shameer-madeeniyodu-snehapooorvvam
Downloadകളവു പിടിക്കപ്പെട്ടപ്പോൾ മറുകണ്ടം ചാടുന്ന ഷമീർ മദീനിയോട്…
Sept 10 ന് കോഴിക്കോട് വിഷ്ഠം വിദ്യോഷമാണ് പരിപാടിയിൽ പറഞ്ഞ ഡസൻകണക്കിന് കളവ് പിടിക്കപ്പെട്ട് ദിവസങ്ങൾക്കകം വീണ്ടും 19/09/16 നേർപൊഴിയിലൂടെ കളവു കളവ് ആവർത്തിച്ചുവല്ലോ , അതും കയ്യോടെ പിടികൂടിയപ്പോ മറുകണ്ടം ചാടുന്ന തരത്തിലാണ് ഇന്നു താങ്കളിൽ നിന്നായി വന്ന ഒരു വിശദീകരണം .
ചിലരെങ്കിലും താങ്കൾ ഈ പറയുന്നത് ഷംസുദ്ദീൻ പാലത്തിനെതിരാണെന്നു എന്താ തെളിവെന്നും പാലത്തിന്റെ പേര് പറഞ്ഞിട്ടില്ലലോ എന്നും ചോദിച്ചു കൊണ്ട് താങ്കളെ ന്യായീകരിച്ചവരുടെ നെഞ്ചത്താണ് താങ്കൾ ഈ കുറിപ്പിലൂടെ അടിച്ചത് എന്ന് പറയാതിരിക്കാൻ വയ്യ. ഈ കുറിപ്പിലും താങ്കൾ പറഞ്ഞ കളവുകളെ ക്കുറിച്ച് ഒരക്ഷരം പറയാതെ മനപ്പൂർവ്വം ഒഴിഞ്ഞ് മാറുകയാണ്.
ആദ്യം ഷമീർ മദീനി താങ്കൾ ചെയ്യേണ്ടത് പലരും താങ്കളോട് ചോദിച്ച പോലെ പാലത്ത് എവിടെയാണ്,ആ പ്രസംഗത്തിൽ ഏത് സമയത്താണ് ഇങ്ങനെയൊക്കെ പറഞ്ഞത് എന്നതിനു തെളിവ് നൽകുകയാണ്. അതായത് താങ്കളും തൊട്ടു മുമ്പ് സംസാരിച്ച ഫൈസൽ മുസ്‌ലിയാരും പറഞ്ഞ കളവുകൾ
▶️അമുസ്‌ലിങ്ങളോട് മിണ്ടാൻ പാടില്ല
▶️അമുസ്‌ലിങ്ങളോട് ചിരിക്കാൻ പാടില്ല
▶️അമുസ്‌ലിങ്ങളുടെ ക്ഷണം സ്വീകരിക്കാൻ പാടില്ല.
▶️ മാനുഷിക ബന്ധങ്ങൾ നിലനിർത്തി സൗകര്യങ്ങൾ ചെയ്ത് കൊടുക്കാൻ പാടില്ല
▶️അവരുമായി ഇടപാടുകൾ പാടില്ല.
മുസ്ലിയാർ കളവ് പറയുന്നു.
▶️”ചില ആളുകൾക്ക് ഇപ്പോഴാ തോന്നിയത് അമുസലിം രാജ്യത്തേക്ക് യാത്ര പോകാൻ പാടില്ലന്ന്, ഹദീസിലുണ്ടത്ര !”
“ശത്രു രാജ്യത്തേക്ക് യാത്ര ടൂർ പോകാൻ പാടില്ലന്ന് ഹദീസിലുണ്ടത്ര !”
കളവ് 1
▶️എവിടെയാ ഉള്ളത്, സന്ദർഭം മനസ്സിക്കാതെ വിശദീകരിക്കുകയാണ്.
ആരാണ് വിശദീകരിച്ചത്?
കളവ് 2
▶️ഇന്ത്യാ രാജ്യത്ത് ജീവിക്കാൻ പാടില്ലത്ര!
