ഇമാം അഹമദ് ബിൻ ഹമ്പൽ رحمة الله عليه …ഇമാം അഹ്ലുസ്സുന്നഹ് എന്നറിയപ്പെടുന്ന ഇമാം അഹമദ് ബിൻ ഹമ്പലിന്റെ പേര് അബൂ അബ്ദുല്ലഹ് അഹ്മദ് ബിനു മുഹമ്മദ് ബിനു ഹമ്പൽ അശൈബാനി എന്നാണ് . ഹിജ്ര 164 ൽ ബാഗ്ദാദിൽ ജനിച്ച അദ്ധേഹം യാതീമായാണ് വളർന്നത് . അദ്ധേഹത്തിന്റെ മാതാവാണ് പ്രാഥമിക വിദ്യാഭ്യാസം നല്കിയത് .അബൂ അബ്ദുല്ലഹ് എന്നതാണ് അദ്ധേഹത്തിന്റെ കുന്യത്ത് . മുഹമ്മദ് എന്നത് പിതാവിന്റെ പേരും ഹമ്പൽ എന്നത് വല്ലിപ്പയുടെ പേരുമാണ് . അമവീ ഭരണ കാലത്ത് ഖുരാസാനിലെ ഒരു ഗവർണ്ണറും പ്രസിദ്ധനുമായിരുന്നു അദ്ധേഹത്തിന്റെ വല്ലിപ്പയായിരുന്ന ഹമ്പൽ .ശൈബാനി എന്നത് അവരുടെ ഗൊത്രനാമവുമായിരുന്നു . ഇമാം അഹ്മദ് ബിന് ഹമ്പലിന്റെ നസ്വബ് (പരമ്പര) നബി (صلى الله عليه وسلم) ലേക്ക് എത്തിയിരുന്നു എന്നാണു ചരിത്രം പഠിപ്പിക്കുന്നത് .. അതിൽ നിന്നും അദ്ധേഹത്തിന്റെ ഉന്നതി എത്രതോളമെന്നു മനസ്സിലാക്കാം .
15 വയസ്സ് മുതൽ അദ്ദേഹം ഹദീസ് പഠനം ആരംഭിച്ചു .ആദ്യമായി പഠനം ആരംഭിച്ചത് പ്രസിദ്ധ പണ്ടിതൻ ഖാദീ അബൂ യൂസഫിൽ നിന്നായിരുന്നു .. ഇല്മിന് വേണ്ടി പല നാടുകളിലേക്കും പലപ്പോഴായും യാത്ര ചെയ്തിട്ടുണ്ട് ..അക്കാല ഘട്ടത്തിലെ ലോക പണ്ടിതനായി പിന്നീട് അദ്ദേഹം മാറി .. ഇന്ന് അദ്ധേഹത്തിന്റെ ഗ്രന്ഥങ്ങൾ വിവിധ യൂനിവേര്സിട്ടികളിലും സ്കൂളുകളിലും മസ്ജിടുകളിലും പഠിപ്പിച്ചു വരുന്നു എന്നത് അദ്ധേഹത്തെ അല്ലാഹു എത്രത്തോളം ഉയരത്തി എന്നതിന്റെ ചെറിയൊരു ഉദാഹരണമാണ് ..
റബീഉൽ അവ്വൽ മാസത്തിൽ ജനിച്ച അദ്ദേഹം റബീഉൽ അവ്വൽ മാസത്തിൽ തന്നെ ( ഹിജ്ര 241) ൽ ഈ ലോകത്തോട് വിട പറഞ്ഞു ..മരണപ്പെടുമ്പോൾ 77 വയസ്സായിരുന്ന അദ്ധേഹത്തിന്റെ ജനാസ യിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുത്തു .. അദ്ധേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥമായ ഉസ്സൂൂലുസ്സുന്നയാണ് വിവിധ ക്ലാസ്സുകളിലൂടെ ബഹുമാനപ്പെട്ട ഉസ്താദ് സല്മാൻ സ്വലാഹി ( ഖത്തർ) എടുത്തു കൊണ്ടിരിക്കുന്നത് .. അത് പൂർത്തീകരിക്കാൻ അദ്ദേഹത്തിന് അല്ലാഹു ആഫിയത് നൽകട്ടെ ..അമീൻ
***ഇമാം അഹമദ് ബിന് ഹംബലിന്റെ ലഖു ചരിത്രം ***
PART 01
Download
***ഉസൂലുസ്സുന്ന എന്ന ഗ്രന്ഥത്തെ കുറിച്ചുള്ള വിശദീകരണം ***
PART 02
Download
PART 03
Download
PART 04
Download
PART 05
Download
PART 06
Download
PART 07
Download
PART 08
Download
PART 09
Download
PART 10
Download
PART 11
Download
PART 12
Download
PART 13
Download
PART 14
Download
PART 15
Download
PART 16
Download
PART 17:
Download
18 MISSING*** IT WILL BE UPLOAD SHORTLY INSHAALLAH..
PART 19
Download
PART 20
القرآن كلام الله وليس بمخلوق
എന്താണ് അഹ്ലുസ്സുന്നയുടെ നിലപാട് ? അഹ്ലുസ്സുന്നക്ക് എതിരായവർ ആരെല്ലാം ?
PART 21
ഖുർആൻ സൃഷ്ടി വാദവും ബിദ് അതിന്റെ കക്ഷികളും … ഖിയാമത്ത് നാളിൽ ഖുർആനിന്ന് സംഭവിക്കാൻ പോകുന്നത് ?
Download