പരസ്യമായി ഇത് പറയാന്‍ ഏത് നേതാവിനാണ് ധൈര്യമുള്ളത്…?
ശൈഖ് മുഖ്ബില്‍ ബ്നു ഹാദി അല്‍ വാദിഈ പറഞ്ഞു:
“ നമ്മുടെ അഖീദയെയും (ആദര്‍ശം) നമ്മുടെ ഈ പ്രബോധനത്തെയും സ്വന്തം ശരീരങ്ങളെക്കാളും, സമ്പത്തിനെക്കാളും, സന്താനങ്ങളെക്കാളും ഞങ്ങള്‍ സ്നേഹിക്കുന്നു.
സ്വര്‍ണത്തിനും വെള്ളിക്കും പകരമായി അത് വിറ്റുകളയുന്നവരല്ല ഞങ്ങള്‍. ഞങ്ങളുടെ ഈ പ്രബോധനത്തെ (വില കൊടുത്തു വാങ്ങാമെന്ന്) ഒരുത്തനും ആഗ്രഹിക്കാതിരിക്കുന്നതിന് വേണ്ടിയാണ് ഇത് പറയുന്നത്.
(( ദിര്‍ഹമുകളും ദീനാറുകളും ഞങ്ങളുടെ വഴി തെറ്റിക്കുമെന്ന് ആരും കരുതേണ്ടതില്ല. ))
രാഷ്ട്രീയ നേതാക്കള്‍ക്ക് ഞങ്ങളില്‍ നിന്ന് അത് മനസ്സിലായിട്ടുണ്ട്. അധികാരവും സമ്പത്തും കൊണ്ട് ഞങ്ങളെ വരുതിയിലാക്കാമെന്ന ആശ അവര്‍ക്ക് നശിച്ചു പോയിരിക്കുന്നു.”
( ഹാദിഹി ദഅവതുനാ വ അഖീദതുനാ )
രാഷ്ട്രീയക്കാരുടെ ഓരോ പ്രശംസാവാചകങ്ങളും കെട്ട് കോരിത്തരിക്കുന്ന നേതാക്കന്മാരും;
അവരില്ലെങ്കില്‍ ദഅവത്ത് മുടങ്ങുമെന്ന് വിലാപം പറയുന്ന സംഘാടകരും;
അവര്‍ക്ക് വേണ്ടി കസേര ഒഴിഞ്ഞു കൊടുക്കുന്ന പണ്ഡിതന്മാരും…
നിലനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ എന്തു കൊണ്ടും ശൈഖ് മുഖ്ബിലിന്റെ വാക്കുകള്‍ പ്രസക്തമാണ്.