അമുസ്ലിം രാജ്യത്ത് ജീവിക്കാൻ പാടില്ലത്ര!
*ആരാണ് പറഞ്ഞത്?*
കളവ് 3
▶️ചികിൽസാവശ്യാർത്ഥം പോലും പോകാൻ പാടില്ല എന്ന് പറയുന്നു.
ആരാണ് പറഞ്ഞത്?
ശംസുദ്ദീൻ പാലത്ത് പറഞത് ചികിൽസാർത്ഥം പോവാമെന്നാണ്. അതിനെ അട്ടിമറിച്ച് ചികിൽസാർത്ഥം പോയിക്കൂട എന്ന് പറഞു എന്ന കളവ്.
ഈ പറഞ്ഞ കളവുകൾ തീർച്ചയായും താങ്കൾക്ക് പരലോകത്ത് ഭാരമായിരിക്കും എന്നുണർത്തുകയാണ് .
അൽഹംദുലില്ലാഹ് താങ്കളുടെ ഈ കുറിപ്പോടു കൂടി ഇവിടെ ഒരു കാര്യം വ്യക്തമാവുകയാണ്, ഷംസുദ്ദീൻ പാലത്തിൻറെ രണ്ടര വര്ഷം മുമ്പ് നടന് അൽവലാ വൽബറാ ക്‌ളാസ്സിലെ ചില ഭാഗങ്ങൾ നിങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് മനസ്സിൽ പോലും ഉദ്ദേശിക്കാത്ത രീതിയിൽ അട്ടിമറിച്ച് കളവ് പ്രചരിപ്പിക്കുകയാണെന്നും, ശത്രുവിനു മുമ്പിലേക്ക് മുഅമിനിനെ എറിഞ്ഞു കൊടുക്കുന്ന രീതിയിൽ എരിതീയിൽ എണ്ണ ഒഴിക്കുന്ന വിധത്തിൽ കളവു ചേർത്തതാണെന്നും ഈ പാലത്തിൻറെ സംസാരവും നിങ്ങളുടെയും മുസ്ലിയാരുടെയും സംസാരവും കേട്ട നിക്ഷ്പക്ഷർക്ക് മനസ്സിലായിട്ടുണ്ട്. ആ *കോട്ടിമാറ്റൽ പണി തന്നെയാണ് കുറിപ്പിലും താങ്കൾ ആവർത്തിച്ചിട്ടുള്ളത്.
വിഷയങ്ങൾ ഓരോന്നായി ചർച്ച ചെയ്യാം
അയൽവാസിയെ താക്കോൽ ഏല്പിക്കൽ.
?ഇവിടെ പാലത്ത് പറഞ്ഞത് മുവഹ്ഹിദായ 5നേരം നമസ്കരിക്കുന്ന അയൽവാസിയുടെ പെരുമാറ്റ ദൂഷ്യം കൊണ്ട് അവനേക്കാൾ പരിഗണന അവിശ്വാസികൾക്ക് നൽകരുത്എന്ന അർത്ഥത്തിൽ മാത്രമാണ് പാലത്ത് പറഞ്ഞത്, അതിനർത്ഥം അവിശ്വാസിയോട് അനീതി കാണിക്കണം എന്നല്ല. നീതിയിൽ, നൻമയിൽ വർത്തിക്കണമെന്ന് ആവർത്തിച്ച് പറഞിട്ടുണ്ട്. അല്ലാതെ ഒരു സാഹചര്യത്തിലും അവിശ്വാസിയായ അയൽവാസിയെ ഏല്പിക്കരുത് എന്നല്ല ഉദ്ദേശിക്കുന്നത്, കാരണം അവിടെ മുഅമിനീങ്ങളോടുള്ള വലാഉ പഠിപ്പിക്കാൻ വേണ്ടി പറഞ്ഞ ഒരു ഉദാഹരണം മാത്രമാണ് .
ഇതിനേയാണ്.
