സാമ്പത്തിക മാന്ദ്യം ; സത്യ വിശ്വാസികൾ സ്വീകരിക്കേണ്ട നിലപാട് : DR KK ZAKARIYA SWALAHI

financial

وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ
الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
ولَـٰئِكَ عَلَيْهِمْ صَلَوَاتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُولَـٰئِكَ هُمُ الْمُهْتَدُونَ

കുറച്ചൊക്കെ ഭയം ,പട്ടിണി, ധന നഷ്ടം, ജീവ നഷ്ടം ,വിഭവ നഷ്ടം എന്നിവ മുഖേന നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും.( അത്തരം സന്ദർഭങ്ങളിൽ ) ക്ഷമിക്കുന്നവർക്ക് സന്തോഷ വാർത്ത അറിയിക്കുക .തങ്ങൾക്കു വല്ല ആപത്തും ബാധിച്ചാൽ അവർ ( ആ ക്ഷമാ ശീലർ) പറയുന്നത് ,ഞങ്ങൾ അല്ലാഹുവിന്റെ അധീനത്തിലാണ് .,അവങ്കലിലെക്കു തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവര്ക്കത്രേ തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത് . അവരത്രെ സന്മാർഗ്ഗം പ്രാപിച്ചവർ . ( സൂറത്തുൽ ബഖറ 155- 157 )

സമ്പത്ത് വർദ്ധിക്കലും  അതിന്റെ മാന്ദ്യവും എല്ലാം അല്ലാഹുവിന്റെ പരീക്ഷണമാണ് . ഇതിലെല്ലാം നമ്മുടെ ഈമാനിന്റെ പരീക്ഷനണമാണെന്നു ഓർക്കുക. ഇത്തരം സന്ദർഭങ്ങളിൽ വിധിയിൽ വിശ്വസിച്ചു കൊണ്ടും ക്ഷമിച്ചു കൊണ്ടും ആവലാതി പറയാതെ നന്മയാക്കി മാറ്റുകയാണ് വിശ്വാസി ചെയ്യേണ്ടത് …തൗബ ചെയ്തു അല്ലാഹുവിലേക്ക് ഖേദിച് മടങ്ങുകയും ചെയ്യുക… ഈ തത്വം നമ്മുടെ കുടുംബങ്ങളിലും സുഹ്ര്തുക്കൾക്കും പഠിപ്പിക്കുക.****
സാമ്പത്തിക മാന്ദ്യം നേരിടുമ്പോൾ വിശാസി സ്വീകരിക്കേണ്ട സാമ്പത്തികവും വിശ്വാസപരവുമായ നിലപാട് എന്താകണം എന്ന് വിവരിക്കുന്ന ക്ലാസ്    എടുക്കുന്നത് മക്ക ദാറുൽ  ഹദീസിലെ  ഡോ: കെകെ സകരിയ സ്വലാഹി ..

4 Mb

Download