായി. ഫുളൈൽ ഗോത്രത്തിലെ അബ്ദുല്ലാഹിബ്നു മസ്ഊദ് ,മാസിൻ ഗോത്രത്തിലെ ഉത്ബത്ത് ബ്നു അസ്വാൻ, അശ്അരി ഗോത്രത്തിലെ അബ്ദുല്ലാഹിബ്നു ഖൈസ്,
ആസ് ഗോത്രത്തിലെ അമ്മാറു ബ്നു യാസിർ ,കൽബ് ഗോത്രത്തിലെ സൈദ് ബ്നു ഹാരിസ്,ദൗസിൽ നിന്ന് തുഫൈൽ ബ്നു അംറ്
ഗിഫ്ഫാർ ഗോത്രത്തിലെ അബൂദർ, സുലൈം ഗോത്രത്തിലെ അംറുബ്നു അബസ, അസ്സ് ബ്നു വാഇലിൽ നിന്ന് ആമിർ ബ്നു റബീഅ ,ബനൂ നളിർ ഗോത്രത്തിലെ സുഹൈബ് رضي الله عنهم എന്നിവർ ഇത്തരത്തിൽ ഇതര ഗോത്രങ്ങളിൽ നിന്ന് ഇസ്ലാം സ്വീകരിച്ചവരാണ്.


PART 20