▶️ കള്ളുകുടിയനും ദുർനടപ്പുകാരനുമായ അയൽവാസി എന്നാക്കി കോട്ടിമാട്ടിശമീർ മദീനി വർഗീയത ആരോപിച്ചത്
▶️ അവരോട് അനീതി കാണിക്കണമെന്ന് പറഞ്ഞുവെന്ന് കളവ് പറഞ്ഞത്.
കൂടാതെ നാം അറിയേണ്ടത് പാലത്ത് ഈ ക്ലാസ് എടുത്തത് സലഫികളായ ആളുകളുടെ മുമ്പിലാണ് അമുസ്ലിങ്ങളുടെ മുമ്പിൽ അല്ല.
ഇത് പോലെയാണ് താങ്കൾ വർഗീയത ആരോപിച്ച എല്ലാ വിഷയങ്ങളുടെയും സത്യാവസ്ഥ.
അമുസ്‌ലിമിന്റെ കടയിൽ നിന്നുമല്ല മുസ്‌ലിമിന്റെ കടയിൾ നിന്നുമാണ് വാങ്ങേണ്ടത് എന്നു പറഞ്ഞുവെന്നാണ്.
? ഇതും തെറ്റായി മനസ്സിലാക്കിയിരിക്കുകയാണ് താങ്കൾ കാരണം പാലത്ത് അതെ സംസാരത്തിൽ കാഫിറുകളുമായി
▶️ കച്ചവട ബന്ധം അനുവദനീയമാണ്.
▶️ കലിക്ക് പണിയേൽപിക്കാം.
▶️ പണം കടം വാങ്ങിക്കാം.
▶️ ഖിദ്മത്ത് എടുക്കാൻ ഏൽപിക്കാം
▶️ രോഗിയായാൽ സന്ദർശിക്കാം
▶️ സംരക്ഷണം സെക്യൂരിറ്റി സ്വീകരിക്കാം
തുടങ്ങി ഒരുപാട് വിഷയങ്ങളിൽ അവിശ്വാസികളോട് ഇടപഴകാം എന്നു
>റസൂൽ (സ) ആടിനെ വാങ്ങിയ സംഭവം,
>കൂലി കൊടുത്ത് വഴികാട്ടിയെ ഏൽപിച്ച സംഭവം,
>പടയങ്കി പണയത്തിന് കൊടുത്ത സംഭവം,
>അബൂത്വാലിബ് നബിക്ക് സംരക്ഷണം കൊടുത്തത്, പോലെയുള്ള തെളിവുകൾ പറഞ്ഞു കൊണ്ട് വിശദീകരിച്ചിട്ടുണ്ട് . കൂടാതെ ഒരു അമുസ്ലിം മുസ്ലിമിന്റെ കടയിൽ നിന്നും സാധനം വാങ്ങുമ്പോ അവൻ കാഫിറായത് കൊണ്ട് അവനു 450 ഗ്രാമും മുസ്ലിമായാൽ 500 ഗ്രാമും എന്ന രീതിയിൽ ചെയ്യാൻ പാടില്ലെന്നും അത് അനീതിയാണെന്നും ഒക്കെ പാലത്ത് പറയുന്നുമുണ്ട് . എന്തിനാണ് പാലത്ത് ഉദ്ദേശിക്കാത്ത രീതിയിൽ വളച്ചൊടിച്ചു കളവു പ്രചരിപ്പിക്കുന്നത്.
ഒരു മുഅമിനിനെക്കുറിച് നല്ലത് വിചാരിക്കുകയെങ്കിലും ചെയ്യാമല്ലോ. താങ്കളൊക്കെ അറിയുന്ന ആളല്ലേ പാലത്ത് , ഒന്ന് ചോദിച്ചിട്ടു പോരായിരുന്നോ ഈ വർഗീയത ആരോപിക്കൽ.
അമുസ്ലിങ്ങളോട് ചിരിക്കരുത് എന്ന പാലത്ത് പറഞ്ഞു
എന്ന പച്ചക്കളവു
ഈ കുറിപ്പുകാരൻ ആവർത്തിക്കുന്നു. ആരോപണ വിധേയനായ ശംസുദ്ദീൻ പാലത്ത് പോലും അമുസ്‌ലിങ്ങളോട് ചിരിക്കരുത്, കൂടെ നടക്കരുത്, മിണ്ടരുത് പോലെയുള്ള വാദങ്ങൾ അദ്ദേഹത്തിനില്ല എന്നു വിശദീകരിച്ചിട്ടും., അത് മറച്ചു വെച്ച് വർഷങ്ങൾക്ക് മുമ്പ് എടുത്ത ക്‌ളാസ്സിലെ ചില ഭാഗങ്ങൾ അടർത്തി എടുത്ത് പൊലിപ്പിച്ചു കാണിച്ചു മഞ്ഞ പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും അദ്ദേഹത്തെ വർഗീയവാദിയാക്കാൻ വെമ്പൽ കൊല്ലുന്നവരോട്, നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക എന്നാണ് പറയാനുള്ളത്.
>മുസ്‌ലിം സഹപ്രവർത്തകനെ ക്കുറിച്ച് ഒരു ഉദ്യാഗസ്ഥൻ നല്ലത് പറയാൻ ഇടവരരുത് എന്ന രീതിയിൽ പാലത്ത് സംസാരിച്ചു എന്ന ആരോപണം.!
ഇതും തെറ്റായി മനസ്സിലാക്കിയിരിക്കുകയാണ് താങ്കൾ കാരണം പാലത്ത് അതെ സംസാരത്തിൽ മുസ്‌ലിം സഹപ്രവർത്തകനെ ക്കുറിച്ച് ഒരു ഉദ്യാഗസ്ഥൻ നല്ലത് പറയാൻ ഇടവരരുത് എന്നല്ല പറയുന്നത് ,മറിച്ചു എന്റെ ക്ലോസ് ഫ്രണ്ട് (ആത്മ സുഹൃത്ത്)എന്ന് പറയാൻ ഇടവരരുത് എന്നാണ്. ഇനി ആ വാചകത്തിനു തൊട്ടു മുമ്പും ശേഷവും പറയുന്നത് കേട്ടാൽ കാര്യം വ്യക്തമാണ് . *പാലത്ത് പറയുന്നത് “നമ്മൾ നീതികാണിക്കുമ്പോ ബന്ധം(ഇസ്‌ലാം വിലക്കിയ) ഉണ്ടെന്നു സഹപ്രവർത്തകന് തോന്നരുത് എന്നും, ശേഷം പറയുന്നത് നമുക്ക് അയാളുടെ ശിർക്കൻ ആദര്ശത്തോട് വെറുപ്പും അമർഷവും ഉണ്ടായിരുന്നു എന്നെ തോന്നാൻ പാടുള്ളൂ”….എന്നാണ് അതായത് നല്ല മനസ്സോടെ കേട്ടവർക്ക് നമ്മൾ ദഅവത്ത് നടത്തണമെന്നു മാത്രമാണ് പാലത്ത് ഉദ്ദേശിച്ചത്.* എന്നാണ് മനസ്സിലാവുക. *അതിനെയാണ് ഈ രൂപത്തിൽ തെറ്റിദ്ധരിപ്പിക്കുന്നത്.
ഇനി ഈ കളവിൽ നിന്ന് തടിയൂരാൻ താങ്കൾ ചോദിക്കുന്ന ചോദ്യങ്ങൾ നോക്കാം..
താങ്കൾ ചോദിക്കുന്നു.
? ശമീർ മദീനിയും ഫൈസൽ മൗലവിയും കളവു പറഞ്ഞു ,തട്ടിപ്പു നടത്തി എന്നിങ്ങനെയുള്ള അന്ധമായ വിമർശനങ്ങൾക്ക് പകരം നിങ്ങളവരുടെ സംസാരങ്ങൾ ഒരു പ്രാവശ്യമെങ്കിലും കേട്ടു നോക്കിയോ?
പല പ്രാവശ്യം കേട്ടതുകൊണ്ട് തന്നേയാണ് താങ്കളും ഫൈസൽ മുസ്ല്യാരും പാലത്തു ക്ലാസ്സ് എടുത്ത സന്ദർഭവും സാഹചര്യവും കേൾവിക്കാരെയും പരിഗണിക്കാതെ പാലത്ത് വർഗീയത വിദ്വേശം നടത്തി എന്ന് ആരോപിക്കുന്നത് തികഞ്ഞ ഹിസ്ബിയ്യത്ത് കൊണ്ട് മാത്രമാണ് എന്ന് നിങ്ങളുടെ അനുയായികൾക്ക് തന്നെ ബോധ്യപ്പെട്ടിട്ടുണ്ട് എന്നതാണ് സോഷ്യൽ മീഡയ ചർച്ചകളിൽ നിന്നും മനസ്സിലാവുന്നത് കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമോ എന്ന ഭയമാണ് പിന്നെയും കളവുകൾ കൂട്ടിച്ചേർത്ത് ഇങ്ങനെയൊരു സംസാരത്തിനും , കുറിപ്പ് എഴുതാനും താങ്കളെ പ്രേരിപ്പിച്ചത്.
അതുപോലെ ഈ വിവാദം ഉണ്ടാകുന്നതിനു മുമ്പ് നിങ്ങളുടെ നിയന്ത്രണത്തിൽ ഉള്ള ദഅവാ വോയ്‌സിലും യൂട്യുബിലും അപ്‌ലോഡ് ചെയ്യപ്പെട്ടത് വെറും 395 ആളുകൾ മാത്രമാണ് കേട്ടിരുന്നത്. വിവാദങ്ങൾക്ക് ശേഷം അൽഹംദിലില്ലാഹ് 50000ൽ അധികം ആളുകൾ ദർസ് കേൾക്കുകയും ഒരുപാട് ആളുകൾ അൽവലാ വൽബറാ വിഷയം പഠിക്കാൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ശമീർ മദീനി ചോദിക്കുന്നു.
?അമാനി മൗലവിയുടെ തഫ്സീറിന്റെ പുതിയ പതിപ്പിൽ നിന്നും അതിലുള്ളതുപോലെ വായിച്ച വരികളെ കളവും തട്ടിപ്പുമായി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് ആരെ പ്രീതിപ്പെടുത്തുവാനാണ്?
? മദീനത്ത് പോയി പഠിച്ച താങ്കൾ ആരെ പ്രീതിപ്പെടുത്തുവാനാണ്?
?1969 മുതൽ 2012 വരേയുള്ള എഡിഷനുകളിൽ ഉള്ളത് തിരുത്തി അവസാന പതിപ്പിൽ തെറ്റായി നൽകിയ വിശദീകരണം വായിച്ചത്. തഫ്സീർ ഇബ്നു കസീറോ മറ്റോ വായിച്ച് താങ്കൾക്ക് കാണിക്കാൻ പറ്റുമോ ?
3:118 ആയത്തിന്റെ വ്യാഖ്യാനത്തിൽ അവിശ്വാസികളല്ലാത്തവരിൽ നിന്ന് ബിത്വാനത്ത് സ്വീകരിക്കുന്നതിനെ സംബന്ധിച്ച് വന്ന വിശയത്തിൽ ഇങോട്ട് സ്നേഹ ഭാവം പ്രകടിപ്പിക്കുന്നവരെക്കുറിച്ചല്ല എന്ന് തെളിയിക്കാമോ?
? ഇനി നിങ്ങളുടെ വാദം സത്യവിശ്വാസികൾ അല്ലാത്തവരിൽ നിന്ന് ബിത്വാനത്തിനെ ( ഉള്ളു കളിക്കാരെ, രഹസ്യക്കാരെ) സ്വീകരിക്കാം എന്നാണോ?
️ പറ്റിപ്പോയ തെറ്റിനെ മറച്ച് വക്കാനാണോ ഈ ഒളിമറ.
തുടർന്ന്
സ്വന്തമായി സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് തെറ്റിദ്ധരിപ്പിച്ച് അവസാനം
സലഫിയ്യത്തിനെയുംഇസ്ലാമിക ദഅവത്തിനെയും തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ജനങ്ങളെ അകറ്റുന്നുവെന്നും സലഫീ വിരുദ്ധ വിദ്വേഷരീതിയെന്നും നിങ്ങൾ തന്നെ ദുരാരോപണം നടത്തുകയോ!
അല്ലാഹുവിൽ അഭയം.
ഇനി താങ്കളുടെ കുറിപ്പിലെ മറ്റു വിശയങ്ങളിലേക്ക് വരാം
താങ്കൾ എഴുതുന്നു
സെപ്തംബർ 10 ശനിയാഴ്ച കോഴിക്കോട് സ്പാൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കൃത്യവും വ്യക്തവുമായ ഒരു സന്ദേശം സമൂഹത്തിന് നൽകിയിട്ടുണ്ട്.
ശരിയാണ്.സംഘടനാ കക്ഷിത്വത്തിന്റെ ഭാഗമായി കള്ള പ്രചരണത്തിന് വേണ്ടിയാണ് പരിപാടിനടത്തിയതെന്നുള്ള വ്യക്തമായ സന്ദേശം
?ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടുമില്ല. വിഷയങ്ങൾ സ്വീഹത്തോടെ പറഞ്ഞിട്ടെയുള്ളൂ –
പേര് പറയില്ല ആളെ ഞാൻ തുപ്പിക്കാണിക്കാം എന്ന് കുട്ടികൾ പറയുന്ന പോലേയാണ് താങ്കളുടെ പ്രതികരണം. പിന്നെ ഒരു മുഅമിനിനെ വർഗീയ വാദിയാക്കാൻ കള്ള പ്രചരണം നടത്തലാണോ താങ്കളുടെ ഭാഷയിൽ നസീഹത്ത്.
അവസാനിപ്പിക്കുന്നതിന് മുൻപ് വീണ്ടും താങ്കൾ കളവ് ആരോപിക്കുന്നു.
❓എന്ത് പറ്റി ഷമീർ മദീനി താങ്കൾക്ക്
ഒരു മുഅമിനിനെ പറ്റി നല്ലത് വിചാരിച്ചു കൂടേ, അതിന് കക്ഷിത്വം അനുവദിക്കുന്നില്ല എങ്കിൽ അന്യായം പ്രവർത്തിക്കാതിരുന്നു കൂടേ.
വലാഉം ബറാഉം പറഞ്ഞ്
ജനങ്ങൾ തമ്മത്തമ്മിൽ വിദ്വേഷത്തിലും അകൽചയിലും കഴിയണമെന്നായിരുന്നു പാലത്തിന്റെ സംസാരത്തിന്റെ ലക്ഷ്യമെന്ന് താങ്കൾ തെറ്റിദ്ധരിപ്പിക്കുക മാത്രമാണ്.
താങ്കളുടെ മനസാക്ഷിക്ക് എതിരായി താങ്കൾ പറഞ്ഞത് കളവാണന്ന് മാലോകർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
അത് കൊണ്ട് താങ്കൾക്ക്
സംഭവിച്ച തെറ്റ് തിരുത്തി സത്യം സ്വീകരിച്ച് റബ്ബിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക എന്ന സലഫുകളുടെ മാർഗം സ്വീകരിച്ച് കക്ഷിത്വം വെടിഞ്ഞ് സത്യത്തോടൊപ്പം നിൽക്കുക.
കാരണം മരണം സത്യമാണ്.പരലോകം സത്യമാണ് .അതിനാൽ അന്ധമായ വിരോധം ഒഴിവാക്കി സത്യത്തോടൊപ്പം നിൽക്കുക.റബ്ബ് അനുഗ്രഹിക്കട്ടെ! ആമീൻ
➖➖➖➖➖➖➖➖
അബൂ ഇഹ്സാൻ അസ് ലം